ഇനി ജോലി .കഴിഞ്ഞു അഞ്ചു ആകുമ്പോൾ തിരിച്ചിറങ്ങും ,അതിനും ഞാൻ പ്ലാൻ ഇട്ടു ,നേരെ സ്ഥാപനത്തിന് മുന്നിൽ നിന്നും ബസ് പിടിക്കും ,ബസിൽ ,കയറി ,ഒൻപതു മിനിറ്റ് ,ലോഡ്ജ് ന്റെ മുന്നിൽ എത്തും ,അതായത് ഒരു അഞ്ചരക്ക് മുൻപ് ഞാൻ ലോഡ്ജ് എത്തും .വൈകിട്ടത്തെ കട്ടൻ ചായയും എന്തേലും കടിയും സ്ഥാപനത്തിൽ നിന്നും കിട്ടും ,അതുകൊണ്ടു അത് പ്രശനം അല്ല.നേരെ ലോഡ്ജ് വന്നു,മുറിയിൽ കയറി ,കൊതുകുതിരി കത്തിച്ചു വൈകും .ജനലിന്റെ അടുത്ത് തൂക്കിയ തുണികൾ ഉണങ്ങി കാണും ,അത് മടക്കി വെയ്ക്കും ,പെട്ടന്ന് തന്നെ പോയി കുളിച്ചു ,കക്കൂസിൽ പോയി വരും ,തിരിച്ചു ഞാൻ മുറി എത്തി , ആറര മണിക്ക് തന്നെ പുറത്തോട്ട് ഇറങ്ങും ,ഞാൻ രാവിലെ പോകുന്ന വഴിയുടെ എതിര്വശത് നടന്നാൽ ഒരു വായന ശാല ഉണ്ട് എന്ന് കണ്ടെത്തി ,അംങ്ങോട് പോകും ,അവിടെ ഇഷ്ടം പോലെ പുസ്തകങ്ങൾ വായിക്കാൻ ഉണ്ട് ,പത്രവും ,എല്ലാം കൂടി അവിടെ ഒരു എട്ടു മാണി ,വായനശാല മെല്ലെ അടയ്ക്കാൻ തുടങ്ങുമ്പോൾ നേരെ വാതുക്കൽ ഉള്ള തട്ടുകട യിൽ പോയി പൊറോട്ട അല്ലേൽ ദോശ ,എന്നിട്ട് നേരെ മുറിയിലേക്ക് .ഒരു ഒൻപതു മണിക്ക് ഞാൻ എത്തും.ചെല്ലുമ്പോൾ തന്നെ എല്ലാം കൂടി അവിടെ കോമൺ ഹാളിൽ ഇരുപ്പുണ്ടാകും ,എന്തെക്കെയോ ചർച്ചകൾ ,അതിനിടയിൽ കടം ചോദിക്കലും ,സാധനങ്ങൾ എടുക്കലും എല്ലാം കാണാം .എന്നോട് ചോദിക്കുമ്പോൾ ഇല്ല എന്ന് പറയും .പോക്കറ്റിൽ ഉം കാണില…കൃത്യം പൈസ ഞാൻ എടുത്തിട്ടാണ് പോകുന്നത് .മുറിയിൽ കയറി നോക്കി വഴക്കിടാൻ ഒന്നും ആരും വരില്ല.അതോടെ രീതികൾ എക്കെ പഠിച്ചു ഞാൻ പത്തുമണിയോടെ കിടക്കും .ബാക്കി ലോഡ്ജ് ഉറങ്ങു വരുമ്പോൾ ഒരു മാണി കഴിയും എന്ന് തോമസ് ചേട്ടൻ പറഞ്ഞു എന്നോട് .അങ്ങനെ ഒരു ആഴ്ച കടന്നു പോയി .
മെയ് പത്തു ബുധൻ .
ഇന്ന് പതിവ് പോലെ ഞാൻ സ്ഥാപനത്തിൽ എത്തി.അവിടെ വെച്ച് പരിചയം ഉള്ള ഒരു കുട്ടിയെ കണ്ടു .എന്റെ ദേവിക ,ദേവു .മുൻപിലത്തെ സ്ഥാപനത്തിൽ ഞാൻ പഠിപ്പിച്ചിട്ടുണ്ട്.അവളുമായി ഞാൻ ഒരു ബന്ധം ഉണ്ട്..പറയാം ,