ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്]

Posted by

ഷാനു …..

അവൻ സമ്മതിക്കുമോ ?

ഒരാഴ്ച മുൻപുള്ള ഷാനു ആയിരുന്നുവെങ്കിൽ ഇപ്പോൾ തന്നെ പുറപ്പെടുമായിരുന്നു …

പക്ഷേ ഇപ്പോൾ …..? അവൾക്കൊരു പേടി തോന്നി.

പക്ഷേ എന്തുവന്നാലും അവനെ സമ്മതിപ്പിക്കണമെന്ന് അവൾ തീരുമാനിച്ചു.

മാഷൊക്കെ വന്നതിനു ശേഷം അവളുടെ മനസ്സിന് ഒരു ഊർജ്‌ജം കിട്ടി … ചുറുചുറുക്കോടെ ജോലികൾ ചെയ്തു തുടങ്ങി … അല്ലെങ്കിലും നാളെ നമുക്ക് എന്തെങ്കിലും ചെയ്യാനുണ്ട് , നേടാനുണ്ട് എന്ന് തിരിച്ചറിയുമ്പോഴാണല്ലോ നമ്മൾ ഉണർന്നു പ്രവർത്തിക്കുക …

പക്ഷേ അവളുടെ ഉത്സാഹം ഷാനുവിനില്ലായിരുന്നു … പതിവു പോലെ മോളിയെ കൂട്ടി വന്നു … ചായ കുടി, ഗെയിം അതങ്ങനെ പോയി … രാത്രി അത്താഴം കഴിഞ്ഞു . പതിവുകൾ ആരും തെറ്റിച്ചില്ല ..

“മാഷും ഉമ്മയും വന്നിരുന്നു ….” രാത്രി അവൾ മെസ്സേജ് ചെയ്തു.

“ഉം … ”

” അവർ ഒരു സ്ഥലം വരെ പോകുന്നു ….”

“ഉം …..”

“നമ്മളോടും കൂടെ ചെല്ലാൻ പറഞ്ഞിട്ടുണ്ട് … ”

ഷാനു നിശബ്ദത …. കുറച്ചു നേരം കഴിഞ്ഞു

നെയിം ബാറിൽ ടൈപ്പിംഗ് എന്ന് കണ്ടു തുടങ്ങി …

” ക്ലാസ്സ് തുടങ്ങാനായി ജാസൂമ്മാ …”

“അതിന്….?”

” വരാൻ പറ്റില്ലായിരിക്കും … ”

” വന്നേ പറ്റൂ … ”

“ഉപ്പ ……?”

” സമ്മതിച്ചതാ …..”

” ക്ലാസ്സുണ്ടുമ്മാ …..”

” എനിക്കാകെ ഉള്ളതവരാ …. അവരുടെ സന്തോഷമാണ് എനിക്കു വലുത് … നീ വന്നേ പറ്റൂ … ”

അപ്പുറത്തു നിന്ന് അനക്കമൊന്നും കേട്ടില്ല …  വാട്സാപ്പ് ക്ലോസ് ചെയ്തു അവൾ ഫോൺ ടേബിളിലേക്കു വെച്ചു കിടന്നു …

പുലർച്ചെയെപ്പോഴോ സമയം നോക്കാൻ ഫോൺ എടുത്തു നോക്കിയപ്പോൾ ഷാനുവിന്റെ മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു …. അവളതു തുറന്നു …

” പോകാം …..”

*                   *                  *                   *

Leave a Reply

Your email address will not be published. Required fields are marked *