ചാർളിയുടെ ഓരോ അവരാത പരിപാടികളും ആൽബിയുടെ മനസിലൂടെ കടന്ന് പോയി….
കുർബാന കഴിഞ്ഞു ഇറങ്ങിയപ്പോഴും അവർ രണ്ടും അവിടെ എത്തിയിട്ടില്ലായിരുന്നു…..
പള്ളിക്ക് പുറത്തിറങ്ങിയപ്പോ എന്നെയും കാത്ത് റീന പുറത്തുണ്ടായിരുന്നു … അപ്പോഴേക്കും കുഞ്ഞുണർന്നിരുന്നു….
ഞാനവനെ എടുത്തോട്ടെ റീനേ…
അതിനെന്താ എടുത്തോ…..
അവളുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങിക്കുമ്പോ അറിയാതെയെങ്കിലും അവളുടെ മാറിൽ എന്റെ കയ്യൊന്നു തട്ടിയതായി തോന്നി …. ഞങ്ങൾ രണ്ട് പേർക്കും ഭാവ വ്യത്യാസം ഒന്നും ഉണ്ടായില്ല….
കുഞ്ഞ് കരയാതെ തന്നെ എന്റെ തോളത്തേക്ക് തല ചായ്ച്ചു കിടന്നു….
അപ്പോഴാണ്… എവിടുന്നാണെന്നറിയില്ല….എടി ചേച്ചീ എന്നും വിളിച്ചു ഒരു പെൺകൊച്ചു വന്ന് റീനയുടെ കയ്യിൽ കേറി പിടിച്ചു…..
ആഹ് റാണിമോളെ… എത്ര നാളായെടി നിന്നെയൊന്നു കണ്ടിട്ട് … ചാച്ചനും അമ്മയും എവിടെ…..
അവർ വന്നില്ല ചേച്ചി… ചാച്ചന് ചെറിയൊരു പനിയുടെ ആരംഭം… അതുകൊണ്ട് അമ്മച്ചി ചാച്ചന്റെ കൂടെ ഇരിക്കുവാ…
നിന്നെ ഞാൻ കണ്ടില്ലല്ലോ.. നീ എവിടെയാ നിന്നത്?
ഞാൻ മുന്നിലായിരുന്നു….
ഇതേതാ ഈ ചേട്ടായി… എന്നെ നോക്കികൊണ്ട് അവൾ ചോദിച്ചു…
മോളെ ഇത് ആൽബിൻ.. ചാർളിച്ചായന്റെ കൂട്ടുകാരനാ….
ചേട്ടായീ ഇത് റാണിമോൾ… എന്റെ അനിയത്തിയാ…..
ഞാൻ അവളെ നോക്കിയൊന്നു ചിരിച്ചു….
അവൾ കൈ നീട്ടി എന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങിച്ചു താലോലിക്കാൻ തുടങ്ങി…..
ചേച്ചി ഒന്ന് വരുവോ .. ഒരു കാര്യം പറഞ്ഞോട്ടെ ഞാൻ….
എന്റെ അടുത്ത് നിന്നും റീനയെ വിളിച്ചു അവൾ മാറ്റി നിർത്തി…..
ചേച്ചി…. ആ ചേട്ടായീടെ വീടെവിടാ…
കോട്ടയം ആണെന്ന് തോന്നുന്നു മോളെ… എന്തേ…
ചേച്ചി എന്റെ ചേച്ചിയാണെന്ന് എനിക്കറിയാം…. എന്നാലും ഞാനൊരു കാര്യം ചോദിച്ചോട്ടെ…
പറ…
എനിക്കാ ചേട്ടായിയെ ഒത്തിരി ഇഷ്ടായി…. ഞങ്ങളെ തമ്മിൽ ഒന്ന് മുട്ടിച്ചു തരുവോ…
നീയെന്താടി ഈ ചോദിക്കുന്നെ… നീ പുള്ളിയെ ആദ്യായിട്ടല്ലേ കാണുന്നെ….