സൂസമ്മ പറഞ്ഞു
അപ്പോളാണ് മേരി മോനാച്ചനെ കണ്ടത്..
മേരി :ആഹാ…സാറിവിടെ നിൽപ്പുണ്ടാരുന്നോ..
എന്നിട്ട് തേങ്ങ എന്തിയെ മമ്മി???
ആലിസ് ചോദിച്ചോണ്ട് ഇറങ്ങി വന്നു
സൂസമ്മ :തേങ്ങ…. മാങ്ങാകൊല മനുഷ്യൻ ജീവനും കൊണ്ടു ഇവിടെ വന്നത് കർത്താവിനറിയാം
ഞാനാ കയ്യാലയിൽ നിന്നും നടുവും കുത്തി താഴെ വീണെടി…ചവിട്ടു കല്ല് ഇളകി ഇരിക്കുവാരുന്നു. അതിൽ കേറി ചവിട്ടിയതും താഴോട്ട് പോയി മോനാച്ചൻ കേറി പിടിച്ചില്ലാരുന്നേൽ തലയും കുത്തി വീണേനെ. പാവം മോനാച്ചൻ അവൻ എന്നെ പിടിച്ചിട്ടു തെറിച്ചു പോയി തെങ്ങിൽ ഇടിച്ചു. അവന്റെ പുറമെല്ലാം മുറിഞ്ഞു.
അതുകൊണ്ട് ഒരു കോപ്പും എടുത്തില്ല…
ആലിസ് : ദൈവമേ….ഒറ്റയ്ക്കെങ്ങാനുമാ പോയിരുന്നെങ്കിലോ…ഭാഗ്യം മോനാച്ചനെ കൂടെ കൊണ്ടുപോയത്
സൂസമ്മ : നിങ്ങള് അവനിച്ചിരെ പാൽ കാപ്പി ഇട്ടു കൊട്…ആ ഇഡലി പാത്രത്തിൽ കുമ്പിൾ അപ്പമുണ്ട് അതും എടുത്തു കൊടുക്ക്. ഞാൻ കുളിച്ചേച്ചും വരാം
സൂസമ്മ അതും പറഞ്ഞു മോനാച്ചനെ നോക്കി ചിരിച്ചുകാണിച്ചിട്ട് അകത്തേക്ക് കേറിപ്പോയി
മേരി വേഗം സ്റ്റവ് ഓണാക്കി മോനാച്ചന് കാപ്പി ഇടാൻ തുടങ്ങി. ആലീസ് ഇഡലി പാത്രത്തിൽ നിന്നും മൂന്ന് കുബിളപ്പം പുഴുങ്ങിയത് എടുത്തുകൊണ്ടു ടേബിളിൽ വെച്ചിട്ട് അവനെ നോക്കി
മോനാച്ചാ നീ അവിടെ നിൽക്കാതെ ഇവിടെ വന്നിരിക്കു…
മോനാച്ചൻ മടിച്ചു മടിച്ചു അവിടെ പോയിരുന്നു. സൂസമ്മ ഉടനെ തിരികെ വന്നു ഒരു തോർത്ത് അവന് നേരെ നീട്ടി..
മോനാച്ചാ നീ തലയൊക്കെ നന്നായിട്ടു തുടയ്ക്ക് കെട്ടോ. പനി വരേണ്ട
എന്നും പറഞ്ഞു വീണ്ടും അകത്തേക്ക് പോയി.
മേരി : മമ്മിക്ക് മോനാച്ചനെ ഇപ്പൊ വല്യ കാര്യം ആണല്ലോ….
ആലിസ് : മോനാച്ചൻ ഇല്ലേൽ കാണാരുന്നു.. നമ്മളെ കൊണ്ട് പറ്റുമോ ഈ മഴയത്തു ആ കുഴിയിൽ പോയി അമ്മച്ചിയെ പൊക്കിക്കൊണ്ട് വരാൻ
മേരി : അതു നേരാ…പുഴപോലെ വെള്ളമാ താഴോട്ട് ഒഴുകുന്നത്.. ഞാൻ ഇടയ്ക്ക് കുടയെടുത്തോണ്ട് ഇറങ്ങിയതാ പക്ഷെ വെള്ളം കണ്ടു ഞാൻ പേടിച്ചു കേറി പോന്നു…..