പാലക്കാട് ഉള്ള ഒരു മലയാളി നടത്തുന്ന ലോജിസ്റ്റിക്സ് കമ്പനി ആണ് . എന്നോട് തൊട്ടടുത്ത ദിവസം തെന്നെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ അറിയിച്ചു. ഞാൻ അങ്ങനെ ആദ്യമായിട് നാട് വിട്ട് താമസിക്കാൻ എന്റെ 26 ആം വയസ്സിൽ തുടങ്ങി. നാട്ടിൽ നിന്ന് രാത്രി ഉള്ള ട്രെയിൻ പിടിച്ചു ഞാൻ കോയമ്പത്തൂരെക് കേറി. എങ്ങനെ നോക്കിയാലും എനിക്ക് ചടപ്പ് ആയിരുന്നു. പുതിയ സ്ഥലം , പുതിയ ഭാഷ,. പുതിയ ആളുകൾ. ഞാൻ ഇതെല്ലാം ഏത് വിധേനയും താല്പര്യമുള്ളതാക്കാൻ മനസിനെ പ്രേരിപ്പിച്ചു. എന്റെ ഫ്രണ്ട് സ്റ്റേഷനിൽ കൂട്ടാൻ വന്നു.
അജ്മൽ എന്ന് ആണ് അവന്റെ പേര് .അവൻ തെന്നെ ആണ് ആ ജോലി കണ്ടുപിടിക്കാൻ സഹായിച്ചത്. അവൻ കല്യാണം കഴിച്ചത് ആണ് , അവനും വൈഫും ആണ് ഇവിടെ കോയമ്പത്തൂർ നില്കുന്നത്. അങ്ങോട്ടേക്ക് പോകാം എന്നാണ് അവൻ പറഞ്ഞിരുന്നത് . പക്ഷെ എനിക്ക് അതിനോട് തീരെ താല്പര്യം ഇല്ലായിരുന്നു. ഞാൻ അന്ന് തെന്നെ റൂം നോക്കാം എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു അവനോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല .
ഞാൻ ട്രെയിൻ ഇറങ്ങി അവനെ വിളിച്ചു . അവൻ പുറത്ത് കാറിൽ വെയിറ്റ് ചെയ്യുകയാണെന്ന് പറഞ്ഞു. ഞാൻ പുറത്തിറങ്ങി കാർ കണ്ടുപിടിച്ചു . എന്നെ കണ്ട ഉടൻ അവൻ പുറത്തിറങ്ങി എന്നെ കെട്ടിപിടിച്ചു.
അജ്മൽ : എടാ സമീറെ എത്ര കാലമായി നിന്നെ കണ്ടിട്ട്. നീ വീണ്ടും തടിച്ചു ചരക്കയെല്ലോ.
ഞാൻ : ഒന്ന് പോടാ ഹിമാറെ. കണ്ടപ്പോ തെന്നെ തൊടങ്ങിയോ?
അജ്മൽ : സോറി എടാ, നീ വാ കേറി ,ഇന്റർവ്യൂ പോകണ്ടേ വേഗം വീട്ടിൽ പോയിട്ട് ഫ്രഷ് ആയി ബ്രേക്ഫാസ്റ് കഴിച്ചിട്ട് ഇറങ്ങാം.
ഞാൻ : ഓക്കേ
ഞാൻ ഇന്റർവ്യൂ കഴിഞ്ഞിട് റൂമിന്റെ കാര്യം നോക്കാം എന്ന് വിചാരിച്ചു. അവൻ ബാഗുകൾ എല്ലാം വണ്ടിയിൽ കയറ്റി. എന്നെ കാറിൽ കയറ്റി വണ്ടി വിട്ടു. പോകുന്ന വഴിക്ക് സൂര്യൻ ഉദിച്ചു പൊന്തിയ ഗോൾഡൻ വെളിച്ചത്തിൽ കോയമ്പത്തൂർ നഗരം ആസ്വദിച്ചു. ആദ്യമായിട്ടായത് കൊണ്ട് തെന്നെ എല്ലാം എന്നെ വിസ്മയിപ്പിച്ചു .കൂടാതെ അജ്മൽ ന്റെ വക ടൂർ ഗൈഡൻസും ഉണ്ടായിരുന്നു. സിറ്റിയുടെ നടുവിലൂടെ അവൻ കാർ വേഗത്തിൽ ഓടിച്ചു .