ദി ഡിമോൺ സ്ലേയർ 4 [Lucid]

Posted by

 

ആകാശത്തെ പൂർണ ചന്ദ്രനെ സാക്ഷിയാക്കി കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു

 

—————( “ആരാണ് ഞാൻ”)————–

************** WHO I AM**************

 

(കഥ ഇത് വരെ)

 

 

 

ഷോരി : ഭയപ്പെടാതിരിക്കു പ്രബോ ഞാൻ ഇപ്പൊ പറഞ്ഞതൊക്കെ അങേക്ക് ഉൾകൊള്ളാൻ കഴിയില്ല എന്ന് എനിക്കു അറിയാം പക്ഷെ ഇതൊക്കെ സത്യമാണ് ഇപ്പൊ അങ്ങേയുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉടലെടുക്കുന്നു എന്ന് എനിക്കു അറിയാം അതിനുള്ള ഉത്തരം അങേക്ക് അറിയണം എങ്കിൽ ആ ദിവസം വന്നെത്തണം… the rise of the sword…

ഞാൻ : എന്ത് സ്വാർഡോ എന്നുവച്ചാൽ വാൾ ഉടലെടുക്കുന്ന ദിവസമോ… എന്തൊക്കെയാ നിങ്ങൾ പറയുന്നേ..

ആക്കിൻ : പ്രേബോ ആ ദിവസം നിങ്ങൾ ആരാണെന്നു നിങ്ങൾ അറിയും ആ ഒരു ദിവസത്തിനാണ് കുറെ വർഷങ്ങൾ ആയി ഹായാക്കി വംശകർ കാത്തിരിക്കുന്നത് അന്ന് അങേക്ക് അങ്ങേയുടെ എല്ലാ ശക്തിയും ലഭിക്കും

ഞാൻ : എനിക്ക് താല്പര്യം ഇല്ലെങ്കിലോ ഇതിനൊന്നും ഞാൻ കുട്ടു നിൽക്കില്ല അപ്പോ എന്താ ഉണ്ടാവുന്നെ നോക്കാലോ

ഷോരി : അങ് മരിക്കും പിന്നെ അങ്ങയുടെ വേണ്ടപ്പെട്ടവരും ഈ ഞാനും ഈ ഭൂമിയും കൂടെ ഹായാക്കി വംശവും..

ഇത്രെയും പറഞ്ഞു ഷോരി തല തായ്തി നിന്നു

ലോന : അങ്ങേക്ക് വേണ്ടി ആണ് ഞങ്ങൾ വന്നത് ഈ ഒരു കാര്യം നടന്നില്ലെങ്കിൽ ഒരു ജീവന്റെ അംശം പോലും ബാക്കി ഉണ്ടാവില്ല

യോറിൻ : അതെ പ്രേബോ ആ ദിവസം തന്നെ ആ വാൾ ഉയർത്തെയുന്നേൽക്കണം ഇല്ലെങ്കിൽ…

യോറിൻ തന്റെ വാക്കുകൾ നിറുത്തി

ഞാൻ : അപ്പൊ എന്നെ ആരോ കൊല്ലും എന്നാണോ നിങ്ങൾ പറയുന്നേ എന്തിന് ആര്… ഇപ്പൊ ആ മൃഗം എന്നെ കൊല്ലാൻ വന്നതും ഈ പറയുന്നത് ആണോ ആരു കൊല്ലുമെമെന്നാ….

ഷോരി : മോർഘോഷി വംശം

ഷോരി ഒറ്റ വാക്കിൽ പറഞ്ഞു നിർത്തി

ഞാൻ : അതാരാ

ആകിൻ : പിശാചുക്കളുടെ കൂട്ടം

യോറിൻ : ടെൻകെർത്തിൽ ഹായാക്കി വംശത്തെ ഇല്ലാതാകുന്ന പിശാചിന്റെ ഗോത്രം

Leave a Reply

Your email address will not be published. Required fields are marked *