ബെല്ലടിച്ചു കുറെ കഴിഞ്ഞാണ് ഫോൺ എടുത്തത് .
ഹലോ മോളെ ഞാനാ .
ആൽബിമോനെ അവൾ ഉറങ്ങിയെടാ…
ഡെയ്സി ആന്റി ആരുന്നോ… അവൾ എന്താ നേരത്തെ ഉറങ്ങിയേ..
പാവം… വയ്യ എന്ന് പറയുന്നത് കേട്ടു…
ശെരി ഉറങ്ങിക്കോട്ടെ… ശല്യപ്പെടുത്തണ്ട….. ഞാൻ വെച്ചേക്കുവാ…..
മോനെപ്പോഴാ വരുന്നേ…
കുറച്ചു ദിവസം കൂടി കഴിയും ആന്റി….
ആഹ് ശെരി…
ഫോൺ കട്ട് ചെയ്തു ഞാൻ ബെഡിലേക്ക് കിടന്നു…..
കഴിക്കാൻ ഉണ്ടാക്കി വെച്ചിട്ട പോളേട്ടൻ പോയത്… പക്ഷേ…വിശപ്പ് തോന്നുന്നില്ല… ഒറ്റയ്ക്കായത് കൊണ്ടാവും…
പതിയെ അവന്റെ കണ്ണുകൾ അടഞ്ഞു.
***************
ദിവസങ്ങൾ പഴയതിലും വേഗത്തിൽ കടന്ന് പൊയ്ക്കൊണ്ടിരുന്നു…. രാവിലെ എഴുന്നേറ്റാൽ നടക്കാനിറങ്ങും.. ആ വഴി ആഹാരവും കഴിച്ചിട്ട് വന്നിട്ട് കുളിച്ചു വൃത്തിയായി തോട്ടത്തിലേക്ക്.. ഉച്ചയ്ക്കുള്ള ആഹാരം എനിക്ക് വേണ്ടി റീന ഉണ്ടാക്കി അവന്റെ കയ്യിൽ കൊടുത്ത് വിടുമായിരുന്നു… അതും കഴിച്ചു വൈകുന്നേരം വരെ അവിടെ കൂടി ചാർളിയുടെ ഒപ്പം രണ്ടെണ്ണം അടിച്ചു ഈ കട്ടിലിൽ വന്നു കിടന്ന് പോത്ത് പോലെ ഉറങ്ങുമ്പോ കിട്ടുന്ന സുഖം…..
ഫോൺ ബെല്ലടിച്ചു… എടുത്തു നോക്കിയപ്പോ ചാർളിയാണ്…
എടാ നാളെ പള്ളിയിൽ വരുന്നോ…
ഇല്ലെടാ… എനിക്ക് അത് കേട്ടിട്ട് എന്ത് മനസിലാവാനാ…
അല്ലെടാ പൊട്ടാ.. മലയാളം ആണ്…. നമ്മൾ കുറച്ചു പേർക്ക് വേണ്ടി ഇവിടെ അടുത്തൊരു ചെറിയ പള്ളിയുണ്ട്… അവിടെ പോകാം… ഞങ്ങൾ വീട്ടിൽ നിന്ന് എല്ലാരും ഉണ്ട്…. ഇവിടെ റീനയ്ക്കും നിന്നെയൊന്നു കാണണം എന്ന് പറഞ്ഞു ഇരിക്കുവാ…
അത് കേട്ടപ്പോ മനസ്സിൽ ചെറിയൊരു സുഖം തോന്നി…. അവസാനം കാര്യങ്ങൾ എന്റെ വഴിക്ക് തന്നെ വന്നു തുടങ്ങുന്നു….
എടാ അത് വേണോ… അത് മാത്രമല്ല… എന്റെ കയ്യിൽ വണ്ടിയില്ല… പോളേട്ടൻ കൊണ്ട് പോയില്ലേ…..
അത് നീ നോക്കണ്ട… രാവിലെ ഒരു 5:30 ന് നീ റെഡി ആയി നിൽക്ക്… ഞങ്ങൾ വണ്ടിയും കൊണ്ട് വരാം…