വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 4 [Fang leng]

Posted by

സാറില്ലാത്തതിനാൽ തന്നെ അന്നും അവർക്ക് ലാസ്റ്റ് ഹൗർ ഫ്രീ ആയിരുന്നു

ആദി :ടാ അജാസെ ഇനിയെങ്ങാൻ അവര് വീണ്ടും കയറി വരോ

അജാസ് :ഹേയ് ഇല്ലടാ മിസ്സിന് വേറെ ക്ലാസ്സുണ്ട്

ആദി :ഹോ അത്രയും സമാധാനം

ഇത്രയും പറഞ്ഞു ആദി പതിയെ ബുക്കിൽ നിന്ന് ഒരു പേപ്പർ കീറി

അജാസ് :ഇതെന്തിനാടാ

ആദി :നോക്കിക്കൊ

ഇത്രയും പറഞ്ഞു ആദി പതിയെ അതിനെ ചുരുട്ടി ഒരു ബോൾ പോലെയാക്കി ശേഷം പതിയെ മുന്നിൽ ഇരിക്കുന്ന രൂപയെ നോക്കി ഉന്നം പിടിച്ചു

അജാസ് :ടാ കോപ്പേ അവളെ ഇളക്കി വിടാനാണോ നിന്റെ ഉദ്ദേശം

ആദി : മിണ്ടാതിരിക്കെടാ

ഇത്രയും പറഞ്ഞു ആദി പതിയെ പേപ്പർ ബോൾ രൂപയുടെ ദേഹത്തേക്കെറിഞ്ഞു എറികൊണ്ട രൂപ പതിയെ തിരിഞ്ഞ് ആദിയെ നോക്കി

ആദി : 😘

രൂപ :ഇവൻ ഇന്ന് ചാകും 😡

ആദി പെട്ടെന്ന് തന്നെ ഒരു പേപ്പർ എടുത്ത്‌ അതിൽ എന്തോ എഴുതിയ ശേഷം രൂപയ്ക്ക് നേരെ എറിഞ്ഞു രൂപ പതിയെ പേപ്പർ എടുത്ത ശേഷം അത് വായിച്ചു

“ഞാൻ അങ്ങോട്ട് വരട്ടെ ”

രൂപ പെട്ടെന്ന് അതിൽ എന്തോ എഴുതിയ ശേഷം ആദിയുടെ നേർക്ക് എറിഞ്ഞു

ആദി പതിയെ അത് തുറന്നു

“🖕”

അജാസ് :എന്താടാ ആദി അവൾ എഴുതിയത്

ആദി :ഹേയ് ഒന്നുമില്ല എന്നെ അവളുടെ അടുത്തേക്ക് വിളിച്ചതാ നീ കൂടി വാ നമുക്ക് അങ്ങോട്ട് പോകാം

അജാസ് : ഞാൻ എന്തിനാ വരുന്നെ നീ പൊക്കൊ

ആദി : ഒന്ന് വാടാ ഇത്രയും പറഞ്ഞു ആദി അജാസിനെയും കൂട്ടി രൂപയുടെ ബെഞ്ചിൽ എത്തി ശേഷം പതിയെ അവിടെ ഇരുന്നു

ആദി :ഹായ് ഗീതു

രൂപ : നീ എന്തിനാടാ ഇങ്ങോട്ട് വന്നത്

ആദി : ഞാൻ ഗീതുവിനോട് സംസാരിക്കാൻ വന്നതാ

രൂപ : ഇവളോട് എന്ത് സംസാരിക്കാൻ

ആദി :അതൊക്കെ നീ എന്തിനാ അറിയുന്നെ

ഗീതു : മതി ഇനി രണ്ടും കൂടി വഴക്ക് കൂടണ്ട എന്താ ആദി കാര്യം

Leave a Reply

Your email address will not be published. Required fields are marked *