സൂസി: നിൻ്റെ മൂഡ് ശെരി അല്ല ഞാൻ നാട്ടിൽ വരുമ്പോ നമ്മക്ക് കാണാം… ഓക്കേ ബൈ ആൻഡ് ഐ ലവ് യു…
നന്ദൻ : അളിയാ ഇത് പണി ആവും…
ഞാൻ : എന്ത് പണി
നന്ദൻ : ഇവള് എന്താ ഇപ്പൊ പെട്ടെന്ന് ഇങ്ങനെ…
ഞാൻ : പെട്ടെന്ന് ഒന്നും അല്ല ഞാൻ ഇങ്ങനെ ബ്ലോക്ക് ചെയ്യും അവള് വേറെ ഫോണിൽ വിളിക്കും കരയും പറയും പിന്നെ കളിയാക്കും ഇൻസൾട്ട് ചെയ്യും…വീണ്ടും ബ്ലോക്ക് ചെയ്യും വീണ്ടും സെയിം സംഭവം….
നന്ദൻ : നിനക്ക് ഇതൊന്നും അറിയില്ലേ…
ഞാൻ : ഇല്ല…. ഇന്ദ്രന് അറിയാം ഞാൻ പറഞ്ഞിട്ടും ഉണ്ട്…അവൻ പറഞ്ഞത് എന്നെ സെറ്റ് ആക്കി ഉള്ളിൽ കേറി ആവനെ പണിയാൻ ആണ് അവളുടെ പ്ളാൻ എന്നാ…
നന്ദൻ : അതിന് ചാൻസ് ഉണ്ട് അന്ന് അവളെ അടിച്ച് പറ്റിച്ചപ്പോ അവൾക്ക് നല്ല ഇൻസൾട്ട് ആയി അതിൻ്റെ ദേഷ്യം അവൾക്ക് ഉണ്ട്…
ഞാൻ : എടാ അവൾക്ക് അവനെ ഡേറ്റ് ചെയ്യണം അതിന് പറ്റിയില്ല അതിൻ്റെ ദേഷ്യം ആണ് അല്ലാതെ തല്ലിയത് ഒന്നും അവൾക്ക് ഒരു വിഷയമേ അല്ല നാണം കെട്ടവൻ്റെ ആസനത്തിൽ ആല് മൊളച്ചാ അതും ഒരു അലങ്കാരം അല്ലേ…
റെമോ : സോസിയുടെ കാര്യത്തിൽ ഇനി നിനക്കും അവനും മാത്രമേ റോൾ ഉള്ളൂ കേട്ടല്ലോ…
ഞാൻ : നിങ്ങള് ഒന്നും ഇതിൽ ഒന്നും ചെയ്യണ്ട പിന്നെ നന്ദൻ അവളെ കാണുമ്പോ വായിൽ കോലിട്ട് ഇളക്കാൻ നിക്കണ്ട കേട്ടോ….
നന്ദൻ : ശെരി….
ഞാൻ : അളിയാ ഒരു രണ്ട് സെറ്റ് നെരത്ത്….മൂട് പോയി…. വിസ്കി മതി…. 🥃
റെമോ : നീ എങ്ങോട്ടാ….
ഫ്രിഡ്ജിൽ കുറച്ച് ബീഫ് വച്ചിട്ടുണ്ട് കുറച്ച് സവാള വെട്ടി അതും ചൂടാക്കി എടുത്തിട്ട് വരാം…
റെമോ : ഞാനും വരാം…. രണ്ട് മുട്ട കൂടെ ഉണ്ടാക്കാം….
ടച്ചിങ്സ്സും കൊണ്ട് ഞാനും റെമോയും മുകളിലേക്ക് പോയി…
ശ്രീ :(ഫോണിൽ) അയ്യോ അങ്ങനെ അല്ല ഞാൻ ചുമ്മാ പറഞ്ഞതാ അവള് അത് സീരിയസ് ആക്കി…. ഒന്നും വിച്ചാരിക്കല്ലെ…