റെമോ : സൂര്യ
എന്താ ടാ കുട്ടാ
നമ്മക്ക് ഒരു പോർഷെ എടുക്കണ്ടെ
തൽക്കാലം ഇപ്പൊ ഇത് പോരെ
അല്ല മതി
ഞാൻ പറഞ്ഞെന്ന് മാത്രം …
കുറച്ച് കാലം കഴിയട്ടെ
അപ്പോ
വണ്ടിക്ക് ഒരു അമ്പത് ലക്ഷം ആവട്ടെ അപ്പോ നോക്കാം
നന്ദൻ: നന്നായി … ഞാൻ : ശ്രീ വിളിക്കുന്നു
ഹലോ ഹൗ ഡു ഡു
എന്തായി
കിട്ടി ഇറങ്ങി ഇനി നേരെ ടു ദി ക്യൂൻ ഓഫ് അറേബ്യൻ സീ
ഉം
എന്താ ഡൗൺ ആണല്ലോ എന്താ കാര്യം
ഏയ് ഇല്ല നിനക്ക് തൊന്നുന്നതാവും
ആണോ
ഉം
എന്ത് പറയുന്നു വീട്ടിൽ എല്ലാരും ഉണ്ടോ…
ആ… ( നല്ല തല്ലാണ് കൊടുക്കണ്ടത്… എടോ മോളെ കെട്ടിച്ചു കൊടുക്കും മുന്നേ ചെക്കന് വല്ല മാനസിക രോഗം ഉണ്ടോ എന്നൊക്കെ ഒന്ന് നോക്കിയിട്ട് വീട്ടിലുള്ള കുട്ടികളെ കെട്ടി)
ശ്രീ : ടാ ഞാൻ പിന്നെ വിളിക്കാം…
ഞാൻ : എന്താ അവിടെ ആരാ ഈ ഒച്ച ഇടുന്നത്…
ശ്രീ : ഏയ് ഒന്നുമില്ല അവിടെ വല്യച്ഛൻ ആരെയോ പറയുന്നതാ
ഞാൻ : ഉം ശെരി ഞാൻ വൈകീട്ട് വിളിക്കാം…
നന്ദൻ : എന്താ അവള് എന്താ പറയുന്നത്
ഞാൻ : ഏയ് അവിടെ ആരെയോ കുറ്റം പറയുന്നു അവളുടെ വീട്ടുകാർ… തല്ലണം കൊല്ലണം എന്നൊക്കെ… സില്ലി അമ്മാവൻസ്സ്….
വീണ്ടും ഫോൺ വന്നു…
നന്ദൻ : ആരാ
അറിയില്ല നമ്പർ ആണ് അവള് തന്നെ അയിരിക്കും സൂസി
റെമോ : ഇങ്ങ് താ അവൻ കൈ മാത്രം പുറകോട്ട് ആക്കി…
ഞാൻ : ഇന്നാ
അവൻ ഫോൺ കാറിൽ കണക്റ്റ് ചെയ്തു….
റെമോ : ഹലോ
സൂസി : ഹലോ റെമോ ബോയ് എന്താണ് നമ്മടെ ചെക്കൻ എവിടെ….
റെമോ : ആര് പാച്ചു ആണോ
സൂസി : അതെ
റെമോ : അപ്പോ നീ അറിഞ്ഞില്ലേ
എന്താ കാര്യം
അവൻ ജർമനി പോയി…
വാട്ട്