ഖൽബിലെ മുല്ലപ്പൂ 7 [കബനീനാഥ്]

Posted by

ഒരു വിറയൽ അവളിലൂടെ പാഞ്ഞു കയറി …. ഒരു പ്രത്യേക അവസ്ഥയിൽ തന്റെ ശരീരം വിറയ്ക്കുന്നതും പൂക്കുന്നതും അവളറിഞ്ഞു …

“ജാസൂമ്മാ….” ഷാനു വിളിച്ചു …

ങ്ങേ … ഉമ്മയോ ? ആരുടെ …? താനവന്റെ കാമുകിയല്ലേ …?

“ജാച്ചൂമ്മാ ….” അടുത്ത നിമിഷം മോളി വിളിച്ചു കൊണ്ട് ഓടി വന്നു …

അതെ …! ഇപ്പോഴാണ് ശരിയായത്….

ഉറക്കപ്പിച്ചിലെന്ന പോലെ ജാസ്മിൻ ഭക്ഷണം വിളമ്പി … ഭക്ഷണം കഴിക്കുമ്പോൾ അവൾ പലതവണ വിക്കി …. ഷാനുവിന്റെ വിരലുകൾ മൂർദ്ധാവിൽ തട്ടിയപ്പോൾ അവളെ വീണ്ടും വിറയ്ക്കാൻ തുടങ്ങി …

ഭക്ഷണ ശേഷം പാത്രങ്ങൾ കഴുകുമ്പോൾ ഷാഹിർ വിളിച്ചു. കുറച്ചു നേരം ഇക്കയോട് സംസാരിച്ചിരുന്നപ്പോൾ മനസ്സിന് ഒരയവു വന്നു … ആ സന്തോഷത്തിൽ  പോയി കിടന്നു…

അവൾ എഴുന്നേറ്റു വന്നപ്പോൾ  ആറു മണിയായിരുന്നു …  ആലസ്യം വിട്ടു മാറാതെ അവൾ ഹാളിലെത്തി. മോളിയേയും ഷാനുവിനെയും കണ്ടില്ല, സിറ്റൗട്ടിലെത്തിയപ്പോൾ മോളി പാവയുമായി ഇരിക്കുന്നതു കണ്ടു.

ഷാനു എവിടെപ്പോയി …?

” ഇക്കായെവിടെ ….?”

” ഞാംങ്കണ്ടില്ല … ” മുഖമുയർത്താതെ മോളി പറഞ്ഞു …

ഹാളിലെ വാഷ്ബേസിനിൽ മുഖം കഴുകുമ്പോഴാണ് അടുക്കളയിൽ നിന്ന് ശബ്ദം കേട്ടത് …

ജാസ്മിൻ പതിയെ ഒന്നെത്തി നോക്കി.   സ്ലാബിൽ വെച്ചെന്തോ അരിഞ്ഞു കൂട്ടുകയാണ് ഷാനു .

ആള് പാചകത്തിലാണ് … അതൊരു പുതുമയുള്ള കാര്യമല്ലെങ്കിലും മാസങ്ങളായി ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ട് … തനിക്കു വയ്യാതാകുമ്പോഴോ അവൻ ക്ലാസ്സിൽ പോകുന്ന സമയത്ത് താനുണരാൻ വൈകുമ്പോഴോ ഒക്കെയായിരുന്നു സാധാരണ അവന്റെ പാചകം .. തെറ്റുപറയാൻ ഒന്നുമില്ല, ഒരു പഞ്ഞൊമ്പതുകാരനിൽക്കവിഞ്ഞ പാചക വിരുതവനിലുണ്ട് …

” ചോറേ വെച്ചിട്ടുള്ളൂ … കറിക്കരിയുകയാ, അതിങ്ങള്  വെച്ചോണം … ” പിൻതിരിഞ്ഞു നോക്കാതെ അവൻ പറഞ്ഞപ്പോൾ അവളൊന്നു ഞെട്ടിപ്പോയി …

ഇവനിതെങ്ങനെ അറിഞ്ഞു താൻ എത്തിനോക്കിയ കാര്യം … ?

ഇനി മുഖം കഴുകിയപ്പോൾ ശബ്ദം കേട്ടതാകുമോ ? ചില സമയങ്ങളിലൊക്കെ ഇവനിങ്ങനെ പറയാറുള്ളത് അവളോർത്തു … മിക്ക ദിവസങ്ങളിലും അവൻ പഠിക്കുകയാണോ എന്നറിയാൻ താൻ ഒളിഞ്ഞു നോക്കുമ്പോഴാണ് അങ്ങനെ പറയാറ് … പലവുരു ഇതാവർത്തിച്ചിട്ടുണ്ട് … അവന്റെ പ്രവചനം തെറ്റിക്കാൻ താൻ ശ്വാസം പോലും വിടാതെ പിന്നിൽ ചെന്നു നോക്കിയിട്ടുമുണ്ട് … എന്നിട്ടും ഷാനു തന്നെയാണ് ജയിച്ചത് … അന്നൊരു ദിവസം സഹികെട്ടു ചോദിക്കുകയും ചെയ്തു …

Leave a Reply

Your email address will not be published. Required fields are marked *