ഇത് കേട്ടതും സീത മുഖമൊന്നുയർത്തി എന്നെ നന്ദിയോടെ ഒന്ന് നോക്കി….. ഞാൻ ഒന്ന് ചിരിച്ചു….
പക്ഷേ അവളുടെ നിറഞ്ഞു നിന്ന കണ്ണിൽ ഒരു സ്വർണ തിളക്കം പോളേട്ടൻ മാത്രമേ കണ്ടുള്ളൂ……
ചുറ്റും നടക്കുന്നത് എന്താണെന്ന് അറിയാത്ത പോലെ ചാർലി ഞങ്ങളെയും നോക്കി ഇരുന്നു…
കഴിച്ചു കഴിഞ്ഞ് എഴുന്നേറ്റ് സീത വീട്ടിലേക്ക് പോകാനായി ഇറങ്ങി….
ചേച്ചി… പോളേട്ടൻ കൊണ്ട് വിടും…. വൈകിട്ട് വിളിക്കാനും പുള്ളി തന്നെ വന്നോളും… വീട്ടിൽ പറഞ്ഞോന്നു സമ്മതിപ്പിച്ചേക്ക്… പിന്നെ…വരുമ്പോ ചേച്ചിയുടെ സർട്ടിഫിക്കറ്റ് എല്ലാം എടുത്തോ… കേട്ടോ…
തല കുലുക്കി ഓക്കേ എന്ന് കാണിച്ചിട്ട് അവർ പുറത്തേക്ക് പോയി…
ടാ ആൽബി നീ എന്തറിഞ്ഞിട്ടാ ഇമ്മാതിരി കൂട്ടങ്ങളെയൊക്കെ കൂടെ കൂട്ടുന്നെ…. കള്ളത്തരത്തിന്റെ കൂടാണെടാ…. അയ്യേ… വെറും കച്ചറ ടീം…
ചാർലി അവന് കിട്ടാത്ത മുന്തിരിയുടെ പുളിയെ കുറിച്ച് പറഞ്ഞു കൊണ്ടേയിരുന്നു…
ടാ അവരും നന്നാവട്ടെടാ…. കണ്ടാൽ അറിയില്ലേ നല്ലൊരു ചേച്ചി ആണെന്ന്…. അവർക്ക് നീ പറഞ്ഞ ആ സ്വഭാവം ഒക്കെ ഉണ്ടാരുന്നേൽ ഈ അടിച്ചു വാരാനൊക്കെ നടക്കുവോ ….
എന്തായാലും നീ ചെല്ല്… വീട്ടിൽ പോയിട്ട് ഒരു 4 മണി ആവുമ്പോ വാ… ശമ്പളം കൊടുക്കണ്ടേ…
അവൻ ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ വണ്ടിയുമെടുത്ത് ഓടിച്ചു പോയി…. ഗൂഢമായ ഒരു ചിരിയോടെ ഞാനവനെ നോക്കി നിന്നു….
അന്നത്തെ ദിവസം സൂപ്പർഫാസ്റ് പോലെ കടന്ന് പോയി…. വൈകിട്ട് അവൻ വന്നു, എല്ലാവർക്കും ശമ്പളം കൊടുത്തു…. പോളേട്ടൻ സീതേച്ചിയെ വിളിച്ചിട്ട് വന്നു… അവർ റെഡി ആയി ആറുമണി കഴിഞ്ഞപ്പോഴേക്കും ഇറങ്ങി… എന്നോട് ബൈ പറഞ്ഞു പോയപ്പോ നല്ല വിഷമം തോന്നിയെങ്കിലും അവർക്ക് എന്റെ വണ്ടിയും കൊടുത്ത് വിട്ടു…. ആവശ്യം വന്നാൽ ഞാനൊരു റെന്റ് കാർ എടുക്കാം എന്ന് വെച്ചു….എല്ലാം കൊണ്ടും ഇപ്പൊ അതാണ് നല്ലത്..
അങ്ങനെ അന്ന് തന്നെ എല്ലാരേയും പറഞ്ഞു വിട്ട് ഞാൻ ആ വല്ല്യ വീട്ടിൽ ഒറ്റയ്ക്കായി…
ഫോണെടുത്തു എന്തേലും പുതിയ മെസ്സേജ് ഉണ്ടോ എന്ന് നോക്കി… പതിവുപോലെ പോലെ തന്നെ കുറെ ഗ്രൂപ്പുകളിലുള്ള മെസ്സേജ് അല്ലാതെ മറ്റൊന്നും അതിലില്ല….. മനസ്സിനൊരു വിങ്ങൽ പോലെ…. ഒന്നവളെ വിളിക്കാൻ തോന്നി……