അതല്ല കുഞ്ഞേ… ചെറുപ്പം തൊട്ടേ കൂടെ ഉള്ളതല്ലേ ഞങ്ങൾ.. അതിന്റെ ഒരു സ്നേഹം എനിക്ക് മൂപ്പിലാനോട് ഉണ്ടെന്നു കൂട്ടിക്കോ… ഞാൻ ചോദിച്ചെന്ന്നേയുള്ളൂ……
നേരം 10 മണി ആവാറായി.. ഞങ്ങൾ കാറുമെടുത്തു പോകാനിറങ്ങി…. പോളേട്ടാ നോക്കിക്കോണേ…. മുകളിലത്തെ ആ ബാൽക്കണിയോട് ചേർന്ന് കിടക്കുന്ന മുറി വൃത്തിയാക്കണേ… നല്ല പൊടിയുണ്ട്….
ശെരി കുഞ്ഞേ….
***——-*******
അടുക്കളയിൽ പാത്രം കഴുകികൊണ്ട് നിന്നപ്പോഴാണ് മുറ്റത്ത് നിന്നും ഒരു പെണ്ണിന്റെ ശബ്ദം കേട്ടത്…
ഇങ്കെ യാരും ഇല്ലയാ…?
ആരാണെന്ന് വന്നു നോക്കി… ഒരു കറുത്ത പെണ്ണ് വന്നു നിൽക്കുന്നു…. കണ്ടാലറിയാം ഈ ഊരിലെ തന്നെ ആണെന്ന്…. പക്ഷേ കാണാൻ നല്ല ഭംഗി…. ചുവന്ന ചുരിദാറാണ് വേഷം…. വേഷത്തിന് നല്ല പഴക്കം ഉണ്ടെങ്കിലും നല്ല പുതുമയുള്ള ഒരു ചിരിയോടെ എന്നെ നോക്കി അവൾ നിന്നു…
ആരാ നീ…
നാൻ സീത… ഇങ്കെ എന്നവോ വേലയിരുക്കെന്ന് അപ്പാ സൊന്നാര്….. അവുങ്കളുക്ക് fever… അതിനാലെ താൻ അവുങ്കളുക്ക് ബദലാ നാൻ വന്തേ…
ഓഹ് അപ്പോ കാര്യം അതാണ്…. വീട് വൃത്തിയാക്കാൻ വരാം എന്നേറ്റ തമിഴന്റെ മോളാണ് …
നിനക്ക് മലയാളം അറിയില്ലേ… ഇവിടെ കുറെ പേരൊക്കെ മലയാളം സംസാരിക്കുന്നല്ലോ…
കൊഞ്ചം തെരിയും…
അപ്പോ മലയാളത്തിൽ പറ കൊച്ചേ…
ഞാൻ സീത…
ആഹ് ബാക്കി പറയണ്ട… എനിക്ക് മനസിലായി… നീ വാ മുകളിലാ വൃത്തിയാക്കണ്ടേ.. ഞാനും കൂടാം….
സരി സർ..
ഞാൻ സാറല്ല… ഇവിടത്തെ ഡ്രൈവർ ആണ്..
അയ്യോ ആനാ പാത്താൽ അന്ത മാതിരി തോന്നലയെ…
നീ എന്നെ സോപ്പ് ഇട്ട് പതപ്പിക്കാതെ വന്നു ജോലി ചെയ്…
അവൾ ചെരുപ്പെടുത്തു കുടഞ്ഞു പടിയിലേക്ക് മാറ്റി വെച്ചിട്ട് അകത്തേക്ക് കേറി…
നല്ല മുല്ലപ്പൂവിന്റെ മണം ഹാളിലാകെ പരന്നു..
എവിടെയാ ക്ലീൻ ചെയ്യണം?
അവൾക്കറിയാവുന്ന മലയാളം ഉപയോഗിച്ച് തുടങ്ങിയത് കേട്ട് എനിക്ക് ചിരി വന്നു…