ഞാൻ : ഷുവർ സർ. എനിക്ക് അത്ര എക്സ്പീരിയൻസ് ഒന്നും ഇല്ല. ഇങ്ങനെയാണെല്ലോ എക്സ്പീരിയൻസ് ഉണ്ടാകുക . സർ പറയുന്ന പോലെ ഞാൻ എന്തും ചെയ്തോളാം . ബികോം പഠിച്ചത് കൊണ്ട് എനിക്ക് അക്കൗണ്ട്സ് നോക്കുന്നതില പ്രയാസവും ഇല്ല.
സർ : പെർഫെക്ട് . ഇതാണ് ഞാൻ നേരത്തെ പറഞ്ഞ ആ സ്മാർട്ട് വർക്കേഴ്സ്. യു ആർ അപ്പോയിന്റെഡ്. കോൺഗ്രാറ്റ്ലഷൻസ്.
ഞാൻ : താങ്ക് യു വെരി മച്ച സർ. ഐ വിൽ ട്രൈ മൈ ബെസ്റ്റ്.
സർ : നിന്റെ പൊസിഷൻ ഞാൻ ഇപ്പം പറയുന്നില്ല. ഞാൻ ഒരു രണ്ട് മൂന്ന് ദിവസം നോക്കട്ടെ. അതല്ല ഇവിടെ എങ്ങനാ ബാക്കി കാര്യങ്ങൾ. സ്റ്റേ ഒക്കെ റെഡി ആക്കിയോ.
ഞാൻ : അതാണ് ചെറിയ ഒരു വിഷമം . ഒന്നും ശെരിയായിട്ടില്ല. ഞാൻ അജ്മലിന്റെ കാര്യങ്ങളൊക്കെ പറഞ്ഞു.
സർ : ഓ ഐ സീ. …ഇവിടെ ഒരു സ്റ്റാഫ് ഡോർമിറ്റോറി ഉണ്ട്. പക്ഷെ അവിടെ ഒഴിയാൻ 1 ആഴ്ച കഴിയും. ഒരാൾ റിസൈൻ ചെയ്യുന്നുണ്ട്. ഒരു കാര്യം ചെയ്യ്, നീ എന്റെ ഒരു അസറ്റ് അല്ലെ ഡോർമിറ്റോറി റെഡി ആവുന്നെ വരെ ഹോട്ടലിൽ നിന്നോളൂ. ബില്സ് ഞാൻ നോക്കിക്കൊളം.
ഞാൻ : ഓ താങ്ക്സ് ആ ലോട്ട് എഗൈൻ. സേവ്ഡ് മൈ ഡേ.
സർ : ഹോട്ടൽ ന്റെ അഡ്രസ് ഞാൻ തരാം . ഞാൻ വിളിച്ചു പറഞ്ഞോളാം സമീർ അങ്ങോട്ട് പൊയ്ക്കോളൂ.
ഓക്കേ സർ താങ്ക്യൂ .
ഇന്റർവ്യൂ കഴിഞ്ഞതോടു കൂടി ഞാൻ ഭയങ്കര റീലാക്സിഡ് ആയി. എന്റെ എല്ലാ വിഷമങ്ങളും തീർന്നു. സ്റ്റേ സെറ്റ് ആയി ജോലിയും സെറ്റായി. ഞാൻ കുറെ കിനാവുകൾ കണ്ടു പുറത്തേക് ഇറങ്ങി. ഞാൻ കുറച്ചു ദൂരം റോഡിലൂടെ നടന്നു. കോയമ്പത്തൂർ നഗരത്തിന്റെ നടുവിൽ ആണ് എന്റെ ഓഫീസ്. ഞാൻ ആ ഭാഗങ്ങളൊക്കെ കണ്ടു മനസിലാക്കാൻ നോക്കി.
നടന്നു തളർന്നപ്പോൾ ഞാൻ സൈഡിൽ കണ്ട ഒരു ചായ കടയിൽ കയറി ഒരു ചായ പറഞ്ഞു. എന്നിട്ട് ഞാൻ അജ്മലിനെ വിളിച്ചു എന്നിട്ട് കഴിഞ്ഞെന്നും പറഞ്ഞു,അവൻ എന്നോട് ലൊക്കേഷൻ അയക്കാൻ പറഞ്ഞു .