ഖൽബിലെ മുല്ലപ്പൂ 7 [കബനീനാഥ്]

Posted by

“ങ്ങളെന്താണുമ്മാ മിണ്ടാത്തത് … ?”

” ഒന്നുമില്ലെടാ ….” അവളുടെ വാക്കുകളിൽ അവന് സന്തോഷം തോന്നി. ആ എടാ വിളിയിൽ ഉമ്മയ്ക്ക് പിണക്കമൊന്നുമില്ലെന്ന് അവന് മനസ്സിലായി.

” ഇതൊരു മാതിരി വെറുതെക്കാർക്ക് വണ്ടിയിൽ ലിഫ്റ്റ് കൊടുത്ത പോലെ … ”

” എനിക്കും നല്ല സുഖം തോന്നുന്നില്ല ..”

” അടിപൊളി … എന്നിട്ടിപ്പഴാണോ ഇങ്ങളു പറയണേ …” ഷാനു കാർ സൈഡിലേക്ക് ചേർത്തു നിർത്തി.

” ങ്ങളെ പനിക്കണുണ്ടോ ?” അവൻ ഏന്തിവലിഞ്ഞ് അവളുടെ നെറ്റിയിൽ തൊട്ടു നോക്കി …

വലിയ ചൂടൊന്നുമില്ല …

“ചൂടൊന്നുമില്ലല്ലോ ഉമ്മാ … ”

” അതല്ലേ ഞാൻ പറയാതിരുന്നത് … ”

” ചിലപ്പോൾ ഉള്ളിലാകും പനി … ഒന്നു പോയി നോക്കാം …” അവൻ വണ്ടി തിരിക്കാൻ ശ്രമിച്ചു …

“വേണ്ടടാ … രണ്ട് പാരസെറ്റമോൾ കഴിച്ചാൽ മാറിക്കോളും ..” അവളവനെ തടഞ്ഞു .

നിർബന്ധിച്ചാലും ഉമ്മ വരില്ലെന്നറിയാവുന്ന ഷാനു വണ്ടി വീട്ടിലേക്ക് വിട്ടു … അതിനിടയിൽ രണ്ടു തവണ മിഥുൻ അവനെ വിളിച്ചിരുന്നു …

വീട്ടിലെത്തി അവരെ ഇറക്കിയ ശേഷമാണ് ഷാനു മിഥുനെ തിരികെ വിളിച്ചത് …

മോളിയെ ബഡ്ഡിലാക്കി ജാസ്മിൻ തിരികെ ഹാളിലേക്കു വന്നു …

“നിക്ക് കൽപ്പറ്റ വരെ പോകണമുമ്മാ ..” ഷാനു ഫോണുമായി അവൾക്കടുത്തേക്ക് വന്നു ..

“ങും…”

” ങ്ങക്കെന്താ പറ്റ്യേ … ങ്ങള് പറ… ”

” ഒന്നുമില്ലെടാ ….” അവളെന്നിട്ടും മുഖമുയർത്തിയില്ല …

“രാവിലെ മുതൽ കാണുന്നു … ഒരു മാതിരി ബർക്കത്ത് കെട്ട മുഖം ..”

” ഞാൻ പറഞ്ഞല്ലോ … നല്ല സുഖമില്ല … ”

” ഹോസ്പിറ്റലിൽ പോകാം …..”

“അതു വേണ്ട ……”

” സുഖമില്ലാത്ത നിങ്ങളെ രണ്ടു പേരെയും ഇവിടാക്കി ഞാനെങ്ങനെ സമാധാനത്തോടെ കൽപ്പറ്റ പോകും …?”

“ഇയ്യ് പോയി വാ…” അവൾ പറഞ്ഞു …

ഒടുവിൽ മനസ്സില്ലാ മനസ്സോടെ ഷാനു പോയി … അവൻ പോയ ശേഷം ജാസ്മിൻ പോയി മുൻവശത്തെയും പിൻവശത്തെയും വാതിലടച്ചു കുറ്റിയിട്ടു …

Leave a Reply

Your email address will not be published. Required fields are marked *