ഖൽബിലെ മുല്ലപ്പൂ 7 [കബനീനാഥ്]

Posted by

കട്ടു തിന്നാൻ തോന്നും… പൂച്ചയെ പേടിച്ചിറങ്ങാത്തവരും കടി കൊണ്ടു മരിച്ചവരും അതിൽ പെടും …

ആദ്യമവൾ സങ്കടങ്ങളടക്കും….

നിശബ്ദം കരഞ്ഞു കൊണ്ട് അവഗണനകളേയും മറികടക്കും….

പിന്നീടത് ശീലമാകുമ്പോൾ വിധിയെ പഴിക്കും ….

അടിച്ചമർത്തപ്പെട്ടതും അടക്കിവെക്കപ്പെട്ടതുമായ മോഹങ്ങളും സ്വപ്നങ്ങളും ഉള്ളിലിരുന്നിങ്ങനെ വിങ്ങിയാലും പരാതിയും പരിഭവവുമില്ലാതെ അവളെന്ന പുഴ ഒഴുകിക്കൊണ്ടേയിരിക്കും … ചില സമയങ്ങളിലതു കലങ്ങിമറിഞ്ഞാലും തെളിയും…. അപ്പോഴും ഒരു ആശ്വാസവും ആശ്രയത്വവും അവൾ പ്രതീക്ഷിക്കുന്നുണ്ടാവാം …

അത് മതി അപ്പോഴവൾക്ക് ….

ചാരിക്കിടന്ന് കരയാൻ ഒരു നെഞ്ചും അവളെ കേൾക്കുന്ന കാതുകളുമുണ്ടെങ്കിൽ ….

അതിലൊരു പ്രണയം കൂടി മൊട്ടിട്ടുണ്ടെങ്കിൽ ……!

അതിൽ തീവ്രതയേറിയ നിഷിദ്ധമാ ണാ പ്രണയമെങ്കിൽ ….!

ഷാനു ഒന്ന് അടുക്കളയിൽ വന്ന് എത്തിനോക്കിപ്പോയത് അവളറിഞ്ഞിരുന്നു …   അവൾക്കും അവന്റെ “ടെക്ക്നിക്ക് ” പിടികിട്ടിത്തുടങ്ങിയിരുന്നു …

ഏഴു കഴിഞ്ഞപ്പോൾ മുതൽ മഴ ചാറിത്തുടങ്ങിയിരുന്നു … ഡോറയും ഗെയിമും പൂർണ്ണമായി ഒഴിവാക്കി പാവകളിലായിരുന്നു മോളി … ഷാനു ഒരു തവണ നോക്കിയപ്പോൾ ബൊമ്മയുടെ ഒരു കൈയ്യുടെ സ്റ്റിച്ച് വലിച്ചിളക്കിയിരിക്കുന്നത് കണ്ടു. രണ്ടു ദിവസം കൊണ്ട് വീണ്ടും ഡോറയും മോളിയും ഒന്നിക്കുമെന്ന് അവന് മനസ്സിലായി ….

മിഥുനെ വിളിച്ച് സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും ജാസ്മിൻ ഭക്ഷണമെടുത്തു വെച്ചിരുന്നു …  അവർ കഴിക്കാനിരുന്നു … ജാസ്മിന്റെ പതറിപ്പതറിയുള്ള ചില നോട്ടങ്ങൾ ഷാനുവിലേക്ക് എത്തുന്നുണ്ടായിരുന്നു …

“ജാച്ചുമ്മാന്റെ ന്നത്തെ കറി കൊള്ളൂലാ….” അഭിപ്രായം മോളി വകയായിരുന്നു.  അത് സത്യമാണെന്ന് ജാസ്മിനും അറിയാമായിരുന്നു … അതിന്റെ ചേരുവകളൊന്നും യഥാവിധി ചേർക്കാൻ തന്റെ മനസ്സ് അടുക്കളയിൽ ഇല്ലായിരുന്നു എന്ന് അവൾക്കു തന്നെ അറിയാമായിരുന്നു …

ഷാനു പക്ഷേ ഒന്നും മിണ്ടിയില്ലെന്ന് മാത്രമല്ല, രുചിയോടെ വാരിക്കഴിക്കുന്നതാണവൾ കണ്ടത് … ഉണ്ടാക്കിയ താൻ തന്നെ ബുദ്ധിമുട്ടി കഴിക്കുമ്പോൾ അവനതെങ്ങനെ കഴിക്കുന്നു എന്നോർത്ത് അവൾ അത്ഭുതപ്പെട്ടു…

അവനോട് അത് ചോദിച്ചാൽ അവൻ പറയുന്ന മറുപടി ഓർത്ത് അവൾ ഉള്ളിൽ ചിരിച്ചു … പക്ഷേ ചിരിയുടെ ചെറിയൊരല പുറത്തു വന്നു പോയി ..

” ന്താമ്മാ ….” അവൻ ചോദിച്ചു …

Leave a Reply

Your email address will not be published. Required fields are marked *