അച്ഛൻ മരിച്ച അവന്റെ അമ്മ കൂടെ പോയപ്പോൾ ഒറ്റപ്പെട്ട അവനെ അവർ ചേർത്തു പിടിച്ചു. പതിയെ അവൻ ആ ദുഃഖത്തിൽ നിന്നും ഇവരുടെ സ്നേഹത്താൽ മോചിതൻ ആയി. അശ്വിൻ കൂടെ ജോലി കിട്ടിയതോടെ അവർ പതിയെ സാമ്പത്തികം ആയി കുറച്ചു മെച്ചപ്പെട്ടു. അത്യാവശ്യം സിനിമക്കും കറങ്ങാനും എല്ലാം മൂന്നു പേരും കൂടെ പോയി.
അശ്വിൻ ന്റെ കല്യാണം കഴിയുമ്പോൾ വേറെ കുറച്ചു വലിയ ഫ്ലാറ്റിലേക്ക് മാറാനും അവർ പ്ലാൻ ചെയ്തു. കഴിയുന്ന അത്ര കാലം ഈ ഫ്രണ്ട്ഷിപ് കൊണ്ടുപോകാൻ എല്ലാവരും ആഗ്രഹിച്ചു. ജോലി കഴിഞ്ഞുള്ള സമയം ഫ്ലാറ്റിൽ പാട്ടു വെച്ച് മൂന്നു പേരും കൂടെ ഡാൻസും ചീട്ടു കളിയും ഒക്കെ ആയി ആഘോഷിച്ചു.
അങ്ങനെ സന്തോഷകരമായി പോയ അവരുടെ ലൈഫിൽ ഒരു ഇടുത്തി പോലെ വൈശാഗ്ഇനെ ഒരു വണ്ടി ഇടിക്കുന്നത്. ആ ആക്‌സിഡന്റ് ഇൽ കാലും കയ്യും നന്നായി പരിക്ക് പറ്റി. ഇടിച്ച വണ്ടി കിട്ടിയത് കൊണ്ട് ഇൻഷുറൻസ് കിട്ടി.
പക്ഷെ നാലു മാസത്തോളം റസ്റ്റ് എടുക്കേണ്ടി വന്നപ്പോൾ ആ മഹാ നഗരത്തിലെ ജോലി പോയി. അശ്വിൻ ആണ് അവനെ കുളിക്കാനും എല്ലാം വളരെ ഹെല്പ് ആയത്. അനുഷ യും അശ്വിൻ ഉം അവനെ ഒരു കുറവും ഇല്ലാതെ നോക്കി.സങ്കടം വരുമ്പോൾ രണ്ടു പേരെയും കെട്ടിപിടിച്ചു കരയും.
അനുഷ ഈ സാഹചര്യത്തിൽ അശ്വിൻ ഇല്ലെങ്കിൽ തകർന്ന് പോയേനെ. വൈശാഖ് പതിയെ അവരുടെ പരിചരണം കൊണ്ട് റിക്കവർ ആയി. വൈശാഖ് പുതിയ ജോലിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു. കുറെ ജോലി തേടി അലഞ്ഞു. അവസാനം ദുബായിൽ ഒരു ജോലി കിട്ടി. അനുഷ യെ കുറച്ചു കഴിഞ്ഞു കൊണ്ടു പോയി ജോലി നോക്കാം എന്നു അവർ തീരുമാനിച്ചു.
വേറെ മാർഗങ്ങൾ ഒന്നും അവരുടെ മുൻപിൽ ഉണ്ടായിരുന്നില്ല. അങ്ങനെ അനുഷ യുടെ പ്രാണൻ യാത്ര ആകുക ആണ്. വൈശാഖ് പോകുന്ന ടൈമിൽ രണ്ടു പേരെയും കെട്ടിപിടിച്ചു കരഞ്ഞു. അനുഷ യെ കുറെ നേരം കെട്ടിപിടിച്ചു എന്നിട്ട് ഒരു നല്ല നീണ്ട ലിപ്‌ലോക്ക് ചെയ്തു.