ആ നിന്നോട് പറഞ്ഞില്ലേ…
എപ്പോ വരും…
ഒരു രണ്ട് കൊല്ലം ആവും…
ചുമ്മാ നീ കളിക്കുക ആണ്…
അല്ല സൂസൻ സത്യം ആയും ഞാനും നന്ദനും അവനെ ചെന്നൈയ്യിൽ ഇറക്കിയിട്ട് തിരിച്ച് പോവാ…
നോ വേ
നോർവേ അല്ല ജർമനി
ഞാൻ : 🤭🤭
നന്ദൻ : ഹലോ സൂസൻ
പറ നന്ദ
എടി അവൻ പോയി പഠിക്കാൻ ആണ് എന്നാ പറഞ്ഞത് പക്ഷേ സത്യം അതൊന്നും അല്ല നിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ആണ് എന്നതാ സത്യം …
സൂസി: ഷട്ട് ദി ഫക്ക് നന്ദൻ ….
ഞാൻ : ദി നാവടക്കടി ….
സൂസി ; അപ്പോ നിൻ്റെ കൂട്ടുകാരെ എന്തേലും പറഞ്ഞാ നിനക്ക് നോവും അല്ലേ…
ഞാൻ : നിനക്ക് എന്താ വേണ്ടത്
നിന്നെ അത് കിട്ടുന്നത് വരെ ഞാൻ നിന്നെ ടോർച്ചർ ചെയ്ത് കൊണ്ട് തന്നെ ഇരിക്കും സൂര്യ….
ഞാൻ : സൂസി
പറ കുട്ടാ
നീ എന്നെ വിട്ട് പോകാൻ ഞാൻ എന്ത് തരണം…
നീ എന്ത് തന്നാലും ഞാൻ പോവില്ല ഐ ലവ് യു ചക്കരെ
ഞാൻ : സൂസി സൂസി
എന്താ എന്താ പറ പറ
ഞാൻ സീരിയസ് ആയി ഒരു കാര്യം പറയട്ടെ
പറ ചക്കരെ
നീ എന്നെ അങ് കൊല്ല് പ്ളീസ്
കൊല്ലും നിന്നെ ഞാൻ സ്നേഹിച്ചു സ്നേഹിച്ചു കൊല്ലും…
നന്ദൻ : സൂസൻ
പറ നന്ദ
ഡീ പാവം ഡീ അവൻ അവനെ വിട് നിനക്ക് അവൻ്റെ കാര്യം ഒക്കെ അറിയുന്നതല്ലെ
സൂസി : എന്ത് കാര്യം
അവന് ആരും ഇല്ല പാവം അല്ലേ ഡീ അവൻ നിനക്ക് തട്ടി കളിക്കാൻ പറ്റിയ ഒരുത്തൻ അല്ല സൂസി അവൻ
സൂസി അങ്ങനെ പറയല്ലേ നീ അവന് ഞാൻ ഉണ്ട് എന്നും ഉണ്ടാവും…
ഞാൻ ,: ഞാൻ നല്ല ഭാഷയിൽ അവസാനം ആയി പറയാം സൂസി ഞാൻ നിന്നെ പോലെ ഒരു കുപ്പത്തൊട്ടിയെ കെട്ടില്ല അതിലും നല്ലത് ഞാൻ ചാവും…