വിനോദ് …… ഇത്രയും നാൾ എന്നോടൊപ്പം നിന്നിട്ട് ഇപ്പോൾ എല്ലാ കടങ്ങളും എന്റെ തലയിൽ വച്ച് ഒഴിഞ്ഞു അല്ലേ ?
ഷാജി …… ചേട്ടൻ എന്തൊക്കെയാ ഈ പറയുന്നത് ….. ചേട്ടന് ഒരു ബിസ്സ്നെസും ചെയ്യാൻ അറിയില്ല … അതിന് ഞാൻ എന്ത് പിഴച്ചു ….. എനിക്ക് ഇനി ഒറ്റക്കാലിൽ നിൽക്കണമെന്ന് തോന്നി എന്റെ ഭാര്യവീട്ടുകാർ സഹായിച്ചു ഞാൻ പുതിയ ബിസ്സ്നെസ്സ് തുടങ്ങി …… ആ വീടുമായി എനിക്ക് ഒരു ബന്ധവും ഇല്ല ….. ചേട്ടന്റെ കടമെല്ലാം ചേട്ടൻ തീർത്തുകൊള്ളണം …. എന്നെ ഇനി അതിലൊന്നും വലിച്ചിഴക്കരുത് …..
വിനോദ് ….. നീ കൂടെ നിന്ന് ചതിക്കുകയായിരുന്നു അല്ലേ ?
ഷാജി ….. ചേട്ടനായിപ്പോയി … ഇല്ലെങ്കിൽ ഞാൻകഴുത്തിന് പിടിച്ചു പുറത്താക്കിയേനേ ….. പിന്നെ അനിയന്റെ പണം കണ്ട് ചേട്ടൻ ഇനി ഒരു ബിസ്സ്നെസും ചെയ്യരുത് …. ഇറങ്ങി പോകാൻ നോക്ക് …..
വിനോദ് വളരെ വിഷമത്തോടെ ആ വീട്ടിൽ നിന്നും ഇറങ്ങി ….. ജയാ തിരികെ എത്തുമ്പോൾ വിനോദ് മലർന്നു കിടക്കുകയാണ് ….. ഷാജിയുമായി സംസാരിച്ച കാര്യങ്ങൾ അവൻ ജയയോട് പറഞ്ഞു …. ജയ അവനെ സമാധാനിപ്പിച്ച് അവന്റെ തല നെഞ്ചോട് ചേർത്തു കിടന്നു …… രാവിലെ ഗോപി സാർ ആദിയുടെ വീടിന്റെ മുന്നിലുണ്ടായിരുന്ന മരക്കൊമ്പുകൾ മാറ്റിയിട്ട് കത്തിക്കുകയായിരുന്നു ഇത് കണ്ട വിനോദ് ജയക്ക് ആ കാഴ്ച കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു ….. കോടിശ്വരനായിരുന്ന നിന്റെ അച്ഛൻ ഒരു വളർത്തു പട്ടിയുടെ കൂട് വൃത്തിയാക്കുന്നു ?
ജയ ….. ആ വളർത്തു പട്ടിയുടെ വീട്ടിൽ നിന്നും എടുത്തുകൊണ്ടു വന്ന പാലിലാണ് രാവിലെ ചായ കുടിക്കാൻ പറ്റിയത് ….. ഇനിയും വല്ലതും ഉണ്ടാക്കി കഴിക്കണമെങ്കിലും അവിടെന്ന് കിട്ടണം …. ഇനി അച്ഛന്റെ കയ്യി ൽ ആകപ്പാടെ മുപ്പതിനായിരം രൂപയെ ഉള്ളു …. അച്ഛൻ ചെക്ക് സൈൻ ചെയ്തു തന്നു അത് ഞാൻ മേശക്ക് അകത്ത് വച്ചിട്ടുണ്ട് ……..
വിനോദ് അവളെ ദയനീയമായി നോക്കി …….