സോറി ഡി അനു ഞാൻ പെട്ടന്ന് ഇമോഷണൽ ആയി കരഞ്ഞു പോയി. അവരു കുറച്ചു നേരം അങ്ങനെ നിന്നു. എന്റെ അശ്വി ഫുഡ് കഴിക്കണ്ടേ. എന്നു പറഞ്ഞു തല നോക്കിയപ്പോൾ അവളുടെ കണ്ണും നിറഞ്ഞിരുന്നു.
അയ്യേ എന്റെ അനു നീ ദേഷ്യപ്പെടുന്നതും ഞാൻ കരയുന്നതും ആദ്യം ആയൊന്നും അല്ലാലോ , വാ എന്റെ പൊന്നു വാ ഞാൻ വാരി തരാം. അവളെ പിടിച്ചു ഇരുത്തി കൊച്ചു കുഞിനെ പോലെ വാരി കൊടുത്തു അവൾ ഒരു ഉരുളയും കൊച്ചു കുഞ്ഞിനെ പോലെ കഴിച്ചു. എന്റെ അശ്വി താങ്ക് യു. അവൾക്ക് കൊടുക്കത്തിനോടൊപ്പം അവനും കഴിച്ചു. കഴിച്ചു റെഡി ആയി രണ്ടു പേരും ജോലിക്ക് ഇറങ്ങി. നടന്നു ബസ് പിടിച്ചു രണ്ടു പേരും രണ്ടു ദിശയിൽ പോയി.
മൂന്നു സ്റ്റോപ്പേ ഉള്ളു അനുവിന്റെ ജോലി സ്ഥലത്തേക്ക് അശ്വിൻ ന്റെ ജോലി സ്ഥലത്തേക്ക് അഞ്ചും. വൈകുന്നേരം ആദ്യം അനു എത്തും ചില ദിവസം അശ്വിൻ ഉം. അശ്വിൻ വന്നപ്പോഴേക്കും അവൾ ഫുഡ് ഉണ്ടാക്കി അവൾ ടീവി കണ്ടിരിക്കുക ആണ്.
വൈശാഖ് കുറച്ചു മുൻപേ വിളിച്ചു വെച്ചു. അശ്വിൻ ഉം വിളിച്ചിരുന്നു അവൻ കുറെ സംസാരിച്ചു അവൻ. അവൻ ഷൂ ഊരി നേരെ ബെഡിൽ അവളുടെ അടുത്ത ചെന്നിരുന്നു. അയ്യേ നാറുന്നു പോയി കുളിക്കട. എനിക്കൊന്നും വയ്യ കുളിക്കാൻ ഇപ്പൊ. ഞാൻ ചൂരൽ എടുക്കണോ പൊന്നെ. പോടീ നിന്റെ വേദന മാറിയോ.
ഇല്ലടാ ചെറിയ വേദന ഉണ്ട്. നീ ഇവിടെ കിടക്കു ഞാൻ ബാഗിൽ ചൂട് വെള്ളം ആക്കി കൊണ്ട് വരാം. അവൻ വെള്ളം ചൂടാക്കി ബാഗിൽ ആക്കി കൊണ്ട് വന്നു. അനു ചുരിദാർ ഉം പാന്റും ആയിരുന്നു ഇട്ടിരുന്നേ അവൾ ബാഗ് ചുരിദാർ ന്റെ ഉള്ളിൽ കേറ്റി വയറിന്റെ അവിടെ വെച്ച് അശ്വിൻ ന്റെ മടിയിൽ തല വെച്ചു കിടന്നു.
അവൻ തല മസ്സാജ് ചെയ്തു കൊടുത്തു. അവൾ ഉറങ്ങിപ്പോയി. ഫുഡ് കഴിക്കാൻ ആയപ്പോൾ അവളെ വിളിച്ചു എഴുന്നേൽപ്പിച്ചു. ടോയ്‌ലെറ്റിൽ ഒക്കെ പോയി വന്നു കഴിക്കാൻ ഇരുന്നു. അശ്വി ഇങ്ങു വന്നേ അവനെ പിടിച്ചു മടിയിൽ ഇരുത്തി അവനു ചോറ് വാരി കൊടുത്തു. ആ ടൈമിൽ ബാഗ്രൗണ്ടിൽ ടീവി യിൽ അമ്മ മോനു ചോറ് വാരി കൊടുക്കുന്ന പാട്ടു രണ്ടു പേരും ചിരിച്ചു . ഫുഡ് കഴിച്ചു രണ്ടു പേരും കിടന്നു ഉറങ്ങി. പിറ്റേന്ന് അവന്റെ ബർത്ത് ഡേ ആയിരുന്നു.