ആഹ്… എന്നാൽ ശെരിയെടാ…. ഞാൻ താല്പര്യമില്ലാത്തത് പോലെ അഭിനയിച്ചു…
പക്ഷേ ഉള്ളിൽ സന്തോഷം ആയിരുന്നു… അവന്റെ സന്തോഷമെല്ലാം കളയണം എങ്കിൽ ഞാൻ നാളെ കൂടെ പോയെ പറ്റൂ .. റീനയെ കണ്ടിട്ടില്ല എങ്കിലും അവൻ പറഞ്ഞത് വെച്ച് നോക്കുമ്പോ രണ്ടും തമ്മിൽ ഒത്തു പോവില്ല.. അവളെ അവനിൽ നിന്നും ആദ്യം അകറ്റണം… എന്നാൽ മാത്രമേ അവനെ ഇല്ലാതാക്കാൻ പറ്റൂ…. ചെയ്യുന്നത് തെറ്റാണെന്ന് മനസ്സ് പറയുന്നുണ്ട്… എന്നാലും ഇത്രയെങ്കിലും ചെയ്യണ്ടേ ഞാൻ…. വരുന്നിടത്തു വെച്ചു കാണാം…
രാവിലെ തന്നെ എഴുന്നേറ്റ് കുളിച് വൃത്തിയായി മീശയും താടിയുമെല്ലാം ഷേപ്പ് ചെയ്ത് പുറത്തിറങ്ങി….
കൃത്യം സമയത്ത് തന്നെ ഒരു ചെറിയ നാനോ കാറിൽ അവരെത്തി…. ഡ്രൈവിംഗ് സീറ്റിൽ ഒരു പുതുമുഖം ആയിരുന്നു…
ആരാ ചാർളി ഇത്….
എടാ ഇത് ബിനീഷ്.. എന്റെ ഇവിടുത്തെ കൂട്ടുകാരനാ… ഇന്നലെയാ ഇവൻ ഈ കാറെടുത്തെ… ഇതൊന്നു അച്ചനെ കൊണ്ട് വെഞ്ചരിപ്പിക്കണം…. നീ നോക്കി നിൽക്കാതെ കേറിക്കെ…. സമയം പോകുന്നു…
ബിനീഷ് എന്നെ നോക്കി ചിരിച്ചു…
എടാ ചിരിച്ചു നിൽക്കാതെ പുറകിലോട്ട് കേറെടാ..
ഞാൻ പുറകിലത്തെ ഡോർ തുറന്നു
(അഹങ്കാരം പറയുകയെന്നു വിചാരിക്കരുത്.. ഞാൻ ആദ്യായിട്ടാണ് ഇത്രേം ഒരു ചെറിയ വണ്ടിയിൽ കേറുന്നത്…. വീട്ടിലെ കാർ കളക്ഷൻ ബെൻസിൽ തുടങ്ങി താഴേക്ക് ടാറ്റാ സഫാരിയിൽ വന്ന് അവസാനിക്കുന്നു….
അത് കൊണ്ട് തന്നെ ഇതൊരു പുതിയ അനുഭവം ആണെന്ന് കരുതി ഉൾക്കൊണ്ടു )
സീറ്റിന്റെ മറ്റേ അറ്റത് ചുരിദാറിട്ട ഒരു പെണ്ണ് ഇരിക്കുന്നുണ്ടായിരുന്നു…. റീനയാണതെന്ന് എനിക്ക് മനസിലായി… നേരം വെളുത്തു വരുന്നതേയുള്ളൂ… ആളുടെ മുഖം കാണാൻ കഴിയുന്നില്ല… എങ്കിലും ചിരിച്ചുകൊണ്ട് തന്നെ എന്നെ നോക്കിയിരിക്കുന്നു എന്നെനിക്ക് തോന്നി… മടിയിൽ കുഞ്ഞുണ്ടായിരുന്നു….ചെറിയ കാർ ആയത് കൊണ്ട് തന്നെ ഒരു കൈപ്പത്തി അകലം മാത്രമേ ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നുള്ളൂ…. അത് കൊണ്ട് തന്നെ അവൾ മാക്സിമം ഒതുങ്ങി ഇരിക്കാൻ നോക്കി….
ഞാനൊരു ഹലോ പറഞ്ഞു ..