മത്സ്യകന്യകൻ 1 [മനു]

Posted by

അവന്റെ പേര് അരുൺ. എന്റെ സമപ്രായക്കാരൻ. ഒരേ പ്രായത്തിൽ വേറെയും കുട്ടികൾ അവിടെ ഉണ്ടായിരുന്നു എങ്കിലും,അയൽവാസികൾ കൂടെ ആയതുകൊണ്ട് ഞങ്ങൾ പെട്ടന്ന് തന്നെ വയങ്കര അടുപ്പത്തിലായി ആയി.

അങ്ങനെ ഏതാനും ദിവസങ്ങൾ കഴിഞ്ഞ്

ഒരു ദിവസം സാർ വന്നു പറഞ്ഞു

ട്യൂഷൻ ക്ലാസ്സിൽ ക്രിസ്മസ് ആഘോഷം ഉണ്ടെന്ന്. പരുപാടിക്കുള്ള പ്ലാനുകൾ എല്ലാം തയ്യാറാക്കിയ ശേഷം തിരികെ വീട്ടിലേക്ക് പോകും വഴിയിൽ വെച്ച്. അരുൺ എന്നോട് ചോദിച്ചു. അന്നേ ദിവസം വെറുതെ കേക്കും കഴിച്ചു, ഗിഫ്റ്റും കൊടുത്ത് മാത്രം ആഘോഷിച്ചാൽ മതിയോ, ശെരിക്കൊന്നു ആഘോഷിക്കണ്ടേ എന്ന്.

അവൻ ഉദ്ദേശിച്ചത് എന്തെന്ന് മനസിലാകാതെ നിന്ന എന്നെ കണ്ട അവൻ കാര്യം എന്തെന്ന് വ്യ്കതമാക്കി.

ഇതു കേട്ട ഞാൻ.

 

ഞാൻ : സംഭവം കൊള്ളാം. പക്ഷെ മദ്യം വാങ്ങാൻ ഉള്ള പൈസ വേണ്ടേ. സ്കൂളിൽ വെച്ചായിരുന്നു എങ്കിൽ എന്തെങ്കിലും ഫീസ് എന്ന് പറഞ്ഞു വാങ്ങാൻ പറ്റും. ഇത് ട്യൂഷൻ ക്ലാസ്സ്‌ അല്ലെ. ഇവിടെ ഫീസ് എന്ന് പോലും പറയാൻ പറ്റില്ല. ഗിഫ്റ്റ് വാങ്ങാൻ ആണെങ്കിൽ പോലും 100 രൂപക്ക് മുകളിൽ തരത്തും ഇല്ലാ. പിന്നെ എങ്ങനെയാ ഞാൻ ഇത്രെയും പൈസ തരിക. അതു മാത്രം അല്ല ആരു പോയി വാങ്ങും?

 

അരുൺ : വാങ്ങി തരാൻ ആളുണ്ട്. അതൊന്നും ഒരു വല്യ കാര്യം അല്ല. പക്ഷെ പൈസ, കുറഞ്ഞത് ഒരു 500 എങ്കിലും ആവും. ഒരു 300 രൂപ വരെ ഞാൻ എടുക്കാം.

 

ഞാൻ : അപ്പോഴും വേണ്ടേ ബാക്കി 200. അത്രെയും പൈസ വീട്ടിൽ നിന്നും തരില്ല. വേറെ ആരോടും ചോദിക്കാനും പറ്റില്ല.

അല്ലേൽ പിന്നെ വല്ല കക്കാനും പോണം.

അല്ല ആരാ വാങ്ങി തരുന്നേ?

 

അരുൺ : അതൊക്കെ ഉണ്ട്.

പിന്നെ കക്കാൻ പോയി അവസാനം ആരേലും പിടിച്ചിട്ടു വേണം ആകെ പ്രശ്നം ആകാൻ. അതുകൊണ്ട് അതു വേണ്ട.നമുക്ക് തത്കാലം ഈ ആഘോഷം വേണ്ടന്ന് വെക്കാം.

 

ഇത് കേട്ട് ഞാൻ മൂളികൊണ്ടു അവനോടു യാത്രയും പറഞ്ഞു ഞാൻ എന്റെ വീട്ടിലേക്കുള്ള വഴിയിലേക്കു തിരിഞ്ഞു നടക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *