ടേബിളിരുന്ന ഫോൺ പോളേട്ടൻ ആണെടുത്തത്…..
കുഞ്ഞേ….അപ്പനാ
ഇങ്ങു തന്നേക്ക് പോളേട്ടാ… ഞാനിപ്പോ വരാം…. എനിക്ക് എല്ലാം ഒന്നെടുത്തു വെച്ചേക്ക്…
ആൽബി ഫോണും കൊണ്ട് പുറത്തേക്ക് നടന്നു…
അപ്പാ…. ആൽബിയാ…
ആഹ് മനസിലായെടാ..
അപ്പന്റെ ധ്യാനം കഴിഞ്ഞില്ലല്ലോ… പിന്നെ എങ്ങനെയാ ഇങ്ങനെ അടുപ്പിച്ചു വിളിക്കുന്നെ…
ഇല്ല… ഞാനിങ്ങു പോന്നു…
അതെന്നാ പറ്റി ….
അങ്ങോട്ട് പറ്റുന്നില്ല…. പോൾ എന്തിയെടാ..
ഇവിടെ ഉണ്ട്…
ആഹ് ശെരി…. പുതിയ എസ്റ്റേറ്റ് എങ്ങനെയുണ്ട്..
കൊള്ളാം… നല്ല തണുപ്പ്…
നിനക്ക് ഞാനവിടെ ഒരു സമ്മാനം വെച്ചിരുന്നല്ലോ… കിട്ടിയോ..
അയ്യോ.. ഇല്ലാ…. കിട്ടിയില്ല…. എന്താ അപ്പാ വല്ല നിധിയും ആണോ .
അല്ലെടാ…. ഒരു മനുഷ്യനെയാ …
മനുഷ്യനെയോ…
ആണെന്നേ…. നീ ഇത്രയും നാൾ തേടി നടന്ന ഒരുത്തനില്ലേ… അവനെ നിനക്ക് അവിടെ ഒരു സമ്മാനമായിട്ട് അവിടെ അപ്പോയിന്റെ ചെയ്താരുന്നു…
ആൽബി ഒന്ന് പതറി …
അത് അപ്പാ ഞാൻ…
നീയൊന്നും പറയണ്ട … എനിക്കെല്ലാം അറിയാം… നിന്റെ പ്രശ്നങ്ങൾ,അതിനി നീ പറഞ്ഞില്ലേലും ഏതേലും വഴിയിലൂടെ ഞാൻ അറിയും …..
ആൽബിയുടെ കണ്ണ് നിറഞ്ഞു…
എടാ പിന്നെ… കൊല്ലണ്ട കേട്ടോ… ഈ വയസാം കാലത്ത് കേസ് പറഞ്ഞു നടക്കാൻ എനിക്ക് മേല…. എന്നാലും ഒരിക്കലും മറക്കാത്ത ഒരു പണി കൊടുത്ത് വിട്ടേക്ക്…..
അത് ഞാൻ ഏറ്റു അപ്പാ… നമ്മുടെ ജിമ്മിച്ചായനോട് ഞാനൊരു കാര്യം ചോദിച്ചു വച്ചിട്ടുണ്ട്…. മിക്കവാറും ഒരാഴ്ചക്കുള്ളിൽ കാര്യം വീട്ടിൽ കിട്ടും…. അപ്പൻ ആരുടേലും കയ്യിൽ ആ സാധനമൊന്നു കൊടുത്ത് വിട്ടേക്കണേ കേട്ടോ….
ആ ശെരിയെടാ….
അത് കൂടി കേട്ടപ്പോ ആൽബിക്ക് ഇരട്ടി ബലം വന്ന പോലെ തോന്നി…
ശെരി അപ്പാ…
ആഹ് എടാ പിന്നെ നീ ആ പോളിനെ ഇങ്ങു വിട്ടേക്ക്.. നീയെല്ലാം തീർത്തിട്ട് പതുക്കെ വന്നാൽ മതി…. എനിക്ക് ഇവിടെ മിണ്ടാനും പറയാനും വേറെ ആരുമില്ല.. അതാ….