എക്ലിപ്സ് 2 [Sorrow]

Posted by

ചത്താലും പുറത്തിറങ്ങരുത്.ചാവുന്നതിനേക്കാൾ ഭീകരമായിരിക്കും പുറത്തിറങ്ങിയാലുള്ള അവസ്ഥ. വണ്ടി സ്റ്റാർട്ട്‌ ആയതും ഞാൻ വിറക്കുന്ന കൈകൾ കൊണ്ട് വണ്ടി മുൻപോട്ടു എടുത്തു. അവൾ ഇപ്പോഴും ആഹ് ജീവനറ്റ കൊച്ചിന്റെ തലയിൽ തലോടി മുൻപോട്ടു നോക്കി ഇരിക്കിവാണ്. ആഹ് കൊച്ചിന്റെ കണ്ണ് ഇപ്പോഴും തുറന്നു തന്നെ ആണ് ഇരിക്കുന്നത്. ആ കണ്ണുകൾ എന്റെ നേരെയും. എന്നെ ഒന്നും ചെയ്യാത്തത്തിൽ ചെറിയ സംശയം തോന്നിയെങ്കിലും ഞാൻ ഇരുമ്പ് പോലെ ഇരുന്നു വണ്ടി ഓടിച്ചു കൊണ്ടേ ഇരുന്നു.

ഇതും കൂടി താണ്ടി പോയാൽ പിന്നെ എനിക്ക് ഒരു കൽപന കൂടെ താണ്ടിയാൽ മതി.പക്ഷെ എങ്ങനെ ഇതിനെ താണ്ടും എന്ന് അറിയില്ല. പുറത്തിറങ്ങുന്നത് അസാധ്യമാണ്. അപ്പൂപ്പൻ വീണ്ടും വീണ്ടും പറഞ്ഞതാണ്. പുറത്തിറക്കാൻ വേണ്ടി കാട് പലവിധം ശ്രെമിക്കുമെന്ന്. എന്ത് വന്നാലും പുറത്തിറങ്ങരുത് എന്നും മരിക്കുവാനേൽ കാറിന്റെ ഉള്ളിൽ കിടന്നു മരിക്കുന്നതായിരിക്കും ഇവിടെ കിട്ടാൻ പോകുന്നതിൽ ഉത്തമ മരണം എന്ന്.

അങ്ങനെ ധൈര്യം സംഭരിച്ചു മുൻപോട്ടു പോയിക്കൊണ്ടേ ഇരുന്നു ഒടുക്കം ആ പെണ്ണ് കത്തി കൊണ്ട് വഴിയുടെ ഒരു അറ്റത്തേക്ക് ചൂണ്ടി കാണിച്ചു. എനിക്ക് എന്താണെന്നു മനസ്സിലായില്ലെങ്കിലും അവൾ ചൂണ്ടിയ ഇടത്തു വണ്ടി സൈഡ് ആക്കി. കയറിയ പോലെ തന്നെ താടക തിരിച്ചും ഇറങ്ങി ഒന്നും പറയണ്ട് കാട്ടിലേക്ക് നടന്നു പോയി. അപ്പോഴാണ് ശെരിക്കും ശ്വാസം നേരെ വീണത്. പാവത്തിന് ഒരു ലിഫ്റ്റ് മാത്രമേ വേണ്ടീരുന്നുള്ളു.

പിന്നെന്തിനാ ആ കൊച്ചിനെ കൊന്നത് എന്നാലോചിച്ചു വണ്ടിയെടുത്തപ്പോഴാണ് ശ്രെദ്ധിക്കുന്നത് ആ താടക കൊച്ചിന്റെ തലയും വണ്ടിയിൽ ഇട്ടിട്ടാണ് ഇറങ്ങി പോയത്. ആഹ് കൊച്ചാണെൽ ഇപ്പൊ എന്നെ നോക്കി ചിരിച്ചു തല മാത്രമായി സീറ്റിൽ കിടക്കുന്നുണ്ട്. പോയ ഭയമൊക്കെ അതേപടി തിരിച്ചു വന്നു.ആ കൊച്ചിന്റെ ചുണ്ടിലും ആഹ് കൊലച്ചിരി ഉണ്ടായിരുന്നു ഇപ്പൊ. ബോഡി മൊത്തം പോയിട്ടും അഹങ്കാരം പോയിട്ടില്ല എന്ന് തോന്നുന്നു.

ഇതിനെ എന്ത് ചെയ്യും എന്നാലോചിച്ചു പോയികൊണ്ടിരുന്നപ്പോൾ ആണ് വണ്ടിയുടെ പെട്രോൾ കാലിയായത്. ഈ കാട്ടിൽ ഇറങ്ങി വണ്ടിയുടെ പെട്രോൾ നിറക്കുന്നതിലും വലിയ അപകടം വേറെ ഒന്നുമില്ല എന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ ആ കൊച്ചിന്റെ മുഖത്തേക്ക് നോക്കി. ഇപ്പൊ അവളുടെ കൊലച്ചിരിക്കു പകരം മുഖത്ത് ഭയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *