ജയാ വീടിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി ….. ആദി കാറിൽ ചാരി എവിടെയോ നോക്കി നിൽക്കുന്നു ….. അതുകണ്ടപ്പോൾ അവൾക്ക് ഭയങ്കര വിഷമമായി ……. ജയാ വീടിനുള്ളിലേക്ക് കയറി തിരിഞ്ഞ് നോക്കി ……. ആദി പുറത്തുതന്നെ നിൽക്കുകയാണ് …..
ജയ …… ആദി കേറി വാ ….. ഇനി നീയല്ലേ വാങ്ങാൻ വരുന്നവരെ ഇത് കൊണ്ട് കാണിക്കേണ്ടത് …. കേറി വാ …
ആദി ….. അയ്യോ … അതൊന്നും വേണ്ട ചേച്ചി ……. ഞാൻ ഇതിനകത്ത് കയറിയെന്ന് ആരെങ്കിലും അറിഞ്ഞാൽ ഉള്ള കഞ്ഞിതന്നെ പോകും …. ചേച്ചി എന്താണ് ചെയ്യാനുള്ളതെന്ന് വച്ചാൽ ചെയ്തിട്ട് വാ ….. ഞാൻ എത്ര സമയം വേണമെങ്കിലും ഇവിടെ നിൽക്കാം ……
ജയാ ….. ഞാനല്ലേ വിളിക്കുന്നത് കേറി വാ ….. ഞാൻ പറഞ്ഞാൽ നീ അനുസരിക്കില്ലേ ?
ആദി …… വേണോ ചേച്ചി …… ഞാനൊക്കെ ഇതിനകത്ത് കയറിയെന്നറിഞ്ഞാൽ ……. ????????
ജയാ ……. വേണം ……
ആദി ചെരുപ്പ് ഊരിയിട്ട് അകത്തേക്ക് കയറി ……. ജയയിൽ നിന്നും അവൻ കൂടുതൽ അകലം പാലിച്ചു നിന്നു …. അവൾക്ക് അത് മനസ്സിലായി …… ഞങ്ങളുടെ വീടിന്റെ പുറത്തു മാത്രം നിൽക്കുന്നവൻ എന്നോടൊപ്പം ആദ്യമായി വീടിനകത്തേക്ക് …..
എന്റെ പൊന്നേ യെന്ത ഇന്റീരിയർ …… അവർ അവടെ ചുറ്റി നടന്ന് എല്ലാം കണ്ടു ……. അവർ പുറത്തേക്കിറങ്ങി അത്യാവശ്യം വലിയൊരു സ്വിമ്മിങ് പൂൾ അതും വീടിനോട് ചേർന്ന് നാലുചുറ്റും ഉയരത്തിൽ മതിൽ കെട്ടി മറച്ചിട്ടുണ്ട് …….
ആദി ….. ചേച്ചി എത്ര നാൾ ഇവിടെ താമസിച്ചു ……
ജയ ….. ഒരു ആറുമാസം …..
ആദി …… ചേച്ചിക്ക് നീന്താനൊക്കെ അറിയാമോ ?
ജയ ….. നീന്താനൊന്നും അറിയില്ല …. എന്നാലും കുറച്ചു സമയം ഇറങ്ങി നിൽക്കും ……
ആദി ….. ചേട്ടന് നീന്താൻ അറിയാമോ ?
ജയ …. വെള്ളം കാണുന്നതു പോലും അയാൾക്ക് പേടിയാണ് …. പിന്നെയല്ലേ നീന്താൻ ……. എന്നാലും രണ്ടുപേരും ഫുൾ ടൈം വെള്ളത്തിലായിരിക്കുമല്ലോ ? ……. നിനക്ക് നീന്താൻ അറിയാമോ ?