ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്]

Posted by

“ആവാം ….” മാഷ്  സീറ്റ് ബെൽറ്റഴിച്ചു …

“ജാസൂമ്മാ …” എഴുന്നേൽക്ക് … മാഷ് കേൾക്കാനായി ഷാനു വിളിച്ചു.

“ഷാനുമോനേ … അവരെയും കൂട്ടി വാ…” മാഷ് ഡോർ തുറന്നു പുറത്തിറങ്ങുന്നതിനിടയിൽ പറഞ്ഞു.

ജാസ്മിൻ അവന്റെ മടിയിൽ നിന്നും നിവർന്നു …

“ഉമ്മാ ….” ജാസ്മിൻ മുംതാസിനെ കുലുക്കി വിളിച്ചു ..  അവർ നല്ല ഉറക്കത്തിലായിരുന്നു …

” ഉമ്മയ്ക്ക് ചായ വേണോ …?”

“വേണ്ട മോളേ ..” ഉറക്കപ്പിച്ചിൽ അങ്ങനെ പറഞ്ഞിട്ട് അവരൊന്ന് ഇളകിക്കിടന്നു .. അവരുടെ അരയിൽ കൈ ചുറ്റി, മടിയിൽ മോളി കിടക്കുന്നതു കണ്ട് അവൾ തിരിഞ്ഞു.

“ജാസൂമ്മാ ….” ഷാനു അവളെ തന്നോട് ചേർത്തു.

“ഷാനൂ … ” ആ വിളിയിൽ താക്കീതിന്റെ ധ്വനി ഉണ്ടായിരുന്നു … അവൾ പുറകിലിരുന്ന ബാഗിൽ നിന്നും ഫ്ളാസ്കിലെ കാപ്പിയെടുത്തു. രണ്ടു പ്ലാസ്റ്റിക് കപ്പുകളിലേക്ക് പകർന്ന് ഒന്നവന് നേരെ നീട്ടി …

അവളെ ചുറ്റിയ കൈയയച്ച് അവൻ കാപ്പിക്കപ്പു വാങ്ങി.

“ഈ ചെയ്യുന്നതെന്താണെന്ന് അനക്കു വല്ല ബോധവും ഉണ്ടോ …?” കാറ്റൂതുന്ന സ്വരത്തിൽ അവന്റെ ചെവിയടുപ്പിച്ചവൾ ചോദിച്ചു.. വലതു കൈയ്യിലെ കാപ്പിക്കപ്പ് ഇടതു കൈയിലേക്ക് മാറ്റി, വലം കൈ കൊണ്ടവളെ ചുറ്റിപ്പിടിച്ചതുമാത്രമായിരുന്നു അവന്റെ മറുപടി …

ചായ കുടി കഴിഞ്ഞ് അയ്യപ്പനും മാഷും തിരികെ വന്നു ..

“നിങ്ങൾക്കൊന്നും വേണ്ടായിരുന്നോ …?” ഡോർ തുറക്കുന്നതിനിടയിൽ മാഷ് ചോദിച്ചു.

” ഞങ്ങൾ കൊണ്ടു വന്നത് കുടിച്ചു മാഷുപ്പാ ..” കയ്യിലിരുന്ന കാലിക്കപ്പുയർത്തി ഷാനു പറഞ്ഞു.

വണ്ടി വീണ്ടും ഇളകിത്തുടങ്ങി …  മാഷിന്റെ ശിരസ്സ് ഇരുവശത്തേക്കും ആടിയാടി തുടങ്ങിയപ്പോൾ ഷാനു അവളെ മടിയിലേക്ക് കിടത്താൻ ശ്രമിച്ചു. ആദ്യമവൾ വഴങ്ങിയില്ല … ഒരല്പം ബലത്തോടെ ഷാനു അവളെ തന്റെ മടിയിലേക്ക് കിടത്തി ….

കുറച്ചു നേരം ഷാനു അവളെ നോക്കിയിരുന്നു … അവനെ കണ്ണിമയ്ക്കാതെ അവളും … പറയുവാൻ എന്തൊക്കെയോ ഉള്ളത് , അവരുടെ മനസ്സിൽ തിക്കുമുട്ടിക്കൊണ്ടിരുന്നു ..

അരമണിക്കൂർ കഴിഞ്ഞു ….

അടക്കിയ ശ്വാസനിശ്വാസത്തോടെ ഷാനു നിവർന്നു , ഹെഡ് റെസ്റ്റിലേക്ക് തല ചായ്ച്ചു .

Leave a Reply

Your email address will not be published. Required fields are marked *