സാമ്പ [AAR KEY]

Posted by

ആദി …. യെന്ത ഇവിടെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ ? ഇത്രയും കാറുകൾ ….

അതിനു മറുപടി പറയാതെ ഹരി മുന്നോട്ട് നടന്നു …….  സാർ എനിക്ക് ഇവിടെവരെയെ പ്രവേശനം ഉള്ളു ……. സാർ പോയി യെന്താണെന്നുവച്ചാൽ നോക്കിയിട്ടുവരു ….. ആദ്യ വാതിലിന്റെ സൈഡിലായി അതിന്റെ താക്കോൽ സൂക്ഷിച്ചിട്ടുണ്ട് ……

ലയയും ഗോപിസാറും കൂടെപ്പോകാൻ നോക്കിയെങ്കിലും ഹരിപുത്രൻ അവരെ തടഞ്ഞു ……   ആദി മുന്നോട്ട് നടന്നു നീങ്ങുന്നത് ലയയും ഗോപിസാറും നോക്കി നിന്നു … ലയ ചുറ്റും നോക്കി കുറെ ആൾക്കാർ ക്ഷേത്രമതിലിൽ വിളക്ക് തെളിയിക്കാനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട് ….. കുറച്ചുപേർ മറ്റെന്തോ ചെയ്തുകൊണ്ടിരിക്കുന്നു ……  വളരെയധികം ചെണ്ട മേളത്തിനുള്ള ഉപകരണങ്ങളും അവൾ ശ്രദ്ധിച്ചു …… ക്ഷേത്രത്തിനു പിന്നിലും ഒരുപാട് പേർ തടിച്ചു കൂടിയിട്ടുണ്ട് ….. അവളുടെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ കയറിക്കൂടി ………

ക്ഷേത്രത്തിനു കുറുകെയായി കെട്ടിയിട്ടുണ്ടായിരുന്ന പോസ്റ്റിന്റെ ആണി വളരെ ബുദ്ധിമുട്ടി ആദി ഊരി  മാറ്റി ……. ആ വലിയ താക്കോൽ കൊണ്ട്  മുഖ്യ വാതിൽ തുറന്ന് അകത്തേക്ക് കയറുന്നതിന് മുൻപ്പ് അവിടെയുണ്ടായിരുന്ന എന്തോ കുറച്ചു സഞ്ചികൾ കയ്യിലെടുത്തു …… എല്ലാവരും അപ്പോൾ സൂര്യനെ നോക്കി തൊഴുതു …. ലയ ആശ്ചര്യത്തോടെ എല്ലാവരെയും നോക്കി …. അവളുടെ പേടി വീണ്ടും വർധിച്ചു ….. ആദി അമ്പലത്തിന്റെ മുറ്റത്തേക്ക് നടന്നു …… നിറയെ പാമ്പുകളാണ് ……  ആദി അകത്തേക്ക് നടന്നു …….

ഗോപിസാർ ഹരിയോട് ചോദിച്ചു …… ഈ അമ്പലം യെന്ത ആരും തുറക്കാറില്ലേ ….. ഇത്രയുമൊക്കെ കാശുണ്ടായിട്ടും മൊത്തത്തിൽ  വല പിടിച്ചു കിടക്കുകയാണല്ലോ ….?

ഹരി ….. ഈ അമ്പലം തുറന്നിട്ട് ഇരുപത്തി ഒൻപത് വർഷമായി ….. ഈ വരുന്ന ഇവിടെത്തെ അടുത്ത അവകാശിക്ക് മാത്രമേ അമ്പലത്തളത്തിലേക്ക് പ്രവേശിക്കുവാൻ പറ്റു …..

ഗോപി സാർ ….. അതെന്തുപറ്റി ?…..

