സുമിത്രയുടെ സുഷിരങ്ങൾ
Sumithrayude Sushirangal | Author : Ajith Krishna
ഈ കഥയും ഒരു നാട്ടിൻപുറം ടച് ആണ്. ഇപ്പോൾ സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഒരു സാമൂഹിക പ്രശ്നത്തെ മുൻ നിർത്തി ആണ് ഈ കഥ ആരംഭിക്കുന്നത്. എല്ലാരുടെയും സപ്പോർട് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…
“എടി ആ തോർത്തു ഇങ്ങ് എടുത്തേ ” കുളിമുറിയിൽ നിന്ന് സുധി വിളിച്ചു പറഞ്ഞു. അടുപ്പിലേക്ക് ഊതി കൊണ്ടിരുന്ന സുമിത്ര. മുഖത്ത് നിന്ന് ഇറ്റ് വീണു കൊണ്ടിരുന്ന വിയർപ്പിന്റെ തുള്ളികൾ തുടച് കൊണ്ട്. ഉടുത്തിരുന്ന പഴയ സാരിയുടെ തലപ്പ് അരയിലേക്ക് കുത്തി വെച്ച് കൊണ്ട് അവൾ സംസാരിക്കാൻ തുടങ്ങി.
സുമിത്ര :എന്റെ കഷ്ട്ട കാലം അല്ലാതെന്താ പറയ്യാ….. കുളിക്കാൻ അല്ലേ പോയത് അപ്പോൾ ആ തോർത്തു എടുത്തു കൊണ്ട് പോകണം എന്നറിയില്ലേ…
അത് കണ്ട് കൊണ്ട് കാവ്യ മോൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
കാവ്യ :അമ്മേ എനിക്ക് ഒരു ദോശ കൂടി തരുമോ…
സുമിത്ര :ഇപ്പോൾ വരാം മോളെ നിന്റെ അച്ഛന് എല്ലാം സാധനവും കൈയിൽ കൊണ്ട് പോയി കൊടുത്തില്ല എങ്കിൽ എടുക്കില്ല…
ഇപ്പോൾ കഥയുടെ ഏകദേശം ഐഡിയ മനസ്സിൽ ആയി കാണുമല്ലോ. സുമിത്രയുടെ ഭർത്താവ് ആണ് സുധി. അയാൾ ഒരു ഡ്രൈവർ ആണ്. നാഷണൽ പെർമിറ്റ് ലോറികളിൽ ആണ് പുള്ളി ഓടുന്നത്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക ദിവസങ്ങളിലും പുള്ളി വണ്ടിയിൽ തന്നെ ആകും. സുധിയുടെ ഭാര്യ ആണ് സുമിത്ര. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ സുധി സുമിത്രയുടെ പിറകെ ആയിരുന്നു എന്നാൽ സുമിത്ര സുധിക്ക് മുഖം കൊടുക്കാൻ കൂടി നിൽക്കുക ഇല്ലായിരുന്നു. സുമിത്രയുടെ അച്ഛന്റെ മരണം ആ വീടിനെ ഉറക്കി കളഞ്ഞു.
അതോടെ പത്താം ക്ലാസ്സിൽ തന്നെ സുമിത്ര വിദ്യാഭ്യാസം നിർത്തേണ്ടി വന്നു. തുടർന്നു പടിക്കാം പണം ഇല്ലാത്തത് തന്നെ മെയിൽ പ്രോബ്ലം. സുമിത്ര ഇല്ലാത്ത സ്കൂളിൽ സുധിക്കും ഇരുപ്പ് ഉറച്ചില്ല. അവൻ അല്ലറ ചില്ലറ പണിക്ക് ഒക്കെ പോയി കിട്ടുന്ന പണം. സുമിത്ര പോലും അറിയാതെ അവളുടെ അമ്മയ്ക്ക് കൊടുത്തു. അമ്മയും മകളും അടങ്ങുന്ന ആ ചെറിയ കുടംബത്തിന് അതൊരു താങ്ങു തന്നെ ആയിരുന്നു. സുധിയുടെ കുടുംബത്തിൽ അവനു അമ്മ മാത്രമേ ഉള്ളു. വീട്ടിലെ അവസ്ഥയും മോശം ആകാൻ തുടങ്ങിയതോടെ സുധി വീടിന്റെ അടുത്ത് ഉള്ള ജോസ് എന്ന് പറയുന്ന ആളിന്റെ അടുത്ത് ജോലി അന്വേഷിച്ചു ചെന്നു.