എന്റെ മാത്രം 1 [ ne-na ]

Posted by

“ആദ്യായിട്ടാണ് ഇവൾ കൂടെ പഠിക്കുന്ന ഒരാളെ കുറിച്ചൊക്കെ എന്നോട് പറയുന്നെ.. ഒരാളോടും മിണ്ടാത്തതോണ്ട് ഇവൾക്ക് ജീവിതത്തിൽ ആരും ഫ്രണ്ട് ആയി ഉണ്ടാകില്ലെന്ന ഞാൻ കരുതിയെ.”
പല്ലവി അമ്മയുടെ കൈയിൽ ചെറുതായി നുള്ളിക്കൊണ്ടു പറഞ്ഞു.
“ഒന്ന് പോ അമ്മ”
ഒരു ചിരിയോടെ നവീൻ പറഞ്ഞു.
“ഇവൾ എന്നോടും മിണ്ടതൊന്നും ഇല്ലായിരുന്നു. ഞാനായിട്ട് ഇടിച്ചിട്ട് കയറി മിണ്ടിയതാണ്.”
“പല്ലവി എന്നോട് പറഞ്ഞിരുന്നു നിങ്ങൾ എങ്ങനാ മിണ്ടി തുടങ്ങിയതെന്നും ആരോമലിന്റെ ശല്യത്തിൽ നിന്നും മോൻ ഇവളെ രക്ഷിച്ചതും ഒക്കെ.”
അത് കേട്ടപ്പോൾ നവീന് മനസിലായി പല്ലവി എല്ലാ കാര്യങ്ങളും അമ്മയോട് ഷെയർ ചെയ്യാറുണ്ടെന്ന്.
ഇടറിയ സ്വരത്തിൽ സുലജാമ്മ പറഞ്ഞു.
“മോൻ ഇവളെ ഒന്ന് ശ്രദ്ധിച്ചോളനെ.. വീട്ടിലെ ഓരോ സാഹചര്യങ്ങൾ ആണ് എന്റെ മോളെ ഇങ്ങനെ ആരോരും കൂട്ട് കൂടാതെ ആക്കിയത്.”
പല്ലവിയുമായി മുൻപുള്ള സംസാരങ്ങളിൽ നിന്നും അവൾക്ക് എന്തൊക്കെയോ ഫാമിലി പ്രോബ്ലെംസ് ഉണ്ടെന്ന് നവീന് തോന്നിയിരുന്നു, ഇപ്പോൾ അമ്മ ഇങ്ങനെ പറയുക കൂടി ചെയ്തപ്പോൾ അവൻ അത് ഉറപ്പിച്ചു.
“അമ്മ പേടിക്കണ്ട. കോളേജിൽ ഇവൾക്ക് ഒരു കുഴപ്പവും ഉണ്ടാകാതെ ഞാൻ നോക്കിക്കൊള്ളാം.”
അത് കേട്ട സുലജാമ്മ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“എന്ന ഞങ്ങൾ പോട്ടെ.. മോന് സമയം ഉള്ള ഒരു ദിവസം വീട്ടിലേക്ക് വാ.”
അവൻ ശരി എന്ന അർഥത്തിൽ തല കുലുക്കി.
പല്ലവി അമ്മയോട് പറഞ്ഞു..
“അമ്മ പോയി ബിൽ അടക്കുമ്പോഴേക്കും ഞാൻ അങ്ങോട്ട് വരാം.”
സുലജാമ്മ അത് സമ്മതം എന്ന അർഥത്തിൽ അവിടെ നിന്നും പോയി.
അവൾ തോളിൽ കിടന്ന ബാഗ് തുറന്ന് ഫോൺ കൈയിൽ എടുത്തോണ്ട് പറഞ്ഞു.
“നിന്റെ നമ്പർ ഒന്ന് പറഞ്ഞേട.”
അവളുടെ കൈയിൽ ഫോൺ ഇതുവരെ അവൻ കണ്ടിട്ടില്ലായിരുന്നു. പോരാത്തതിന് ഇപ്പോൾ അവൾ ബാഗിൽ നിന്നും എടുത്തിരിക്കുന്നത് ലേറ്റസ്റ്റ് മോഡൽ ഐ ഫോണും.. നവീൻ ചെറുതായി ഒന്ന് ഞെട്ടാതിരുന്നില്ല.
അവൻ നമ്പർ പറഞ്ഞു കൊടുത്തു.
അവൾ ഉടൻ തന്നെ അവന്റെ ഫോണിലേക്ക് മിസ് കാൾ ചെയ്തിട്ട് പറഞ്ഞു.
“എന്റെ നമ്പർ സേവ് ചെയ്തേക്ക്.”
അവൻ ശരി എന്ന അർഥത്തിൽ തല കുലുക്കിയപ്പോൾ അവൾ അവിടെ നിന്നും നടന്നു പോയി.
രാത്രി ചോറ് കഴിച്ച ശേഷം റൂമിൽ പോയി കിടന്ന നവീൻ ഫോൺ എടുത്തു പല്ലവിക്ക് വാട്സാപ്പ് ഉണ്ടോ എന്ന് നോക്കി.
അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
പല്ലവിക്ക് വാട്സാപ്പ് ഉണ്ട്. പക്ഷെ പ്രൊഫൈൽ പിക്ചർ ഒന്നും ഇട്ടിട്ടില്ല.
ഓൺലൈൻ ഇല്ല അവൾ. ലിസ്റ് സീൻ ഓഫ് ആക്കി ഇട്ടിരിക്കുകയാണ്.
ഒരു ഹായ് അയച്ചാലോന്ന് ഒരു ചിന്ത അവന്റെ മനസ്സിൽ ഉടലെടുത്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവളിലേക്ക് ഒരു ആകർഷണം അവനിൽ ഉടലെടുത്തിരുന്നു. പക്ഷെ അത് പ്രണയം ഒന്നും ആയിരുന്നില്ല. അതിസുന്ദരിയായ ഒരു പെൺകുട്ടിയിൽ ഏതൊരു ആൺകുട്ടിക്കും ഉണ്ടാകുന്ന ആകർഷണം മാത്രം ആയിരുന്നു അത്. ബസിൽ ഒരുമിച്ചു യാത്ര ചെയ്യുമ്പോഴൊക്കെ അവളുടെ ശരീരത്തിൽ

Leave a Reply

Your email address will not be published. Required fields are marked *