നീ ഉറങ്ങി കാണും നാളെ വിളിക്കാം എന്നു പറഞ്ഞു. അവൻ എന്നാ കേറാ ജോലിക്ക് അനു. ഒരാഴ്ച പിടിക്കും എന്നാ പറഞ്ഞെ അശ്വി. നിന്റെ ഡ്രസ്സ് അലക്കാൻ ഉണ്ടോ അനു ഞാൻ വാഷിംഗ് നു ഇടുന്നുണ്ട് അവന്റെ ഡ്രെസ്സും ഇല്ലേ അലക്കാൻ എല്ലാം ഒന്നിച്ചു ഇടാം. റൂമിൽ ബാസ്കറ്റിൽ കിടക്കുന്നുണ്ട്. ഡ്രെസ്സിൽ ഇന്നലെ കുറച്ചു ബ്ലഡ് ആയിടാ അത് സെപ്പറേറ്റ് ഞാൻ അലക്കിക്കോളാം ബാക്കി നീ ഇട്ടോ.
ഇപ്പൊ ഇട്ടിരിക്കുന്നത് കൂടെ ഇട്ടു ഞാൻ ഓൺ ആക്കിക്കോളാം അശ്വി. നീ ഇത് മാറി ഇട്ടു പോയി കുളിച്ചോ അനു ഫുഡ് ഒക്കെ ഞാൻ ഉണ്ടാക്കാം. എന്നാ ഞാൻ ബാത്‌റൂമിൽ കേറി ഊരി തരാം നീ തന്നെ കൊണ്ട് പോയി ഇട്ടോ അപ്പോ കുളി ഒക്കെ കഴിഞ്ഞു വരുമ്പോഴേക്കും അലക്കി കഴിയും അശ്വി. ആഹ് നീ പോയി കുളിക്ക് അനു.
അനു ബാത്‌റൂമിൽ കയറി ഇട്ടിരുന്ന മാക്സിയും ഇന്നേഴ്സും ഊരി ബാത്‌റൂമിനു പുറത്തേക്കു ഇട്ടു. അശ്വിൻ അതെല്ലാം എടുത്തു വാഷിംഗ് മെഷീൻ ഇൽ ഇട്ടു. അനു നീണ്ട ഒരു കുളി കഴിഞ്ഞു ഡ്രസ്സ് എല്ലാം ഇട്ടു വന്നപ്പോഴേക്കും അലക്കും കഴിഞ്ഞു ഫുഡും ഉണ്ടാക്കി അശ്വിൻ ഡ്രസ്സ് എല്ലാം ചെറിയ ബാൽക്കണി യിലെ ഡ്രസ്സ് ഇടുന്ന സ്റ്റാൻഡിൽ എടുത്ത് ഇടുന്നു. ഇത് കണ്ട അനു ദേഷ്യത്തോടെ അങ്ങോട്ട് ചെന്ന് നല്ല ചീത്ത പറഞ്ഞു.
അശ്വിൻ കരച്ചിലിന്റെ വക്ക് എത്തുന്നപോലെ അനു ചീത്ത പറഞ്ഞു. നിന്നെ ഇങ്ങനെ പണി എടുപ്പിച്ച വൈശാഖ് എന്നെ എടുത്തിട്ട് അടിക്കും എന്നു പറഞ്ഞു അവനെ നല്ല ചീത്ത പറഞ്ഞു. അവൻ എന്നിട്ടും നിർത്താതെ എല്ലാ ഡ്രെസ്സും എടുത്തിട്ട് എന്നിട്ട് കരഞ്ഞു ബെഡിൽ ചെന്നിരുന്നു. അനു വിനു പെട്ടെന്നാണ് ഇത്രയും ചീത്ത പറയണ്ടായിരുന്നു എന്നു തോന്നിയത്. അവൾ അശ്വിൻ ന്റെ അടുത്തു വന്നു മാപ്പ് പറഞ്ഞു.
സോറി ഡാ അശ്വി ഞാൻ പെട്ടെന്ന് എന്തൊ ദേഷ്യം വന്നു നിന്നെ എന്തൊക്കെയോ പറഞ്ഞു. അവന്റെ കരച്ചിൽ നിൽക്കാതെ വന്നപ്പോ അവനെ ഹഗ് ചെയ്ത് ചെറിയ കുട്ടികളെ പോലെ പുറത്ത് തട്ടി. എന്നിട്ട് നെറ്റിയിൽ ഒരു നല്ല കിസ്സ് കൊടുത്തു. താങ്ക്സ് അശ്വി ഫോർ എവെരിതിങ്. അവൻ ചെറുതായി ഒന്ന് പുഞ്ചിരിച്ചു. അവൻ വീണ്ടും അവളെ ഹഗ് ചെയ്തു അവളെ അവന്റെ മാറിൽ ചായ്ച്ചു അവളുടെ നെറുകയിൽ ഒരു കിസ്സ് കൊടുത്തു.