ആഹാ…. കൊള്ളാം….
ശെരി നിനക്ക് വേണ്ടത് എടുത്ത് ഇതിൽ വച്ചോ ഞാൻ എൻ്റെ ഒക്കെ എടുത്തിട്ട് വരാം…
ഒക്കെ….
അങ്ങനെ പാക്കിങ് ഓക്കേ ചെയ്ത് ഞങൾ ബാഗ് എടുത്ത് താഴെ വച്ച് തളർന്ന് ഇരുന്നു….
ശ്രീ : എന്താല്ലേ ഇപ്പൊ പ്ളാൻ ചെയ്തു രാത്രി പോവുന്നു…
അതിന് എന്താ ഞങൾ എപ്പോഴും ഇങ്ങനെ ആണ്
എനിക്ക് ഇത് ആദ്യം ആണ് …. പിന്നെ ഞാൻ ടൂർ പോവാണെൽ കുടുംബക്കാർ മുഴുവൻ കാണും…
ഞങ്ങൾ പിന്നെ അഞ്ച് പേരായത് കൊണ്ട് ഒന്നെങ്കിൽ ഇന്ദ്രൻ്റെ കാർ അല്ലെങ്കിൽ എൻ്റെ എടുത്തിട്ട് പോവും….
അടിച്ചുപൊളി ആയിരുന്നു അപ്പോ…
പിന്നെ അല്ലേ ഞാൻ അവളുടെ മടിയിലേക്ക് കേറി കിടന്നു…
റെമോ : ഹലോ വരാമോ…
ഞാൻ : കേറി വാ…
നന്ദൻ : അളിയാ നമ്മക്ക് ഇറങ്ങിയാലോ
ഞാൻ : ഒമ്പതല്ലെ ആയുള്ളൂ….
നന്ദൻ : അതല്ല വേഗം ഈ കേരളം കടക്കാം രാത്രി ആകും തോറും ലോറി കൂടും…
ഞാൻ : അത് ഇപ്പൊ അല്ലെങ്കിലും ഉണ്ടാവും ശെരി പോയേക്കാം….
ഞാൻ ഒരു പില്ലോ എടുത്തിട്ട് വെളിയിൽ ഇറങ്ങി
ഇതെന്താ പില്ലോ
ഞാൻ ഇത് എനിക്ക് കൈ വക്കാൻ ആണ്…
.. വീട് പൂട്ടി ഞാൻ വെളിയിൽ ഇറങ്ങി….
ഞാൻ :എല്ലാം പൂട്ടിയല്ലോ അല്ലേ….
നന്ദൻ : ഉവ്വ്…
ഞാൻ : ശെരി പ്രാർത്തിച്ചോ … എന്നിട്ട് ഇറങ്ങാം….
പ്രാർത്ഥിച്ച് ഇറങ്ങി…
ഞാൻ : നന്ദ പെട്രോൾ എങ്ങനെ
നന്ദൻ : കാല് കാണും…
ഞാൻ : ബോടർ പിടിക്കോ….
നന്ദൻ : ഇല്ലാ
ഞാൻ : ശെരി നോക്ക്…
റെമോ : പോലീസ് പിടിച്ചാ അടുത്താണ് അടുത്താണ് എന്ന് പറഞ്ഞാ മതി….
ഞാൻ : യു ആർ റൈറ്റ്….
ഞാൻ : അപ്പോ കൂട്ടുകാരെ നമ്മക്ക് നമ്മുടെ ഈ യാത്ര നമ്മുടെ പുതിയതായി ഗ്രൂപ്പിൽ ജോയിൻ ആയ ശ്രീ ആൻഡ് മറിയ എന്നിവർക്ക് സമർപ്പിക്കാം …. നമ്മുടെ ഈ യാത്ര മങ്കളകരവും ആനന്ദകരവും ആക്കാൻ നിങൾ എല്ലാരും ദൈവത്തോട് പ്രാർത്ഥിക്കുവിൻ…. ആമേൻ