“നി ഇപ്പൊ എവടുന്ന് വന്നെട മരഭൂതമെ “മനസിലുള്ളത് വായിൽ കൂടിവന്നു
“നിന്നെ കാണാഞ്ഞിട്ട് തപ്പി നടകുമ്പോഴല്ലെ അവളെ കാണുന്നെ അവളെ മണപിച്ച് എവടെലും നീ ഉണ്ടാവും എന്ന് അറിയണ കൊണ്ട് അവൾടെ പിന്നാലെ വന്നു” എനിക്കിട്ടു വച്ചിട്ടാണ് അവൻ അത് പറഞ്ഞത്
“ഡേയ് നിനക്ക് ഇത്രെ ബുദ്ധിയ ”
“പിന്നല്ല ”
“ഫോൺ വിളിച്ച പോരേ മയിരെ അവൻ ബുദ്ധി ഊമ്പി നടക്കണ് ഊള ” ഊക്കിയതണെന്ന് അപ്പോഴാ അവനു മനസ്സിലാവാണത്.
“വാ വാ പോവാം ഇല്ലാത്ത ബുദ്ധി ഒക്കെ ഉപയോഗിച്ച് ക്ഷീണിച്ചതല്ലെ”
“ഡാ അത് വളഞ്ഞോ”
“അറഞ്ഞൂട എന്തായാലും നമ്പർ കിട്ടി”
അത് പറയുമ്പോ എനിക്ക് നല്ല അഹങ്കാരം ആയിരുന്നു .രണ്ടാളും കൂടെ അകത്തേക്ക് കയറി ജോജോ ഫോട്ടോക്ക് പോസ് ചെയ്യണ തിരക്കിൽ ആയിരുന്നു കൂടെ ചെന്നു നല്ല ഒരു പിക് ചാമ്പി. ജോജോടെ നാട്ടിലുള്ള ഫ്രണ്ട്സ് കുടുംബക്കാർ എന്ന് വേണ്ട നാട്ടിലുള്ള എല്ലാവരും വന്ന് ഞങ്ങളോട് സംസാരിക്കുന്നുണ്ട് .മൊത്തത്തിൽ ഒരു പ്രമുഖ മയം .കൂട്ടത്തിൽ കുറച്ച് കിളികളും .
കല്യാണ മഹാമഹം എല്ലാവരും കൂടെ പൊലിപ്പിച്ചു അന്നത്തെ ദിവസം ഫുൾ ഹാളിലും വീട്ടിലുമായി കഴിച്ചു. തിരിച്ചു റൂമിലേക്ക് എത്തുമ്പോൾ എല്ലാവരും പകുതി ചത്തിരുന്നു. കുളിയും നനയും ഒന്നും ഇല്ല ഡ്രസ്സ് പോലും മാറ്റാതെ അങ്ങനെ തന്നെ കിടന്നു. പിറ്റെ ദിവസം ജോജോനെ ബുദ്ധിമുട്ടിക്കാൻ നിന്നില്ല ഒരു കോൾ വിളിച്ചു അവനോട് ഞങ്ങളൊക്കെ ഒന്ന് കറങ്ങി വരാം എന്ന് പറഞ്ഞു . പുറത്തേക്ക് ഒക്കെ ഇറങ്ങി ഫോർട്ട് കൊച്ചി , മട്ടാഞ്ചേരി ,മറയിൻ ഡ്രൈവ്, ലുലു എന്ന് വേണ്ട എല്ലാ മെയിൻ സ്പോടിലും കേറി ഇറങ്ങി . വൈകുന്നേരമാണ് റൂമിൽ എത്തുന്നത് . നേരെ ജോജോനെ വിളിച്ചു
” മയിരാ എവിടുണ്ട്”
” മോനെ ഞാൻ പപ്പയാ…”
മൂഞ്ചി കോപ്പ്..
“സോറി അങ്കിൾ അവൻ എവിടെ ” മൂഞ്ചിയ മൂഞ്ചൽ പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞൊപ്പിച്ചു
“ഇപ്പൊ വിളിക്കാം കേട്ടോ”
ഒരു 2 മിനുട്ട് ഹോൾഡ് ചെയ്ത ശേഷം അവൻ വന്ന് ഫോൺ എടുത്തു
“പറയട”
” ഞങ്ങൾ തെറിക്കുവ നിന്നെ എവിടെ വന്ന കിട്ടും ”
“വീട്ടിലുണ്ട് വാട”
കോളും കട്ട് ചെയ്ത് പാക്കിംഗ് തുടങ്ങി . എല്ലവന്മരും സകലമാന ജാഗരസംഗമ വസ്തുക്കളും ബാഗിൽ കുത്തികേറ്റി പോകാൻ റെഡി ആയി. കീ റിസപ്ഷനിൽ കൊടുത്ത് നേരെ വീട്ടിലേക്ക് വച്ച് പിടിച്ചു. അവിടെ ടോട്ടൽ ഫാമിലി ഉണ്ടായിരുന്നു കൂട്ടത്തിൽ നൻസിയും. എന്നെ കണ്ടപ്പോ തന്നെ അവളുടെ ഫേസ് ഒന്നു തെളിഞ്ഞു. അത് ശ്രദ്ധിച്ച വിച്ചു എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു. ഞങ്ങൾ എല്ലരും കൂടെ അകത്ത് കേറി . എല്ലാവരോടും യാത്ര പറഞ്ഞു കാറിൻ്റെ കീ ജോൺവിക്ക് കൊടുത്തു. ഓരോ ചായയും കുടിച്ച് ഞങ്ങൾ പുറത്തിറങ്ങി. അവസാനം ആയിട്ട് എല്ലാവര്ക്കും ബായ് കൊടുത്തു . ഗേറ്റ് കടന്നു പുറത്ത് വന്നതും നാൻസി എൻ്റെ അടുത്ത് വന്നു