സ്നേഹ മഹി [ഫൗസിയ]

Posted by

മഹി അവളോടു പുറത്തു നിൽക്കാനായി ആംഗ്യം കാണിച്ചു.. അവൾ എണീറ്റു പോയതും ഡോക്ടർ മഹിയോടായി പറഞ്ഞു..

മഹി നിങ്ങൾക്കറിയില്ലേ എന്നോട് ഒരിക്കലും കള്ളം പറയരുതെന്ന് അതും ഇങ്ങിനെ ഒരു കാര്യത്തിന്..?

മഹി ശെരിക്കും ഞെട്ടി..

ഡോക്ടർ അവരുടെ ടെസ്റ്റ്‌ റിപ്പോർട്ടുകൾ അയാൾക്കു നേരെ നീക്കികൊണ്ടാന്ന് പറഞ്ഞത്..

അപ്പോയാണ് ഹരിക്കു അബദ്ധം മനസ്സിലായത്.. റിപ്പോർട്ടിൽ ശരത്തിന്റെ ഡീറ്റൈൽസ് ആണല്ലോ ഉള്ളതെന്ന്..

അയാൾ അൽപനേരം തലതാഴ്ത്തി നിന്നു..

ഇനി എന്താ നിങ്ങള്ക്ക് പറയാനുള്ളത്..

അങ്ങിനെയാണെങ്കിൽ ഇവിടെ ശെരിയാവില്ല.. നിങ്ങൾ നല്ലൊരു ഉദ്ദേശത്തോടെയാണ് വന്നതെങ്കിൽ എന്നോട് ഒരിക്കലും ഇങ്ങനൊരു കള്ളം പറയില്ലായിരുന്നു.. ഇതിവിടെ നടക്കില്ല നോങ്ങൾക്കു പോകാം..

ഡോക്ടറുടെ പ്രതികരണം കേട്ടപ്പോൾ മഹി ഉള്ള ധൈര്യം സംഭാരിച്ചുകൊണ്ട് പറഞ്ഞു.. പ്ലീസ് ഡോക്ടർ ഡോക്ടർ അവളുടെ അവസ്ഥ മനസ്സിലാക്കണം. ഞങ്ങൾക്ക് വേറെ വഴിയിയില്ലാത്ത കാരണമാ..

അതിനു ഇങ്ങിനെ കള്ളം പറഞ്ഞു വന്നിട്ട് എന്ത് പ്രയോജനമാ.. ട്രീറ്റ്മെന്റ് വേണ്ടത് അവൾക്കല്ല ഇതിലെ ശരത്തിനാണ്..

അതുപോട്ടെ.. ശരത്താണ് അവളുടെ യഥാർത്ഥ ഭർത്താവെന്നു മനസ്സിലായി അപ്പോൾ നിങ്ങൾ ആരാ അവളുടെ..?

അയാൾ അൽപ നേരം മിണ്ടാതിരുന്നു..

പറയു..?

എന്റെ മോളാ അവൾ ഞാനവളുടെ അച്ഛനാ ഡോക്ടർ..

അതുശെരി എന്നിട്ടെന്തിനാ ഐ ജിനൊരു നാടകം എന്തെ അവളുടെ ഭർത്താവിനെ കൊണ്ടുവരാതെ നിങ്ങൾ വന്നേ..

ഞാനെല്ലാം പറയാം ഡോക്ടർ… എന്നിട്ടു നിബികൾത്തന്നെ പറയു ങഞങ്ങൾക്കു വേറെ എന്താ വഴിയെന്നു..

അയാള ഡോക്ടർ രേഖയോട് എല്ലാ കാര്യങ്ങളും പറഞ്ഞു..

 

അവരുടെ അവസ്ഥ കേട്ടപ്പോൾ അവർക്കും ചെറിയ ഒരു സങ്കടം തോന്നി..

പറ ഡോക്ടർ ഞങ്ങളെന്താ ചെയ്യേണ്ടത്.. ഡോക്ടർ അവനെ വിളിക്കണം കാര്യങ്ങളു പറഞ്ഞു മനസ്സിലാക്കണം അതിനാണ് ഞങ്ങളെ ആദ്യം വന്നത്.. ഞങ്ങൾ പറഞ്ഞാൽ അവൻ അതു അംഗീകരിക്കുന്നില്ല..

പ്ലീസ് ഡോക്ടർ ഡോക്ടർ ഞങ്ങളെ കൈവിട്ടാൽ പിന്നെ മോൾക്ക് ഇനി എന്ത് ചെയ്യണമെന്നറിയില്ല അവളുടെ എല്ലാ സ്വപ്നങ്ങളും ഇല്ലാതാകും..

അയാളുടെ അപേക്ഷയിൽ ഡിക്ടർക്കു അവരെ സഹായിക്കണം എന്ന് തോന്നി പക്ഷെ..

നോക്ക് മഹി നിങ്ങൾ പറഞ്ഞതെല്ലാം എനിക്ക് മനസ്സിലായി അവുതെ സാഹചര്യങ്ങളും മരുമകന്റെ നിലപാടും എല്ലാ പക്ഷെ അതല്ല പ്രശ്നം…

Leave a Reply

Your email address will not be published. Required fields are marked *