ആത്മാർത്ഥതയുള്ള പണിക്കാരുണ്ടേൽ പോന്നു വിളയിക്കാം ഇവിടെ നിന്ന്…
ആൽബി ഒരു നെടുവീർപ്പിട്ടു….
കഴിഞ്ഞതൊക്കെ അവൻ മറക്കുന്നത് ഇങ്ങനെ യാത്ര ചെയ്തിട്ടാണ്…പക്ഷേ ആദ്യായിട്ടാണ് അവൻ ഒറ്റയ്ക്ക് ഒരു യാത്ര വന്നത്… അല്ലേൽ കൂടെ ആൾ ഉണ്ടാവാറുണ്ട്…
ഇതും കൂട്ടി 38 എസ്റ്റേറ്റ് മാത്രം ഉണ്ട് പല നാട്ടിലായിട്ട്…. എല്ലാം അവന്റെ അപ്പൻ തന്നെ വാങ്ങി കൂട്ടിയതാണ്…. “സർക്കാര് തൊഴിലാളികളെ കൈവിട്ടാലും തന്റെ അപ്പച്ചൻ അവരെ കൈവിടില്ല”
എന്നൊരു ചൊല്ല് അവൻ ചെറുപ്പം തൊട്ടേ തൊഴിലാളികളുടെ വായിൽ നിന്നും കേൾക്കുന്നതാണ്… അത് കേൾക്കുമ്പോ മനസിന് ഒരു സന്തോഷമാ…
എല്ലാം നോക്കി നടത്താൻ മാത്രം തൊഴിലാളികളുടെ ഇടയിൽ നിന്നും ഒരാളെ തിരഞ്ഞെടുത്ത ശേഷം പുള്ളിയെ മാനേജർ പോസ്റ്റിലാക്കി വയ്ക്കും… അതാ അപ്പച്ചന്റെ ശീലം….അത് കൊണ്ട് എനിക്കും ചേട്ടായിമാർക്കും അവിടെയൊക്കെ പോയി കണക്ക് നോക്കി അവർക്ക് ശമ്പളം കൊടുക്കുന്നത് മാത്രമാണ് കടമ.
പുതിയ എസ്റ്റേറ്റ് ആണെങ്കിലും ഇവിടെയും അത് തന്നെയാണ് നടന്നത്… കഴിഞ്ഞയാഴ്ച അപ്പച്ചൻ വന്നു പണിക്കാരെയും വിളിച്ചു കൂട്ടി അവരിൽ നിന്നും ഒരാളെ മാനേജ്‌രും ആക്കി….
എന്തോ ആവട്ടെ… ഒരു രണ്ടാഴ്ച ഇവിടെ നിന്ന് ഒന്ന് അടിച്ചു പൊളിച്ചിട്ട് വേണം വീട്ടിലേക്ക് പോവാൻ….എന്നിട്ട് വേണം…….
“കുഞ്ഞേ…. ഞാൻ പോയി കഴിക്കാൻ എന്തേലും വാങ്ങിയിട്ട് വരാം….”
പോളേട്ടന്റെ ശബ്ദം കേട്ട് ഞാൻ ഓർമയിൽ നിന്നും ഉണർന്നു…
“പോയിട്ട് വാ പോളേട്ടാ… ഞാൻ അപ്പോഴേക്കും ഒന്ന് ഫ്രഷ് ആവട്ടെ… ഉച്ചക്ക് മുന്നേ ആ മീറ്റിംഗ് അങ്ങ് നടത്തിയേക്കാം… എന്നിട്ട് നമുക്ക് ഉച്ചക്ക് പുറത്ത് പോയിട്ട് കഴിക്കാം…”
“ശെരി കുഞ്ഞേ… പോയിട്ട് വരാം..”
ഇതും പറഞ്ഞു പുള്ളി കാറുമെടുത്തു പോയി…
കുളിച്ചു വേഷം മാറി വന്നപ്പോഴേക്കും ആഹാരം റെഡി ആയി കഴിഞ്ഞിരുന്നു…ആഹാരം കഴിഞ്ഞു ചുമ്മാ ഒന്ന് കിടന്നതാ
യാത്രക്ഷീണം കൊണ്ടാണോ എന്തോ പെട്ടെന്ന് തന്നെ ഉറങ്ങി പോയി…