അത് കേട്ടപ്പോ ചെറിയ വിഷമം തോന്നിയെങ്കിലും അപ്പനോട് മറുത്തു പറഞ്ഞു ശീലമില്ലാത്തത് കൊണ്ട് പെട്ടെന്ന് തന്നെ സമ്മതം മൂളി ഫോണും പോക്കറ്റിൽ ഇട്ട് അവൻ അകത്തേക്ക് ചെന്നു..
അപ്പോഴേക്കും എല്ലാരും ഇരുന്നിരുന്നു… മൊത്തത്തിൽ നാല് കസേരയാനുള്ളത്…. അതിൽ ഒരു സൈഡിൽ പോളേട്ടനും സീതയും ഇരിക്കുന്നു.. മറ്റേ സൈഡിൽ ചാർളിയും…. ഞാൻ ചിരിച്ച മുഖത്തോടെ തന്നെ എന്റെ കസേരയിൽ പോയിരുന്നു.
എന്താ കുഞ്ഞേ അപ്പൻ പറഞ്ഞെ…
അത് എന്റെ എല്ലാമെല്ലാമായ പോളേട്ടനെ അപ്പന് തിരിച്ചു വേണമെന്ന്…
അത് കേട്ട് പോളും ഒന്ന് ഞെട്ടി… സീതയും എല്ലാം കേൾക്കുവല്ലേ…
അയ്യോ കുഞ്ഞേ… അപ്പോ ഞാനിപ്പോ തിരിച്ചു പോണോ….
ആഹ്.. ചെല്ലാൻ പറഞ്ഞു..
സീതയുടെ ഇടത് കൈ ആരും കാണാതെ പോളിന്റെ തുടയിൽ വെച്ചൊന്നു അമർത്തി…
വേദനയെടുത്തെങ്കിലും അനങ്ങിയില്ല… അത് അവളുടെ മനസിന്റെ വിഷമം ആണെന്ന് അറിയാം….
അയ്യോ.. ചേച്ചി കരയുവാണോ… കണ്ണ് നിറഞ്ഞിരിക്കുന്നു….
ഏയ്യ്… നല്ല എരിവ്.. അതാ….
എരിവ് നല്ലതല്ലേ ചേച്ചി…. അപ്പോ പോളേട്ടാ.. നിങ്ങൾ വൈകുന്നേരം അങ്ങ് ഇറങ്ങിക്കോ…. അതാവുമ്പോ നാളെ അപ്പന് കണി കാണാൻ ചെന്നു നിൽക്കാലോ….
കുഞ്ഞേ… എനിക്കൊരു കൂട്ടം പറയാനുണ്ട്..
പറ…. ചാർളിയും ആൽബിയും അയാളുടെ മുഖത്തേക്ക് നോക്കി ഇരുന്നു…
ഈ പെണ്ണ് ഡിഗ്രിയോ മറ്റോ കഴിഞ്ഞതാ… നമ്മുടെ കൂട്ടത്തിൽ ഒരു ജോലി കൊടുക്കാൻ പറ്റുവോ…
അയ്യോ ആണോ… പിന്നെന്തിനാ ചേച്ചി ഇതൊക്കെ ചെയ്ത് നടക്കുന്നെ…
അതൊരു ഒരു വലിയ കഥയാ.. ഞാൻ പിന്നെ എപ്പോഴേലും പറയാം…
പോളേട്ടാ ഇവിടെ ഞാൻ എന്ത് ജോലി കൊടുക്കാനാ…. ഇവിടെ ഇവനുണ്ടല്ലോ….
അപ്പോ ഒരു വഴിയുമില്ലേ …
അതും പറഞ്ഞു കൊണ്ട് അവൾ സീതയുടെ മുഖത്തേക്ക് നോക്കി…. ഇപ്പൊ പൊട്ടും എന്ന് പറഞ്ഞു നിൽക്കുന്ന അണക്കെട്ട് പോലെ ആയിരുന്നു മുഖം…
പോളേട്ടൻ ഒരു കാര്യം ചെയ്…. ചേച്ചിയുടെ വീട്ടിൽ ചെന്ന് ഒന്ന് സംസാരിക്ക്… അവർക്ക് ഓക്കേ ആണേൽ ഇന്ന് പോകുമ്പോ ചേച്ചിയെ കൂടെ കൊണ്ട് പോ… നമ്മുടെ ടെസ്റ്റൈൽസിന്റെ കണക്കും കാര്യങ്ങളും നോക്കാൻ ഒരാളെ വേണമെന്ന് അപ്പൻ രണ്ട് ദിവസം മുന്നേ പറഞ്ഞാരുന്നു……ഒന്ന് കൊണ്ട് പോയ് കാണിക്ക്… അപ്പനെ ഞാൻ വിളിച്ചു പറഞ്ഞോളാം….