രൂപ :നീ അല്ലെങ്കിലും അവന്റെ സൈടാ ഞാൻ പോകുവാ
ഗീതു :എങ്ങോട്ട് ബസ് വന്നില്ലല്ലോ
രൂപ :ബുക്ക് സ്റ്റാൾ തുറന്നു കാണും വർക്ക് ബുക്ക് വാങ്ങിയിട്ട് വരാം
ഗീതു : എന്നാൽ ഞാൻ കൂടി വരാം
രൂപ :വേണ്ടടി നിന്റെ ബസ് മിസ്സാകും ഞാൻ പൊക്കൊളാം
ഗീതു :നിന്റെ കയ്യിൽ പൈസയുണ്ടോ
രൂപ :അതൊക്കെ ഉണ്ട്
ഇത്രയും പറഞ്ഞു രൂപ മുന്നോട്ട് നടന്നു
അല്പസമയത്തിനു ശേഷം ബുക്ക് സ്റ്റാൾ
രൂപ :ചേട്ടാ ഒരു കെമിസ്ട്രി വർക്ക് ബുക്ക്
കടക്കാരൻ : ടെക്സ്റ്റ് വേണ്ടേ
രൂപ :വേണ്ട ചേട്ടാ അതുണ്ട്
കടക്കാരൻ :ഇതാ 110 രൂപ
അയാൾ ബുക്ക് പതിയെ രൂപയ്ക്ക് കൊടുത്തു
രൂപ : ഇതിൽ 110 അല്ലെ ഇട്ടേക്കുന്നെ 100 ന് തരുവോ
കടക്കാരൻ : ഇല്ല 110 വേണം
രൂപ : എന്താ ചേട്ടാ ഇത് എല്ലായിടത്തും mrp യിൽ നിന്ന് കുറവാ വാങ്ങുന്നെ
രൂപ 100 രൂപ അയാൾക്ക് നേരെ നീട്ടിയ ശേഷം പറഞ്ഞു
കടക്കാരൻ :വിലയൊന്നും കുറയില്ല ബുക്ക് വേണ്ടെങ്കിൽ ഇങ്ങടുക്ക്
പെട്ടന്നാണ് രൂപയുടെ കയ്യിലെ നൂറ് രൂപ പിന്നിൽ നിന്നാരോ തട്ടി പറിച്ചത് രൂപ പെട്ടെന്ന് തിരിഞ്ഞു അത് ആദി ആയിരുന്നു
രൂപ : നീയോ എന്റെ പൈസ താടാ
ഇത് കേട്ട ആദി പോക്കറ്റിൽ നിന്ന് പത്ത് രൂപ കൂടി എടുത്ത ശേഷം പൈസ കടക്കാരന് കൊടുത്തു
ആദി :110 ഉണ്ട് പോരെ രൂപേ ബുക്ക് ബാഗിൽ വച്ചോ
ഇത് കേട്ട കടക്കാൻ ആദിയെ ഒന്നു കൂടി നോക്കി
ആദി :എന്താ ചേട്ടാ നോക്കുന്നെ ഇതെന്റെ ലവറാ
രൂപ :ടാ 😡
ആദി :വാ മോളെ
ഇത്രയും പറഞ്ഞു ആദി പതിയെ രൂപയുടെ തോളിൽ കയ്യിട്ടുകൊണ്ട് കടക്ക് പുറത്തേക്കിറങ്ങി
രൂപ :നിന്നോട് ആരാടാ പൈസ കൊടുക്കാൻ പറഞ്ഞത്
ആദി : കൊടുക്കണ്ടായിരുന്നോ എങ്കിൽ തിരിച്ചു തന്നോ
രൂപ :എന്തിന് ഞാൻ ബുക്ക് 100 രൂപയ്ക്ക് വാങ്ങിയേനെ നീ വന്നത് കൊണ്ടാ എല്ലാം കുളമായത്