ഊർദ്ധ്വൻ വലിക്കുന്ന പോൽ അവൻ ശ്വാസം ഉള്ളിലേക്കെടുക്കുന്നതും അവളറിഞ്ഞു ….
മിന്നലിനു പിന്നാലെ ഇടിമുഴക്കമെന്ന പോൽ വാക്കുകളെത്തി …
“ങ്ങടെ മണമാണുമ്മാ ….. അതാണുമ്മാ ഷാനുവിന്റെ ടെക്ക്നിക്ക് …..”
വാർത്ത കലത്തിൽ നിന്നും താഴെ തടവെച്ച ചരുവത്തിലേക്ക് കഞ്ഞിവെള്ളം ഇറ്റുവീഴുന്നതവൾ കണ്ടു …
നിശ്വാസക്കാറ്റകന്നു …. ഒരു നെടുവീർപ്പോടെ പിന്തിരിയാൻ ധൈര്യമില്ലാതെ അവൾ നിന്നു …
തന്നെ ഭരിക്കുന്നത് എന്തു വികാരമാണെന്ന് അവൾക്ക് മനസ്സിലായില്ല … അവന്റെ സാമീപ്യമവിടില്ല എന്നുറപ്പു വരുത്തി, സ്ലാബിലേക്ക് തന്റെ നനഞ്ഞ മുൻഭാഗം അവളൊന്നുരതി …
അവൾ പെണ്ണാവുകയായിരുന്നു … ചോരയും നീരും മാംസവും മജ്ജയും കൃത്യമായ അളവിൽ കൂട്ടിക്കുഴച്ചു വാർത്തെടുത്ത പെണ്ണ് …
കിട്ടാതിരുന്ന സ്നേഹവും കരുതലും പരിഗണനയും ആദരവും ബഹുമാനവും തുല്യ അളവിൽ ചേർത്ത് ആ പെണ്ണെന്ന രൂപത്തെ പ്രകീർത്തിച്ചപ്പോൾ ഏതഭീഷ്ടവും വരമായി നൽകുന്ന ശക്തിയായിത്തീരുകയായിരുന്നു അവൾ….
അവളോടെന്തും ചോദിക്കാം ….
ഹൃദയം പറിച്ചെറിഞ്ഞവൾ തരും …
അവളോടെന്തും ആവശ്യപ്പെടാം …
അതിനായി ഏതറ്റം വരെയും അവൾ സഞ്ചരിക്കും ….
അവൾക്കൊന്നു മാത്രമേ വേണ്ടൂ…..
സ്നേഹം ….!
അവളെ സ്നേഹിക്കണം …! അവളെ മാത്രം സ്നേഹിക്കണം..!
ചിലപ്പോൾ അവൾ പൊടിക്കുഞ്ഞായിരിക്കാം …. നമ്മളവളെ മുലയൂട്ടണം …
കുസൃതി കാണിക്കുമ്പോൾ ചെവിയിലൊരു ചെറിയ കിഴുക്കോ , മൂക്കിൻ തുമ്പിൽ ഒരു വലിയോ , കവിളിൽ ഒരു പിച്ചലോ .. അത്ര മതി … അത്രയേ പാടുള്ളൂ …
അതിലവൾ ഒരു പൂച്ചക്കുറിഞ്ഞിയേപ്പോലെ നെഞ്ചിൽ ചേർന്നോളും…
കൗമാരക്കാരിയായവൾ വരുമ്പോൾ അവളുടെ താളത്തിന് എല്ലാം വിട്ടു കൊടുത്തേക്കണം … നമ്മളെ പിച്ചണം, മാന്തണം , ചെറിയ രണ്ടടിയൊക്കെ നമുക്ക് കിട്ടിയെന്നു വരാം … നമ്മളെ അടക്കിഭരിക്കുന്നത് അവരാണ് എന്നൊരു തോന്നൽ അവർക്കുണ്ടായാൽ മതി … അത്രയും മതി ..
പിന്നീടവൾ സ്നേഹത്തിൽ പക്വമതിയായിത്തീരും … വാശിയും കുസൃതിയുമൊക്കെ മനസ്സിന്റെ മച്ചിലേക്ക് കയറ്റി വെക്കും .. കട്ടുതിന്നാൻ വരുന്ന എലിയേപ്പോലെ ചിലപ്പോൾ മച്ചിറങ്ങി വന്നാലും പക്വതയുടെ പൂച്ച വന്നോടിക്കും … അവിടം മുതൽ അവൾ അടക്കിപ്പിടിക്കാൻ പഠിക്കുകയാണ് …