ഹരി …. സാർ … അതൊരു കഥയാണ് …..  അവിടുണ്ടായിരുന്ന മഹേന്ദ്ര പുത്രന് ഒരു മകനും ഉമാ രാജക്ക് ഒരു മകളും ഉണ്ടായിരുന്നു …… രണ്ടുപേരും വാൾ പയറ്റിലും കുതിര ഓട്ടമത്സരങ്ങളിലും മുൻപന്തിയിൽ ആയിരുന്നു …. അവർക്ക് അറിഞ്ഞ്‌കൂടാത്ത ഭാഷകളില്ല അവർ സഞ്ചരിക്കാത്ത സ്ഥലങ്ങളില്ല ……. കളരി പോലെ അവർ മറ്റ് ആയോധന വിദ്യകളും  ജ്യോതിഷവും വസ്തുവും പൂജകളും  അഭ്യസിച്ചു ……  ക്ഷമയുടെ പര്യായമായിരുന്നു രണ്ടുപേരും  ……..  രണ്ടുപേരും വിദേശത്തുപോയി പഠനവും കഴിഞ്ഞു തിരിച്ചുവന്നു …..  അദ്ദേഹത്തിന് നല്ല ഉയരവും അതിനൊത്ത ശരീരവും ഉണ്ടായിരുന്നു …..  ചെറുപ്പം മുതലേ അവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു …… അപ്പോഴത്തെ മാനസിക അവസ്ഥയും എന്തോ ജാതകപ്രശ്നം കാരണം ചേട്ടനും അനുജത്തിയും അവരുടെ ഇഷ്ടത്തെ എതിർത്തു …..  അവർ എവിടെവച്ചോ പരസ്പ്പരം ശാരീരികമായി ബന്ധപ്പെട്ടു ….. ഇതറിഞ്ഞ മഹേന്ദ്രപുത്രനും ഉമാ രാജയും അവരുടെ സൽപ്പേര് കളങ്കപ്പെടുത്തിയതിന്റെ പേരിൽ കണ്ടുപിടിച്ചു കൊന്നുകളയാൻ കൽപ്പിച്ചു ….. അവരെ നശിപ്പിക്കുവാനായി നാട്ടുകാരും അവരോടൊപ്പം ഇറങ്ങി ….. അവർ ഈ കടൽ നീന്തിക്കടന്ന് എവിടെയോ പോയി ഒളിച്ചു …… ഇപ്പോൾ കാണുന്നതിലും പ്രതാപികൾ ആയിരുന്നു  അന്ന് ഇവർ ….. ചിലർ പറയുന്നു അവർ കടലിൽ മുങ്ങി മരിച്ചെന്ന് …. ചിലർ പറയുന്നു അവർ എവിടോയോ ജീവിച്ചിരിപ്പുണ്ടെന്ന് ആർക്കും ഒന്നും അറിയില്ല എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിച്ച് എല്ലാവരും അവർക്കായി കാത്തിരിക്കുന്നു …… അറുപത് കഴിഞ്ഞാൽ സാമ്പ മൃത്യുവിന് പൂജകൾ ചെയ്യാനുള്ള അധികാരം ഇല്ലാതാകും ……  സാമ്പ മൃത്യു വരാതെ ഈ അമ്പലത്തിൽ പൂജകൾ നടത്താൻ പറ്റുന്നില്ല ….  പൂജ നടന്നില്ലെങ്കിൽ  പൂജ നടത്തേണ്ട ആളും കല്യാണം കഴിച്ചിട്ടുണ്ടെങ്കിൽ ഭാര്യയും മരിക്കും ….. ദയനീയമായിരിക്കും അവരുടെ അന്ത്യം ….. അത് ആരെക്കൊണ്ടും തടുക്കാൻ കഴിയില്ല …..  ഒരുപാട് കഥകൾ ഞാൻ കേട്ടുവളർന്നിട്ടുണ്ട് ……  ഈ പൂജ ചെയ്യേണ്ട ആളിനെ സാമ്പ മൃത്യു എന്നാണ് അറിയപ്പെടുന്നത് …… അയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ആ കാണുന്ന വലിയ മണി മൂന്ന് പ്രാവശ്യം സ്വയം അടിക്കും ……..    കൃഷിയൊക്കെ നഷ്ടത്തിലായിക്കൊണ്ടിരിക്കുന്നു …….  പഴതുപോലെ ഇവിടുന്ന് ഡൈമൻഡും കിട്ടുന്നില്ല …… ജനങ്ങൾ കഷ്ടപ്പെടുന്നുണ്ട് …… എല്ലാവരും അദ്ദേഹത്തിനായി കാത്തിരിക്കുന്നു ….. ഒരു സ്നേഹബന്ധം കാരണം ആ രണ്ടുപേർക്കും നഷ്ടമായത് അവരുടെ ജീവനും ജീവിതവുമായിരുന്നു ….. സ്നേഹം അതിന്റെ ശക്തി നമ്മൾ കാണുന്നതിലും വിചാരിക്കുന്നതിലും വലുതാണ് ……. പിന്നീട് ഇവിടെ ഇഷ്ടപ്പെടുന്നവർതമ്മിൽ അകന്നിട്ടില്ല …. അകലാൻ ഇവിടുള്ളവർ സമ്മതിച്ചിട്ടുമില്ല ……

Leave a Reply

Your email address will not be published. Required fields are marked *