നന്ദൻ : ഞാനും ആ സാദനതിന് ആഗ്രഹിച്ച് അങ്ങോട്ട് പോയി അത് എടുത്ത് ഇവന് കൊണ്ട് കൊടുത്താ…. അവൻ എന്നെ ഉന്തി മാറ്റിയിട്ട് രണ്ട് സാധനവും കൊണ്ട് ഓടി…
ശ്രീ : അ അ വില്ലാ…. എന്നിട്ട്
നന്ദൻ : ഞാൻ അവനെ നുള്ളി അവൻ എന്നെ ഉന്തി നിലത്ത് തള്ളി ഇട്ടിട്ട് ഓടി..ഞാൻ അലറി കരഞ്ഞതും ഓടി പോയ ചെക്കൻ ശര വേഗതതിൽ തിരിച്ച് വന്ന് കാറും മറ്റെ ചോക്കലേറ്റ് രണ്ടും എൻ്റെ കൈയ്യിൽ തന്നു കരയല്ലേ കരയല്ലേ എന്നൊക്കെ പറഞ്ഞ് അവനും കരയാൻ തുടങ്ങി പെടിച്ചിട്ട് അങ്കിൾ എന്നെ ഇവൻ തള്ളി ഇട്ടു എന്നങ്ങാനും അറിഞ്ഞ ഇവനെ തല്ലി ശെരി ആക്കും…
മറിയ : പേടിച്ചു
നന്ദൻ : പേടിച്ചു…. അവൻ നല്ല രസ്യം ആയിട്ട് സോപ്പിടും അതായത് തല്ലാൻ നിന്ന എടുത്ത് മടിയിൽ വച്ച് കൊഞ്ചിക്കും അങ്ങനെ സോപ്പ് ഇടും….
പിന്നെ അടുത്ത ദിവസം ഇതേ പോലെ അവൻ തന്നെ ഒരു സംഭവം ചെയ്ത് എൻ്റെ തലക്ക് വച്ച് തന്നു …. അത് എന്താ വച്ചാ ആ അമ്മയുടെ വെള്ളം മുഴുവൻ കൊണ്ട് വാഷ് ബേസിനിൽ ഒഴിച്ചിട്ട് അത് എൻ്റെ തലക്ക് വച്ചു ഇത് പറയാതെ ഇരിക്കണം എങ്കിൽ എൻ്റെ കാർ പിന്നെ രണ്ട് ചോക്കലേറ്റ് നാളെ തരണം എന്ന്….
ശ്രീ : ഇത് എത്ര വയസ്സിൽ ആണ് എന്ന പറഞ്ഞത്
നന്ദൻ : മൂന്നര വയസ്സ് കാണും….
ശ്രീ : അടിപൊളി
നന്ദൻ : അപ്പോ ഉള്ള പിള്ളേർ എന്താ ചെയ്യാ തറ പറ ഡോറ ബുജ്ജി ഇവൻ പകരം വീട്ടാൻ നടക്കുവാ….
മറിയ : ബാക്കി പറ
നന്ദൻ : ബാക്കി എന്ത് കാർ കൊടുത്തു മുട്ടായി അമ്മ വാങ്ങി തന്നില്ല …
മറിയ : അയ്യോ പെട്ട് അപ്പോ…
നന്ദൻ : ഇല്ല ഞാൻ അത് മാത്രം കൊടുത്തു അവൻ വേണ്ട നീ ഇത് വച്ചോ പറഞ്ഞ് എന്നിട്ട് ഒരു ഡയലോഗ് പറഞ്ഞു അത് ആലോചിക്കുമ്പോ എനിക്ക് ചിരി വരും ..