ചിത്രയും റെമോയും അകത്തേക്ക് കയറുന്നത് കണ്ടപ്പോൾ തന്നെ രമേഷ് ആനിയുടെ അടുത്തേക്ക് നീന്തിയെത്തി.. എന്നാൽ ടോണി അവിടെത്തന്നെ നിന്നു..
ആനി: “മ്മ് എന്താ.. പെട്ടെന്നിങ്ങോട്ടൊരു വരവ്?”
“എന്താ, എനിക്കെന്റെ കാമുകിയുടെ അടുത്തേക്ക് വന്നൂടെ?..” രമേഷ് ചിരിച്ചുകൊണ്ട് ചോദിച്ചു.
“കാമുകിയോ?.. അതിന് നിങ്ങൾക്ക് പുതിയൊരാളെ കിട്ടിയില്ലോ.. അവൾടെ കൂടെ നീയൊക്കെ നേരത്തെ ചാടി മറിയുന്നതൊക്കെ ഞാൻ കണ്ടതാ..” ആനി ചെറുതായി മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു.
“ഹ്മ്മ്.. ഞാൻ ഇവിടേക്ക് വരാൻ പാടില്ലായിരുന്നു.. അവൾ മാത്രമാവുമ്പോ നിങ്ങൾക്ക് സുഖമായി വെള്ളമടിക്കാനും ഒരു കമ്പനി കിട്ടുമല്ലോ!..” ആനി കൂട്ടിച്ചേർത്തു.
രമേഷ്: “അയ്യയ്യേ.. ഇതായിരുന്നോ ഇത്രേം നേരം ആനിച്ചേച്ചി വിചാരിച്ചു വെച്ചിരുന്നെ!.. ഹഹ.. ചിത്ര ചേച്ചിയ്ക്ക് നമ്മുടെ കാര്യത്തിൽ ഒരു doubt കൊടുക്കണ്ട എന്ന് വെച്ചിട്ടാ ഞങ്ങൾ മാറി നിന്നെ.. ഇപ്പൊ അതുകൊണ്ട് കൂടിയല്ലേ അവരെ ഞാൻ ഒഴിവാക്കിയത്..”
രമേഷ് പറഞ്ഞത് കേട്ടപ്പോൾ ആനിയ്ക്കും അത് ശരിയാണെന്ന് തോന്നി. എങ്കിലും അവൾ ഭാവം മാറ്റിയില്ല..
ആനി: “അത് നീ മാത്രം പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല.. ഡാ ടോണീ, ഇവൻ പറഞ്ഞത് നേരാണോ?”
അതുവരെ ഒന്നും മിണ്ടാതെ നിന്ന ടോണി അവളെ നോക്കി അപ്പൊ ഒന്ന് പുഞ്ചിരിച്ചു.
ടോണി: “മ്മ്ം, സത്യമാ..”
ആനിയ്ക്ക് അവന്റെ പുഞ്ചിരി കണ്ടപ്പോൾ എന്തോ പോലെയായി. അപ്പൊ ഈയൊരു കാരണം കൊണ്ടാണ് തന്നോട് മറ്റുള്ളവരെക്കാളും കൂടുതൽ സ്നേഹമുള്ള ടോണി പോലും ചിത്രയുടെ മുന്നിൽ വെച്ച് തന്നെ അവിടേക്ക് വിളിക്കാത്തതെന്ന് അവൾക്ക് മനസിലായി.
രമേഷ്: “ചേച്ചിയെ മാത്രമേ ഞങ്ങൾക്കിഷ്ടമുള്ളൂ.. ചിത്ര ചേച്ചിയുടെ മുന്നിൽ ഞങ്ങൾ വെറുതെ drama കളിക്കുവല്ലേ..”
“അപ്പോൾ ചിത്രയെ നിങ്ങൾക്ക് നേരത്തെ അറിയില്ലേ?..” ആനി അൽപ്പം ആകാംഷയോടെ ചോദിച്ചു.
“അറിയാം.. ആനി മാഡത്തെ കാണുന്നതിനും മുന്നേ തന്നെ. ഞങ്ങളോട് നല്ല കൂട്ടുമാണ്.. റെമോയുടെ അച്ഛൻ വഴിയുള്ള പരിചയമാ. പിന്നെ ഓഫീസിലും മിക്കപ്പോഴും കാണുന്നതല്ലേ..” ടോണി ഒടുവിൽ അവളുടെ അടുത്തേക്ക് നീന്തിവന്നുകൊണ്ട് പറഞ്ഞു.
“ഓഹ്, അങ്ങനെയായിരുന്നോ.. മ്മ്ം, Sorry…” ആനി അതും പറഞ്ഞുകൊണ്ട് പുഞ്ചിരിച്ചു..
ടോണി: “ആനി മാഡം നമ്മുടെ കമ്പനിയിൽ വന്ന സമയത്ത് ഞങ്ങൾ ജോലി ചെയ്യാതെ മാഡത്തിന് വഴക്ക് മേടിച്ചു തന്നപ്പോഴൊക്കെ, മാനേജരിൽ നിന്ന് ഞങ്ങളെ രക്ഷിച്ചതല്ലേ.. അന്നു തൊട്ടേ ഞങ്ങൾക്ക് ആനി മാഡമെന്ന് വെച്ചാൽ ജീവനാ.. ആ നിങ്ങളെ കളഞ്ഞിട്ട് വേറൊരു പെണ്ണിന്റെ പുറകേ ഞങ്ങൾ പോകുമെന്ന് തോന്നുന്നുണ്ടോ.. ഞങ്ങടെ ആനിക്കുട്ടിക്ക്.. മ്മ്ം?..”