മറ്റുള്ളവർ പറഞ്ഞാണ് ഞാൻ അറിയുന്നത് അത് ഗോപിസാറിന്റെ രണ്ട് മക്കളും മരുമക്കളും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചാണ് അച്ഛനും അമ്മയും മരിച്ചതെന്ന് ……. അലക്ഷ്യമായി വണ്ടി ഓടിച്ചതാണ് അപകടകാരണമെന്ന്…… ഞാൻ അമ്മയെയും അച്ഛനെയും കിടത്തിയിരിക്കുന്ന സ്ഥലത്തേക്ക് വന്നു …..
അപ്പോയെക്കും ഗോപി സാറും അവിടെ എത്തിയിരുന്നു …… എന്നെ ഒരുപാട് ആശ്വസിപ്പിച്ചു ….. എന്തോ എനിക്ക് കരയാൻ പോലും തോന്നിയില്ല …… മനസ്സിനകത്തൊരു വിങ്ങൽ മാത്രം ….. സ്വന്തമെന്ന് പറയാൻ ഉണ്ടായിരുന്നവർ എന്നെ വിട്ട് പോയിരിക്കുന്നു …. ഇനി എങ്ങനെ മുന്നോട്ട് പോകും ?… എങ്ങിനെ ഞാൻ ഇനിയും ജീവിക്കും ……
പണത്തിന്റെയും അഹങ്കാരത്തിന്റെയും തിമിർപ്പിൽ മതിമറന്ന അവർക്ക് ഞാൻ കൊടുക്കേണ്ടി വന്നത് എനിക്ക് ആകെയുണ്ടായിരുന്ന എന്റെ മാത്രം ജീവനായ മാതാപിതാക്കളെ ആയിരുന്നു ……. അന്ന് തന്നെ വൈകുന്നേരം അവരുടെ മരണ കർമങ്ങൾ കഴിഞ്ഞ് ഞാൻ വീടിനകത്തേക്ക് കയറി ….. അച്ഛന്റെയും അമ്മയുടെയും മുറിയിലേക്കൊന്ന് നോക്കി ….
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ……… പിന്നെ കുറച്ചു ദിവസം കോളേജിൽ പോകാൻ തോന്നിയില്ല പഠിപ്പിക്കുന്ന പ്രൊഫസർമാരും കോളേജിലെ മറ്റു കുട്ടികളും എന്നെ കാണാനായി വരാറുണ്ടായിരുന്നു …… ഒരാഴ്ച കഴിഞ്ഞു …. ഗോപിസാർ നിർബന്ധിച്ച് എന്നെ കോളേജിലേക്ക് വിട്ടു ……. എനിക്ക് നല്ലൊരു പുതിയ ബൈക്കും അദ്ദേഹം വാങ്ങിത്തന്നു ….. പിന്നീടുള്ള എന്റെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത് ഗോപിസാർ ആയിരുന്നു …….
എന്നെ തെങ്ങുകയറ്റം നിർത്തിച്ചു പഠിത്തത്തിൽ മാത്രം ശ്രെദ്ധിക്കാൻ പറഞ്ഞു ……… സാറിന്റെ മക്കൾക്കും മരുമക്കൾക്കും എന്നെ ഫേസ് ചെയ്യാൻ പോലും മടിയായിരുന്നു ……. സാറിന്റെ രണ്ടാമത്തെ മകളായ ലയയാണ് വണ്ടി ഓടിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു ഞാൻ അറിഞ്ഞു ….. ആ കുട്ടിക്കും നല്ല പരിക്കുകൾ ഉണ്ടായിരുന്നു …….
അതിന്റെ തലപൊട്ടി ചോര ചീറ്റുന്നത് കണ്ട ദൃശഃസാക്ഷികൾ ഉണ്ടായിരുന്നു …… വണ്ടി അത്ര വേഗതയിലൊന്നും ആയിരുന്നില്ല ……. കണ്ണടച്ച് തുറക്കും മുൻപ്പ് എല്ലാം സംഭവിച്ചിരുന്നു ….. ഇത്രയൊക്കെ സംഭവിച്ചിട്ടും ഗോപിസാർ അല്ലാതെ ഒരു ആശ്വാസവാക്ക് പറയാൻ പോലും ആ വീട്ടിൽ നിന്ന് ആരും വന്നില്ല …… ലയ ഇപ്പോഴും ഹോസ്പിറ്റലിൽ ആണെന്നാണ് കേട്ടറിവ് ….. അതിനെക്കുറിച്ചൊന്നും ഗോപിസാർ എന്നോട് പറഞ്ഞില്ല …….