ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്]

Posted by

ഞാൻ ക്ഷമിച്ചു , എന്നെഴുതിയിട്ട് കുറച്ചു നേരം അവളതിൽ നോക്കി കിടന്നു , സെൻഡിംഗ് മാർക്ക് പ്രസ്സ് ചെയ്യാൻ അവൾക്കു തോന്നിയില്ല , അവളത് ക്ലിയർ ചെയ്തു, പല വാക്കുകൾ എഴുതിയിട്ടും അവൾക്കൊരു തൃപ്തി കിട്ടിയില്ല …. ഇനി താനാരോടെങ്കിലും പറയുമോ എന്നൊരു പേടി അവന്റെ ഉള്ളിൽ ഉണ്ടാവാതിരിക്കാൻ അവളിത്രയും എഴുതി …

” ഞാനാരോടും പറഞ്ഞിട്ടില്ല … പറയുകയുമില്ല ….” അവൾ സെൻസിംഗ് മാർക്ക് തൊട്ടു. രണ്ട് ടിക്ക് വീണതവൾ കണ്ടു …

രണ്ടു മൂന്ന് പ്രാവശ്യം അവൾ ഫോൺ ഇടവിട്ടു നോക്കിയെങ്കിലും ബ്ലൂ ടിക്ക് അവൾക്ക് കാണാൻ സാധിച്ചില്ല … അവൻ കണ്ടാൽ ഉപ്പ പറഞ്ഞ കാര്യം കൂടി പറയാമെന്ന് അവൾ കരുതി.    അവനുറങ്ങിയെന്ന് കരുതി അവൾ ഫോൺ ടേബിളിലേക്ക് വെച്ചു കിടന്നു … വിളിക്കാൻ തുടങ്ങിയ കാലം മുതൽ , അങ്ങനെ മാഷിനെ വിളിക്കാൻ മറന്നൊരു ദിവസം ജാസ്മിനുണ്ടായി …

പുലർച്ചെ പീരിയഡ് ആയതറിഞ്ഞാണ് ജാസ്മിൻ എഴുന്നേറ്റത്… അവൾ പാഡുമായി പുറത്തെ ബാത്റൂമിലേക്ക് പോയി .. അത്തരം സമയങ്ങളിൽ അവൾ പുറത്തു പോയേ കുളിക്കാറുള്ളൂ ..  കുളിയും കഴിഞ്ഞ് രാവിലത്തെക്കുള്ള ഭക്ഷണവും ഉണ്ടാക്കി വെച്ച് അവൾ വന്ന് വീണ്ടും കിടന്നു … വെറുതെ ഫോണെടുത്തു നോക്കിയപ്പോൾ ഷാനു മെസ്സേജ് റീഡ് ചെയ്തിരിക്കുന്നതായി കണ്ടു ..

മോളിയെ കുളിപ്പിച്ചൊരുക്കി വിടാൻ നേരം ഷാനു പുറത്തു നിന്ന് കുളി കഴിഞ്ഞു വരുന്നതവൾ കണ്ടു .. അവൻ ഇറങ്ങിപ്പോകുന്നത് അവൾ കണ്ടിരുന്നില്ല …

“മോളിയെ ഞാൻ കൊണ്ടാക്കിക്കോളാം…” അവൻ പറഞ്ഞു …

“നീയെവിടെപ്പോകുന്നു ….?” അവൾക്ക് ചോദിക്കാതിരിക്കാനായില്ല ..

” കോളേജിലൊന്നു പോകണം , മിഥുൻ പറഞ്ഞിരുന്നു … ” ഷാനു മുറിക്കകത്തേക്ക് കയറി ..

തന്റെ ക്ഷമ നശിച്ചു തുടങ്ങിയത് ജാസ്മിൻ അറിഞ്ഞു തുടങ്ങിയിരുന്നു …

ഭക്ഷണ ശേഷം മോളിയേയും കൂട്ടി ഷാനു പോയിക്കഴിഞ്ഞതോടെ അവളാകെ തകർന്നു ….

ഒരു വശത്ത് പീരിയഡിന്റെ അവശത ..

മറുവശത്ത് മാനസിക പിരിമുറുക്കം …

കുറച്ചു കഴിഞ്ഞപ്പോൾ മാഷ് അവളെ വിളിച്ചു … മുംതാസിന് കുറവുണ്ടെന്നും നാലഞ്ചു ദിവസങ്ങൾക്കുള്ളിൽ വരുമെന്നും വന്നാൽ ഒരു സ്ഥലം വരെ പോകണമെന്നും ഷാഹിറിനോട് അനുവാദം ചോദിച്ചു വെക്കാനും മാഷവളോട് പറഞ്ഞു.  ജാസ്മിൻ എല്ലാം മൂളിക്കേട്ടു … മാഷെന്നല്ല, ആരു പറഞ്ഞാലും മനസ്സിലാകാത്ത ഒരു മാനസികാവസ്ഥയിലായിരുന്നില്ല അവൾ … ഷാഹിർ വിളിച്ചപ്പോൾ അവളത് പറഞ്ഞു. മാഷിന്റെ കൂടെ പോകുന്നതിൽ ഷാഹിർ ഒരെതിർപ്പും പറഞ്ഞില്ലെന്ന് മാത്രമല്ല, അവരെ ശ്രദ്ധിക്കുക കൂടി വേണമെന്ന് പറഞ്ഞേല്പിക്കുകയും ചെയ്തു … ഷാനുവിനോട് ബൈക്കിന്റെ കാര്യത്തിനായി അയാളെ ഇന്നു തന്നെ വിളിക്കാൻ ഷാഹിർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *