ആദി :ഹേയ് വെറുതെ അവിടെ ഇരുന്ന് ബോർ അടിച്ചപ്പോൾ ഇങ്ങോട്ട് വരാമെന്ന് കരുതി
ഗീതു :ശെരിയാ വല്ലാത്ത ബോറിങ് ബോറിങ് മാറ്റാൻ എന്തെങ്കിലും കളിച്ചാലോ
അജാസ് : എന്ത് കളി
ഗീതു : എന്ത്യാക്ഷരി കളിക്കാം
അജാസ് :അത് കൊള്ളാം
രൂപ :നിനക്കെന്താ ഗീതു ഇവന്മാരെ പറഞ്ഞു വിട്ടെ
ഗീതു : മിണ്ടാതിരിക്ക് രൂപേ നീയും കൂടിക്കോ നല്ല രസമായിരിക്കും അപ്പോൾ ആദ്യം ആദി തന്നെ പാടിക്കോ
ആദി : ഞാനോ
ഗീതു :ഉം നീ തന്നെ പാട്
ഇത് കേട്ട ആദി രൂപയെ നോക്കിയ ശേഷം പതിയെ പാടാൻ തുടങ്ങി
“ആണല്ല പെണ്ണല്ല അടിപൊളി വേഷം പെണ്ണായാൽ കാണില്ലെ പേരിനു നാണം ”
ഇത് കേട്ട രൂപ പതിയെ കൈ മുറുക്കി ബെഞ്ചിൽ ഇടിച്ചു
ആദി :എങ്ങനെയുണ്ട് പാട്ട് അപ്പൊ ലാസ്റ്റ് വേർഡ് ണ
അജാസ് :ണ വെച്ച് എന്ത് പാട്ട് ന വച്ച് പാടിക്കോ
രൂപ :ഞാൻ പാടം
ഇത്രയും പറഞ്ഞു രൂപ ആദിയെ നോക്കി പാടാൻ തുടങ്ങി
“നാറി.. നാറി..”
ആദി :ആരാടി നിന്റെ നാറി
രൂപ : ഇത് ഒരു പാട്ടാ കേട്ടിട്ടില്ലെ
അജാസ് :അതേടാ ഇങ്ങനെ ഒരു പാട്ട് ഉണ്ട്
ആദി : ഒന്ന് പോയേടാ ഇവൾ എന്നെ ഉദ്ദേശിച്ച് തന്നെ പാടിയതാ മൊട്ടച്ചി
രൂപ :അതേടാ നിന്നെ ഉദ്ദേശിച്ച് തന്നെയാ നീ ആരെ ഉദ്ദേശിച്ചാ പാട്ട് പാടിയത്
ആദി :ഞാൻ ആരെയും ഉദ്ദേശിച്ചിട്ടൊന്നുമില്ല
രൂപ :പിന്നെ ഞാൻ അങ്ങ് വിശ്വസിച്ചു
ആദി :ടീ ടീ.. തിന്ന മീനിന്റെ നന്ദിയെങ്കിലും കാണിക്കെടി
രൂപ : നീ പോടാ എച്ചി
ആദി :അയ്യോ എച്ചി ആരാണെന്നു എല്ലാവർക്കും അറിയാം സ്വന്തമായി അഞ്ചിന്റെ പൈസ മുടക്കാത്ത ഓസി അല്ലേടി നീ
രൂപ : ഓസി നിന്റെ തന്ത
ആദി :എന്റെ തന്ത അല്ലെടി നിന്റെ തന്ത പ്രസാദ് അയാള ഓസി
രൂപ :ഗീതു ദാ ഇവൻ
രൂപ പതിയെ ഗീതുവിനെ നോക്കി എന്നാൽ അവൾ അവിടെ ഉണ്ടായിരുന്നില്ല