” എന്തേലും പറയുന്നുണ്ടേൽ ഉറക്കെ പറ …”
” എനിക്കപ്പോ അങ്ങനെ തോന്നി … അതന്നെ ..”
“.. അപ്പൊ എന്നെ തട്ടിമാറ്റി പോയതോ ..”
” എനിക്കപ്പോ വേറേ കാര്യം ഓർമ വന്നു അതാ …”
“എന്തായിരുന്നു അത് …”
” ഞാൻ പറഞ്ഞിട്ടില്ലേ ഒരാളെടുത്തുന്ന് എനിക്കൊരു അനുഭവം ഉണ്ടായീ ന്ന് .. അതോർമ്മ വന്നു …”
” അതാരായിരുന്നു ..?”
“മനസ്സില്ല പറയാൻ …”
“.. എന്റെ ചക്കരയല്ലേ പറ …”
” നീ ആരോടും പറയരുത് ..”
” ഹമ്മ് ഞാൻ അത് സ്റ്റോറിയും സ്റ്റാറ്റസും ഇട്ട് എല്ലാരേയും അറിയികളാണല്ലോ എന്റെ പണി …”
“തമാശയാണോ ..? എങ്കിൽ പറയണേ ചിരിക്കാനാണ് ..”
” നീ കാര്യം പറ പെണ്ണെ ..”
“അതല്ലെടാ അവൾക്കൊരു പ്രശ്‌നം വരരുത് അത് മാത്രെ എനിക്കുള്ളൂ ..”
” ഏതവൾ .. നീ ആരുടെ കാര്യമാ പറയുന്നെ ,.”
” നമ്മുടെ മെഹ്റു ഉണ്ടല്ലോ അവളെ ജീവിതത്തെ ഇത് ബാധിക്കരുത് ..”
” മെഹ്റു എങ്ങനെ ഇതിൽ ..”
സംശയത്തോടെ ഞാൻ ചോദിച്ചു
” അൻവർ ഇല്ലെ മെഹ്റുവിന്റെ , അവനാണ് എന്നോട് അങ്ങനൊക്കെ ..”
” അൻവറോ …?”
എനിക്കത് വിശ്വസിക്കാൻ പറ്റിയില്ല …
” ഇതൊക്കെ എന്ത് , അവന്റെ കാര്യം മുഴുവൻ അറിഞ്ഞാൽ നീ ഇനിയും ഞെട്ടും …”
“…പറ ഞാനൊന്ന് ഞെട്ടട്ടെ ..”
….ഹാദി ഓരോന്നായി പറയാൻ തുടങ്ങി
” മെഹ്റുവിന്റെ കാര്യമാണ് കഷ്ടം , കുടുംബമായത് കൊണ്ട് അന്വേഷിക്കുകയൊന്നും ചെയ്യണ്ടല്ലേ കല്യാണം കഴിപ്പിച്ചത് ,
എന്നിട്ടെന്തായി … അൻവറിനാണേൽ നാട്ടിൽ ഇല്ലാത്ത ബന്ധങ്ങൾ ഇല്ല .. സുഹൃത് ബന്ധമല്ല കാമ ബന്ധം .. എന്നാൽ അത് സ്വന്തം ഭാര്യയോട് മാത്രം ഇല്ല .. അവളെ എന്നും അടിയും തൊഴിയുമാണ് .. പറഞ്ഞ സ്വർണ്ണം കിട്ടിയില്ലത്രെ ..
അതും കൂടി കിട്ടിയിരുന്നേൽ അടുത്ത നട്ടിലെ പെണ്ണുങ്ങളേം കേറി മേഞ്ഞേനെ …