“..വെള്ളിഴായ്ച്ച ലീവ് അല്ലേ , അന്ന് കാണും ..”
അപ്പോഴാണ് അടുക്കളയിൽ നിന്നും ഉമ്മ വരുന്നത് .., എന്നെ കണ്ടതും ..,,
“.. നിന്നോട് ആൾക്കാരെ മുന്നിൽ ഇങ്ങനെ ഷർട്ട് ഇടാതെ വരരുതെന്ന് എത്ര പ്രാവിശ്യം പറഞ്ഞിട്ടുണ്ട് …”
“… ഈ ജിം ബോഡി ആരെങ്കിലുമൊക്കെ കാണണ്ടെയെന്റെ ഉമ്മാ …”
“… മര്യാദയ്ക്ക് പോയി ഷർട്ട് എടുത്തിട്ടോ ..”
ഉമ്മയുടെ മുന്നിൽ പതറിയ എന്നെ കണ്ടപ്പോൾ ഡെയ്സി ചേച്ചി വാ പൊത്തി ചിരിക്കുന്നത് ഞാൻ കണ്ടു ….
ഡെയ്സി ചേച്ചിയെ നോക്കി കൊഞ്ഞനം കാട്ടി ഞാൻ ഷർട്ട് എടുത്തിട്ട് പുറത്തേക്ക് പോയി …
പുറത്തിറങ്ങുമ്പോഴാണ് മെഹ്റു വരുന്നത് കണ്ടത് ….
അവളെ കണ്ടപ്പപ്പോൾ അന്ന് കണ്ടതിനേക്കാൾ എന്തോ പ്രത്യേകത ഉള്ളത് പോലെ തോന്നി …
ഒന്നര വയസ്സുള്ള മോളുണ്ട് മെഹറിന് ..,
കുട്ടിയെയും കൊണ്ട് അയിഷാത്ത വീടിന്റെ പുറകു വശത്തേക്ക് പോയി …
മെഹ്റു എന്നെ കണ്ട് അവിടെ നിന്നു …
“.. നീയെന്താ ഉറങ്ങുവായിരുന്നോ ..?”
“.. ആഹ് .. ഡീ … ഇതിറ്റിങ്ങളെ ബഹളം കാരണം എണീറ്റതാണ് …”
“.. ഈ നട്ടുച്ചക്കൊക്കെ കിടന്നുറങ്ങാൻ ഇന്നലെ രാത്രി കക്കാൻ പോയിരുന്നോ …”
മെഹ്റു എന്നെ ആക്കി കൊണ്ട് ചോദിച്ചു ..
“… ഹാ അതും ഒരു കളവ് തന്നെയെന്ന് പറയാം , മറ്റൊരാൾക്ക് അവകാശപ്പെട്ടത് ഉടമസ്ഥൻ അറിയാതെ എടുക്കുന്നത് ആണല്ലോ കളവ് , അപ്പൊ അത് തന്നെയായിരുന്നു …”
“.. നീ ഹാദിയുടെ അടുത്ത് പോയിരുന്നു ല്ലേ …”
പടച്ചോനേ ഇവൾ എല്ലാം അറിഞ്ഞു കൊണ്ടാണോ ചോദിക്കുന്നത് .. ഞാൻ സംശയിച്ചു …::
“… അവൾ എല്ലാം പറഞ്ഞോ ..?”
“.. അവൾ എല്ലാം എന്നോട് പറയാറുണ്ട് …”
“… നിന്റെ കാര്യവും പറഞ്ഞോ ..?”
“.. എന്റെ കാര്യമോ അതെന്ത് …?”
“… അവൾ എന്താണ് നിന്നോട് പറഞ്ഞത് …”
“…. നീയല്ലേ അവളെ കൊണ്ട് വരാൻ പോയത് ..”
“.. ഓഹ് അതാണോ …”