ആദി …… ഞാൻ വരം സാർ ….. ചേച്ചിയോട് ഇറങ്ങി നില്ക്കാൻ പറയു …….
പിറ്റേന്ന് അതിരാവിലെ കാർ കഴുകി ഇട്ട് ജയയുടെ വരവിനായി കാത്തുനിന്നു ഒരുങ്ങി സുന്ദരിയായി ഒരു നേര്യത് സാരി ഉടുത്ത് അവൾ വന്നു വണ്ടിയുടെ പിൻ സീറ്റിലേക്ക് കയറി ………… ആദി കാറിന്റെ ഡോർ അടച്ച് വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു ….
ഗോപി സാർ അവരെ കൈ വീശി കാണിച്ചു … ആദി വണ്ടി മുന്നോട്ടെടുത്തു ….. ജയാ അവനോടൊന്നും സംസാരിക്കാതെ ഒരു ബുക്കും വായിച്ചിരിക്കുകയായിരുന്നു …… മണി ഏകദേശം ഒൻപതായിക്കാണും ….. ആദി വണ്ടി നിർത്തി തിരിഞ്ഞ് ജയയെ നോക്കി … ചേച്ചി ചായ എന്തെങ്കിലും കുടിക്കണോ ?
ജയ ….. എന്തെങ്കിലും കിട്ടിയാൽ കൊള്ളാമായിരുന്നു ……..
ആദി ….. ചേച്ചി ഇവിടെ വലിയ ഹോട്ടൽ ഒന്നും കാണില്ല .. തട്ടുകടയൊക്കെയേ ഉള്ളു …. ചേച്ചി കാറിൽ ഇരുന്നാൽ മതി ഞാൻ വാങ്ങിക്കൊണ്ട് ഇവിടേക്ക് തരാം …..
അൽപ്പ സമയം കഴിഞ്ഞ് അവൻ ഒരു കടയുടെ മുന്നിൽ വണ്ടി നിർത്തി …… ആദി ഇറങ്ങി ചായ വാങ്ങി വന്നു ആദിയും മാറി നിന്ന് ചായ കുടിച്ചു ……. അവൻ ജയയുടെ അടുത്ത് ചായ ഗ്ലാസ് വാങ്ങാൻ വന്നപ്പോൾ ജയാ ഒരു അഞ്ഞൂറിന്റെ നോട്ട് അവനുനേരെ നീട്ടി ……
ആദി …. വേണ്ട ചേച്ചി അത് ഞാൻ കൊടുത്തു …….
( ജയാ ആദ്യമായി അവന്റെ മുഖത്തേക്ക് നോക്കി ………. അവനിപ്പോൾ വളർന്ന് സുന്ദരനായ ഒരു യുവാവായിരുന്നു……. നല്ല ചിരി …. നല്ല പെരുമാറ്റം ……… ആരെയും ആകർഷിക്കുന്ന കണ്ണുകൾ ……)
അവൻ ചിരിച്ചുകൊണ്ട് ഗ്ലാസും വാങ്ങി പോയി
അവൻ തിരികെ വന്ന് കാറിലിരുന്നു …….. ആദ്യമൊന്നും അവൾ അവനോട് സംസാരിക്കാനൊന്നും കൂട്ടാക്കിയില്ല ……. അവന് എന്തെങ്കിലും ചോദിക്കാനും പേടിയായിരുന്നു …. ഇനി അവൾക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കിലോ ?
അൽപ്പസമയം കഴിഞ്ഞ് …….
അവൻ FM ഓൺ ചെയ്തു …… വസിഗര എൻ നെഞ്ചിനിക ….. എന്നാ ഗാനമായിരുന്നു അപ്പോൾ കേട്ടുകൊണ്ടിരുന്നത് …..