Hero 4
Author : Doli | Previous Part
രാവിലെ വളരെ വൈകി ആണ് എണീറ്റത്….
അയ്യോ തല പൊങ്ങുന്നില്ല …. ടാ റെമോ ടാ
എന്താ ടാ മൈരെ
നല്ല തലവേദന സാനം എന്തിയെ
സാധനം ഒന്നും ഇല്ല
കഴിഞ്ഞോ
ഉം അവൻ ഉറക്കിതിൽ മൂളി
അയ്യോ അമ്മേ ഞാൻ പതിയെ പിടിച്ച് പിടിച്ച് എണീറ്റ് നടന്നു…
ഫോൺ അടിക്കുന്നു പക്ഷേ നടക്കുമ്പോ കുഴിയിൽ പോവുന്ന ഒരു ഫീൽ ….
നാറി മാട്ട എന്തോ ആണ് വാങ്ങിയത് എടുത്ത് മൊന്തുകയും ചെയ്തു…നാശം ഞാൻ മെല്ലെ മെല്ലെ നടന്ന് ഫോണിൻ്റെ അടുത്ത് ചെന്നു അത് കട്ട് ആയി….
വീണ്ടും റിങ് എടുത്ത് നോക്കി അരച്ച് തേച്ച പോലെ ഒന്നും കാണാൻ വൈയ്യ….
ഹലോ
ഹലോ ആരാ…
ഞാൻ ആണ് ഗുഡ് മോർണിങ്
ഏത് ഞാൻ
ശ്രീജയ ആണ്
ശ്രീ പറ ഗുഡ് മോണിങ്
എൻ്റെ നമ്പർ ഇല്ലെ നിൻ്റെ കൈയ്യിൽ
അത് ഫോൺ അടിച്ച് പോയി ഒന്നും കാണാൻ വൈയ്യ
എത്ര അടിച്ചത് ഇന്നലെ
എന്താ ശ്രീ എനിക്ക് അങ് മനസ്സിലായില്ല കേട്ടോ
അല്ല ഇന്നലെ എത്ര ഗ്ളാസ് പാല് കുടിച്ചു എന്ന ചോദിച്ചത്…
ഞാൻ പാല് കുടിക്കാറില്ല…
ഉവ്വ് ഉവ്വ്….
അതെ ഞാൻ നാട്ടിൽ പോവാ
പൊക്കോ പൊക്കോ
അല്ല വരുന്നോ
എങ്ങോട്ട്
നാട്ടിലേക്ക്
ഇല്ലാ എനിക്ക് വർക്ക് ഉണ്ട്…
ശെരി ഐ ലവ് യു…
ഉം
തിരിച് പറ
അതൊക്കെ പിന്നെ
നിനക്ക് എന്താ പറഞ്ഞാ
അങ്ങനെ ചുമ്മാ ഒന്നും പറയാൻ പറ്റില്ല….
പറ ഞാൻ എന്ത് ചെയ്യണം….
നീ പണ്ടത്തെ ടോപ്പർ ശ്രീ ആയാൽ അപ്പോ പറയാം…
ശെരി നമ്മക്ക് ഇങ്ങനെ നോക്കാം നീ ടോപ്പർ ആയാൽ നീ പറയുന്നത് ഞാൻ കേക്കാം മറിച്ച് ഞാൻ ആയാൽ പിന്നെ നോ സീക്രട്ട്സ്
ഡൺ ഐ ലവ് ചലഞ്ച്സ്സ്