ഇവളെ വളക്കണത്തിൻ്റെ ഇടയിൽ വേറെ ഒന്നും നോക്കിയില്ല അങ്ങനെ പറ്റിയതാണ്. കാര്യം പറഞ്ഞ് കൂൾ ആകി കുറച്ചു നേരം സംസാരിച്ചു അവൻ ഫോൺ വച്ചു. ഞാൻ വീണ്ടും കലാ പരിപാടി തുടങ്ങി .
വളരെ മികച്ച രീതിയിൽ ചാറ്റ് പുരോഗമിച്ചു. അവളും ആയി ഒരു അടുപ്പം ഉണ്ടാക്കാൻ ഞാൻ തുടങ്ങി . നിർത്താതെ ഉള്ള ചാറ്റിംഗ് നല്ലോരു ബന്ധം രണ്ടുപേർക്കിടയിലും വളർത്തി കൊണ്ട് വന്നു. അങ്ങനെ എല്ലാം ഭംഗിയായി പോയികൊണ്ടിരുന്ന സമയം .ഒരു ദിവസം രാവിലെ
“അജു എടാ നിന്നെ കാണാൻ ആരോ വന്നിരിക്കുന്നു ”
ഉമ്മാൻ്റെ തട്ടി വിളി കേട്ടാണ് അന്നത്തെ ദിവസം തുടങ്ങിയത്
“എന്നെയോ ” കണ്ണ് തിരുമ്മി ഞാൻ എഴുന്നേറ്റു
“ആ നിൻ്റെ ചങ്ങായി ആണെന്ന് പറഞ്ഞ് ബാ നോക്ക് ..”
ഉമ്മക്ക് അറിയാത്ത ഫ്രണ്ട്സ് എനിക്കില്ലായിരുന്നു ഇതിപ്പോ ആരപ്പ സംശയത്തോടെ കണ്ണും തിരുമ്മി പുറത്തിറങ്ങിയ ഞാൻ ഞെട്ടി
“വിച്ചൂ നിയെങ്ങനെ ” അതിശയത്തോടെ ഞൻ ചോദിച്ചു
കണ്ണിറുക്കി സ്വതസിദ്ധമായ ഒരു സ്റ്റൈലൻ ചിരി ആയിരുന്നു മറുപടി
“ഉമ്മാക്ക് അറിയില്ലേ വിച്ചു ” ഉമ്മാനെ നോക്കി ഞാൻ
“നിൻ്റാക്കെ മറ്റേ ഗെയിം കളികന്ന ചെക്കനാ ”
“ആ ഓനന്നെ ”
എൻ്റെ നാടൻ ശൈലി കേട്ടിട്ടാവണം എന്നെ ഒരു നോട്ടം അവൻ നോക്കി
“ബാ മോനെ ചായ കുടിക്കാലാ”
ഉമ്മ അവനെ ചായ കുടിക്കാൻ അകത്തേക്ക് ക്ഷണിച്ചിട്ട് കയറി പോയി.
“നിനക്ക് എങ്ങനെ വീട് അറിയാട ” സംശയത്തോടെ ഞാൻ ചോദിച്ചു
“അതൊക്കെ ഞാൻ പിടിചു ” ഇത്തിരി ഗമയിൽ അവൻ പറഞ്ഞൂ
“അജു ഉമ്മനോടോക്കെ എന്നെ കുറിച്ച് പറഞ്ഞിട്ടുണ്ടോ നി ” അത് ചോദിക്കുമ്പോൾ അവൻ്റെ കണ്ണിലെ തിളക്കം ഞാൻ ശ്രദ്ധിച്ചു
“നൻബൻ ഡാ ” അവൻ്റെ തോളിൽ പിടിച്ചു ഞാൻ പറഞ്ഞു അങ്ങനെ തന്നെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി . ഫുഡ് ഒക്കെ കഴിച്ച് എൻ്റെ റൂമിലേക്ക് കൂട്ടി കൊണ്ട് പോയി . അവനോട് ഫ്രഷ് ആവാൻ പറഞ്ഞു എൻ്റെ ടർക്കി എടുത്ത് കൊടുത്തു .
“അജൂ ” ഒരു കുഞ്ഞു വിളി
ഞാൻ തിരിഞ്ഞ് നോക്കുമ്പോ വാതിലിൽ കൂടി ഒരു കുഞ്ഞ് തല .എൻ്റെ അനിയത്തി ആണ് ആമി. അജ്മി എന്നാണ് പേര് ഞാൻ ആമി എന്ന് വിളിക്കും അവൻ വന്നത് മുതൽ അവനെ നോക്കി ചുറ്റി പറ്റി ആളു നടപ്പുണ്ടയിരുന്ന് അവൻ അകത്ത് കേറിയ തക്കം നോക്കി വന്നതാണ് . 8 വയസ്സെ ഉള്ളൂ അവൾക് ഞങ്ങൾ തമ്മിൽ 16 വയസ് വ്യത്യാസം ഉണ്ട് . ഞാൻ കൈ നീട്ടി അവളെ അടുത്തേക്ക് വിളിച്ചു പിടിച്ച് മടിയിൽ ഇരുത്തി.
“ആരത് ” അവള് ബാത്ത്റൂം ചൂണ്ടി കൊണ്ടാണ് അത് ചോദിച്ചത്
“അത് എൻ്റെ ചങ്ങായി ആടി ”
“പുതിയ ചങ്ങയിയാ… ” അവള് നീട്ടി ചോദിച്ചു
അവനെ കണ്ടു പരിചയം ഇല്ലാത്തത് കൊണ്ടാണ് അവള് അങ്ങനെ ചോദിച്ചത്. അവള് അവനെ പറ്റി അങ്ങനെ ഓരോന്ന് ഓരോന്ന് ചോദിക്കാൻ തുടങ്ങി അതും കേട്ട് കൊണ്ടാണ് വിച്ചു പുറത്ത് വന്നത് . ചിരിച്ചുകൊണ്ട് അവൻ അവളെ കൈ നീട്ടി അടുത്തേക്ക് വിളിച്ചു പക്ഷേ അവള് എൻ്റെ കൈ മുറുക്കെ പിടിച്ചു മുഖം നെഞ്ചിലേക്ക് പൂഴ്ത്തി വച്ച് അവനെ ഒളിച്ച് നോക്കി. അവള് വരൂലന്നു കണ്ട വിച്ചു നേരെ പോയി അവൻ്റെ ബാഗ് തുറന്നു ഒരു കുഞ്ഞു പാവകുട്ടി എടുത്തു അവൾക് നേരെ നീട്ടി .അത് കണ്ട അവളുടെ മുഖം ഒന്ന് തിളങ്ങി.