മറിയ : 😭 റെമോ നിനക്ക് ഞാൻ ഉണ്ട് കേട്ടൊ വിഷമിക്കണ്ട….
റെമോ : അത് തന്നെ കെട്ടിപിടിച്ച് പറഞ്ഞാ കുറച്ച് കൂടെ വിഷമം കുറഞ്ഞെനെ….
മറിയ : ഐ ലവ് യു…. അവനെ കെട്ടിപിടിച്ച് പറഞ്ഞു
റെമോ : ഹാവൂ നല്ല സമാധാനം ഉണ്ട് 🙂 വിഷമം നല്ല പോലെ കുറഞ്ഞു …
ശ്രീ : വിഷമിക്കണ്ട സൂര്യ നിനക്ക് ഞാൻ ഇല്ലെ (അവൾ എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു….,)
ഞാൻ : ഹേ ഇതെന്താ….
നന്ദൻ : ഇവിടെ എന്താ ഈ നടക്കുന്നത്….
റെമോ : നാശം എൻ്റെ നല്ല നിമിഷങ്ങൾ നശിപ്പിക്കാൻ വന്ന യൂദാസ്സെ കടന്ന് പോ…
ഞാൻ : നീ എങ്ങോട്ട് പോയതാ
നന്ദൻ : ഞാൻ ഒരു കോൾ വന്നപ്പോ പോയതാ… ആൻഡ് യൂദാസ് നിൻ്റെ അച്ഛൻ മിസ്റ്റർ റെമോ…..ഇവിടെ എന്താ പരിപാടി ….
ഞാൻ : സമയം ആയി നമ്മക്ക് ഒന്ന് ഫ്രഷ് ആയിട്ടു വരാം നിങൾ ഇന്ന് ഇവിടെ സ്റ്റേ അല്ലേ….
ശ്രീ : വീട്ടിൽ എന്ത് പറയും….
ഞാൻ : അതിന് ഒരു വഴി ഉണ്ട്…
ശ്രീ : എന്താ…
ഞാൻ : ശ്രീ വീട്ടിൽ വിളിച്ച് മാറിയയുടെ വീട്ടിൽ ആണെന്ന് പറ … മറിയ വീട്ടിൽ വിളിച്ച് ശ്രീയുടെ വീട്ടിൽ ആണ് എന്നും പറ
മറിയ : രാജാവേ നമിച്ചു…
ശ്രീ : നീ കോളജിൽ കാണുന്ന ആളെ അല്ല കേട്ടോ സൂര്യ ഐ ലൈക്ക് ഇറ്റ് ….
റെമോ : അയ്യോ ഇവൻ പാവം ഒന്നും അല്ല പക്കാ ത്രാട്ട് കേസാണ് ….
ശ്രീ : അത് പതിയെ ഞാൻ മനസ്സിലാക്കി വരുന്നൂ ടാ…
ഞാൻ : ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം…
ശ്രീ : എനിക്കും ഒന്ന് ഫ്രഷ് ആവണമായിരുന്നു
ഞാൻ : മുകളിൽ ബാത്ത്റൂം ഉണ്ട് പോക്കോ
ശ്രീ : ഡ്രസ്സ് ഇല്ല
നിനക്ക് കുഴപ്പം ഇല്ലെങ്കിൽ ഞാൻ തരാം….