ശ്രീ : ,എന്താ 😀
നന്ദൻ : നീ ഇത് വച്ചോ നമ്മക്ക് ഫ്രഷ് ആവാം എന്ന്
ശ്രീ : ഫ്രണ്ട്സ് ആണോ…
നന്ദൻ : അത് തന്നെ…. അവന് ഫ്രണ്ടിൽ പല്ലില്ല അപ്പോ കാറ്റ് ഓവർ ആയി വെളിയിൽ വന്നിട്ട് ഫ്രണ്ട് എന്നൊന്നും വരില്ല…😀😀 പാവം ആണ് പിന്നെ ഞങൾ അങ്ങ് കമ്പനി ആയി…പിന്നെ അമ്മു വന്നു അമർ വന്നു അച്ചു റെമോ സൂര്യ സോന അങ്ങനെ രസം ആയി പോവുന്ന സമയത്താ ഈ നാശം കേറി വന്നത്…
മറിയ : അല്ല നന്ദ നിൻ്റെ വീട്ടിൽ സീൻ ഒന്നും ആക്കയില്ലെ ഇങ്ങനെ കോളേജിൽ നിന്ന് വെളിയിൽ ആക്കിയപ്പോ
നന്ദൻ : എന്തിന് എൻ്റെ അച്ഛൻ പറഞ്ഞത് എന്താ അറിയോ
ശ്രീ : എന്താ
നന്ദൻ : നമ്മളെ വിശ്വസിച്ച് വരുന്നവരെ ജീവൻ കൊടുത്ത് സംരക്ഷിക്കണം നീ ഒരു മാങ്ങയും ചെയ്തില്ലെങ്കിലും കൂടെ നിന്നല്ലോ അത് കൊണ്ട് സാരം ഇല്ല ഇതേ വല്ല വെള്ളം അടി കേസോ അങ്ങനെ വല്ലതും ആയിരിനെങ്കിൽ നിൻ്റെ തോല് ഞാൻ ഉരിച്ച് എടുതെനെ പക്ഷേ എൻ്റെ മോൻ ഇതിൽ ഒരു തെറ്റും ചെയ്തിട്ടില്ല….
ശ്രീ : ശേ അച്ഛൻ മാസ്സ്….
ഞാൻ : ഉണ്ട ആണ് ചാളയുടെ തൊലി പോലെ ഒരു സൈഡ് മൊത്തം ഉറിച്ച് കഴിഞ്ഞിട്ട് ആണ് അങ്ങേര് അറിഞ്ഞത് കാര്യങ്ങൾ ഒക്കെ നീ ഒരുപാട് അങ്ങ് മെസ്സ് കളിക്കാതെ നന്ദ …
നന്ദൻ : നീ എന്തിനാ അതൊക്കെ പറയുന്നത് മറക്കാൻ ആഗ്രഹിക്കുന്ന അധ്യായം ആണ് അതൊക്കെ… ഹൊ അതാലോചിക്കുമ്പോ തന്നെ എവിടെ ഒക്കെയോ എരിയുന്നു…
ഞാൻ : അത് ബീഫിൻ്റെ ആണ് പോയി കൈ കഴുക് വാഴേ ….🥱
ശ്രീ / മറിയ : 🤣
റെമോ : ഇന്നാ ടാ നിൻ്റെ ബൂസ്റ്റ്
ഞാൻ : ഇതെന്താ ഇപ്പൊ
റെമോ : കാത്സ്യം കൂടാൻ കുടി കുടി…
ഞാൻ : കണ്ടോ ചെക്കൻ്റെ സ്നേഹം…