ഞങ്ങൾ അവന്റെ ഫ്ലാറ്റ് ൽ എത്തി . അവന്റെ വൈഫ് റംല ഞങ്ങളെ ഒരു ചായ തന്ന് സത്കരിച്ചു. ചായ കുടിച്ചു കൊണ്ട് നമ്മൾ കുറച്ചു നാട്ടുവർത്തനങ്ങളൊക്കെ പറഞ്ഞു അല്പം അവിടെ ഇരുന്നു. ശേഷം ഞാൻ കുളിച് ഇന്റർവ്യൂ ന് വേണ്ടി റെഡി ആയി നിന്നു .അപ്പോയെക്കും റംല ബ്രേക്ഫാസ്റ് റെഡി ആക്കി എന്നെ വിളിച്ചു. ഞാൻ ഇരിക്കുമ്പോയേക്കും അജ്മലും ഓഫീസിൽ പോകാൻ റെഡി ആയി വന്നു. ഞങ്ങൾ ഭക്ഷണം കയിച് 2 പേരും ഇറങ്ങി .
എന്റെ ലഗേജ് ഞാൻ അവിടെ തെന്നെ വെച്ചു. അവൻ എന്നെ ഇന്റർവ്യൂ ന് ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു. അവൻ കറക്റ്റ് സമയത്ത് തെന്നെ എത്തിച്ചു തന്നു . ഞാൻ അവനോട് കഴിഞ്ഞിട്ട് വിളികാം എന്ന് പറഞ്ഞു ഓഫ്‌സിലേക്കു കയറി . സെറ്റപ്പ് ഓഫീസ് ആയിരുന്നു അത്. ഒറ്റ നോട്ടത്തിൽ തെന്നെ സ്ഥലം എനിക്ക് ഇഷ്ട്ടപെട്ടു.
ഞാൻ ഉള്ളിലേക്കു കയറിയിട്ട് റീസെപ്ഷനിലേക് നടന്നു .അവിടെ എനിക്ക് വന്ന മെയിൽ കാണിച്ചു . എന്നോട് ഇത് ഡയറക്റ്റ് ഇന്റർവ്യൂ ആണ് അത് കൊണ്ട് സർ ന്റെ മുറിയിലേക് പോകാൻ പറഞ്ഞു . ഞാൻ എംഡി യുടെ റൂം ലക്ഷ്യമാക്കി നടന്നു. ആ വരാന്ത തീരുന്നിടത്തിൽ ഒരു വലിയ റൂം കണ്ടു. നെയിം ബോർഡിൽ മാനേജിങ് ഡയറക്ടർ എന്ന് കണ്ടപ്പോൾ, ഞാൻ അതിൽ ഒന്ന് മുട്ടി .
“യെസ് കം ഇൻ ” ഞാൻ ഉള്ളിലേക്കു കയറി ഗുഡ് മോർണിംഗ് പറഞ്ഞു . ഒരു കറുത്ത മസ്‌ക്കുലർ ബോഡി ഉള്ള കണ്ടാൽ അസ്സൽ തമിഴൻ എന്ന് തോന്നിപ്പിക്കുന്ന ഒരു ആൾ. അജ്മൽ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ആൾ ഒരു മലയാളി ആണ്. ഞാൻ റൂം മാറി പോയോ എന്ന് നോക്കുമ്പോൾ ആണ് അയാൾ “സമീർ വന്നിരിക്കു ” എന്ന് അസ്സൽ മലയാളത്തിൽ പറഞ്ഞത്. ഞാൻ ഇരുന്നു.
സർ : നമ്മുടെ നാട്ടിലുള്ള ചെറുപ്പക്കാർ ആണ് എന്റെ പ്രെഫറൻസ്. ഇവിടെ തമിയൻമാർ ഹാർഡ് വർക്കിംഗ് ആണ്,ബട്ട് നമ്മൾ മലയാളികളെ പോലെ സ്മാർട്ട് വർക്കിംഗ് അല്ല. സമീർ എങ്ങനാ സ്മാർട്ട് വർക്കിംഗ് ആണോ .